Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
guano ഗുവാനോ. കടല്‍പ്പക്ഷികള്‍, ഗുഹാവാസികളായ കടവാതിലുകള്‍ തുടങ്ങിയവയുടെ കാഷ്‌ഠനിക്ഷേപം. മികച്ച വളമാണ്‌. നൈട്രജന്‍, ഫോസ്‌ഫേറ്റുകള്‍, പൊട്ടാസിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
guard cellsകാവല്‍ കോശങ്ങള്‍.സ്റ്റോമയുടെ ഇരു വശത്തും കാണുന്ന പ്രത്യേകതരം കോശങ്ങള്‍. ഇവ പ്രവര്‍ത്തിച്ചാണ്‌ സ്റ്റോമ തുറക്കുകയും അടയുകയും ചെയ്യുന്നത്‌.
gun metalഗണ്‍ മെറ്റല്‍.9:1 എന്ന അനുപാതത്തില്‍ കോപ്പര്‍, ടിന്‍ എന്നിവ ചേര്‍ന്ന കൂട്ടുലോഹം. ചിലപ്പോള്‍ അല്‍പം സിങ്കും ചേര്‍ക്കാറുണ്ട്‌. എളുപ്പം ദ്രവിക്കാത്തതും തേയ്‌മാനം സംഭവിക്കാത്തതുമായ സാമഗ്രികള്‍ ഉണ്ടാക്കുവാനുപയോഗിക്കുന്നു. ഉദാ: ബെയറിങ്ങ്‌, മണി.
gutഅന്നപഥം. alimentary canal എന്നതിന്റെ മറ്റൊരു പേര്‌.
guttationബിന്ദുസ്രാവം.സസ്യങ്ങളില്‍ നിന്ന്‌ രന്ധ്രങ്ങള്‍ വഴിയായി ദ്രാവക രൂപത്തില്‍ വെള്ളം നഷ്‌ടപ്പെടുന്ന പ്രക്രിയ.
gymnocarpousജിമ്‌നോകാര്‍പസ്‌.ഫംഗസുകളിലും ലൈക്കനുകളിലും അനാവൃതമായ ഹൈമനിയം ഉള്ള അവസ്ഥ.
gynandromorphപുംസ്‌ത്രീരൂപം.ശരീരത്തിന്റെ ഒരു ഭാഗം ആണും മറ്റേ ഭാഗം പെണ്ണുമായ ജീവി. അണ്ഡ വിഭജന സമയത്ത്‌ ലിംഗനിര്‍ണയ ക്രാമസോമുകളുടെ വിതരണത്തില്‍ വരുന്ന അപാകത മൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.
gynobasicഗൈനോബേസിക്‌.അണ്ഡാശയത്തിന്റെ അടിഭാഗത്തു നിന്ന്‌ ഉത്ഭവിക്കുന്നത്‌.
gynoeciumജനിപുടംആവൃതബീജി സസ്യങ്ങളുടെ പെണ്‍ ലൈംഗികാവയവം. ഇത്‌ അണ്ഡപര്‍ണങ്ങളുടെ കൂട്ടമാണ്‌. ജനിപുടത്തില്‍ അണ്ഡാശയം, വര്‍തിക, വര്‍തികാഗ്രം എന്നീ ഭാഗങ്ങളുണ്ട്‌. ചിത്രം flower നോക്കുക.
gypsumജിപ്‌സം.കാത്സ്യം സള്‍ഫേറ്റ്‌ ( CaSO4. 2H2O). കെട്ടിട നിര്‍മ്മാണത്തിലും, സിമന്റ്‌, പേപ്പര്‍, പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ ഇവ നിര്‍മ്മിക്കുവാനും ഉപയോഗിക്കുന്നു.
Hhenryhenry എന്ന ഏകകത്തിന്റെ പ്രതീകം
H I region എച്ച്‌വണ്‍ മേഖലഅയണീകൃതമല്ലാത്ത ഹൈഡ്രജന്‍ ഉള്ള മേഖല. നെബുലകളിലും നക്ഷത്രാന്തര സ്‌പേസിലും ദൃശ്യമാണ്‌.
habitatആവാസസ്ഥാനംഒരു സസ്യമോ ജന്തുവോ ജീവിക്കുന്ന പരിസ്ഥിതി ഭാഗം. ഉദാ: കടല്‍ത്തീരം, പുഴ.
Hadley Cellഹാഡ്‌ലി സെല്‍ഭൂമധ്യരേഖയ്‌ക്കിരുപുറവും വാണിജ്യ വാത മേഖലയില്‍ വായുചംക്രമണം മൂലമുണ്ടാകുന്ന കോശം. ഭൂമധ്യരേഖയില്‍ നിന്നുയരുന്ന വായു 30 ഡിഗ്രി അക്ഷാംശങ്ങളില്‍ താഴ്‌ന്നിറങ്ങുന്നതിന്റെ ഫലമായാണ്‌ ഈ വായു ചംക്രമണ കോശങ്ങള്‍ രൂപം കൊള്ളുന്നത്‌. പതിനെട്ടാം നൂറ്റാണ്ടില്‍ ജോര്‍ജ്‌ ഹാഡ്‌ലിയാണ്‌ ഈ സവിശേഷത തിരിച്ചറിഞ്ഞത്‌.
hadronsഹാഡ്രാണുകള്‍കണങ്ങളുടെ ഒരു ഗ്രൂപ്പ്‌. മെസോണുകള്‍, ബാരിയോണുകള്‍ എന്നിങ്ങനെ രണ്ട്‌ ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ശക്തിയായ പ്രതിപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവയാണ്‌ ഇവ. elementary particles നോക്കുക.
haemഹീംഹീമോഗ്ലോബിന്‍ തന്മാത്രയിലെ ഇരുമ്പിന്റെ ആറ്റം അടങ്ങിയ ഘടകം. പോര്‍ഫൈറിന്‍ എന്ന സംയുക്തവും ഗ്ലോബിന്‍ എന്ന പ്രാട്ടീനുമായി ചേര്‍ന്നാണ്‌ ഹീമോഗ്ലോബിന്‍ ഉണ്ടാവുന്നത്‌.
Haematologyരക്തവിജ്ഞാനംരക്തത്തെ സംബന്ധിച്ച വിജ്ഞാന ശാഖ.
haematuriaഹീമച്ചൂറിയമൂത്രത്തില്‍ രക്തം കലര്‍ന്നുവരുന്ന അവസ്ഥ.
haemocoelഹീമോസീല്‍രക്തപര്യയന വ്യൂഹത്തിന്റെ വികസിച്ച ഭാഗങ്ങള്‍. ആര്‍ത്രാപോഡുകളുടെയും മൊളസ്‌കുകളുടെയും പ്രധാന ശരീരദരം ഇതാണ്‌. ഒരിക്കലും ഇതിന്‌ പുറംഭാഗവുമായി ബന്ധമുണ്ടായിരിക്കുകയില്ല. മാത്രമല്ല, ജനനഗ്രന്ഥികള്‍ ഇവയ്‌ക്കകത്തായിരിക്കുകയുമില്ല. ഇതു യഥാര്‍ഥ സീലോം അല്ല.
haemocyaninഹീമോസയാനിന്‍പല മൊളസ്‌കുകളുടെയും ക്രസ്റ്റേഷ്യനുകളുടെയും ശ്വസന വര്‍ണകം. ഹീമോഗ്ലോബിന്‌ സമാനമായ ഇതില്‍ ഇരുമ്പിന്റെ സ്ഥാനത്ത്‌, ചെമ്പാണ്‌ ഉള്ളത്‌. അതിനാല്‍ ഇതടങ്ങിയ രക്തത്തിന്റെ നിറം നീലയായിരിക്കും.
Page 128 of 301 1 126 127 128 129 130 301
Close