Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
great circleവന്‍വൃത്തം.ഗോളത്തിന്റെ കേന്ദ്രമുള്‍ക്കൊള്ളുന്ന തലം ഗോളത്തിന്റെ പ്രതലത്തെ ഖണ്ഡിക്കുമ്പോള്‍ കിട്ടുന്ന വൃത്തം. ഈ വൃത്തത്തിന്റെ കേന്ദ്രം ഗോളത്തിന്റെ കേന്ദ്രം തന്നെയാണ്‌. ഗോളത്തിന്‍മേല്‍ വരയ്‌ക്കാവുന്ന ഏറ്റവും വലിയ വൃത്തങ്ങളാണ്‌ ഇവ.
great dark spotഗ്രയ്‌റ്റ്‌ ഡാര്‍ക്ക്‌ സ്‌പോട്ട്‌.നെപ്‌റ്റ്യൂണിന്റെ ദക്ഷിണാര്‍ധഗോളത്തില്‍ കാണപ്പെടുന്ന ഇരുണ്ട കല. നെപ്‌റ്റ്യൂണിന്റെ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളുടെ ചുഴലിയാണിത്‌ എന്ന്‌ കരുതപ്പെടുന്നു.
great red spotഗ്രയ്‌റ്റ്‌ റെഡ്‌ സ്‌പോട്ട്‌.വ്യാഴത്തിന്റെ ഉപരിതലത്തില്‍ 22 0 തെക്കുമാറി ദൃശ്യമാകുന്ന ചുവന്ന ഭീമന്‍ പൊട്ട്‌. 1664ല്‍ റോബര്‍ട്ട്‌ ഹൂക്ക്‌ കണ്ടെത്തി. മൂന്നു ഭൂമികളുടെ വലുപ്പമുണ്ട്‌. വ്യാഴത്തിന്റെ അന്തരീക്ഷത്തിലുള്ള ചുഴലിക്കൊടുങ്കാറ്റാണിത്‌ സൃഷ്‌ടിക്കുന്നതെന്നാണ്‌ നിഗമനം.
green house effectഹരിതഗൃഹ പ്രഭാവം.സൂര്യപ്രകാശം ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന ചൂടിനെ (ഇന്‍ഫ്രാറെഡ്‌ വികിരണം) അന്തരീക്ഷത്തിലെ വാതകങ്ങള്‍ (മുഖ്യമായും CO2) ആഗിരണം ചെയ്യുന്നതിന്റെ ഫലമായി താപനില ഉയരുന്ന പ്രതിഭാസം. വനനശീകരണം, ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം എന്നിവയുടെ ഫലമായി ഹരിതഗൃഹപ്രഭാവം ഇന്ന്‌ വലിയൊരു ആഗോള പരിസ്ഥിതി പ്രശ്‌നമായി തീര്‍ന്നിരിക്കയാണ്‌.
green revolutionഹരിത വിപ്ലവം.ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ കാര്‍ഷിക ഉത്‌പാദനം വിപ്ലവാത്മകമായി വര്‍ദ്ധിപ്പിക്കല്‍.
greenwich mean timeഗ്രീനിച്ച്‌ സമയം.ഗ്രീനിച്ചിലെ രേഖാംശരേഖയെ അടിസ്ഥാനമാക്കിയുള്ള മാധ്യ സൗരസമയം. GMT എന്ന്‌ ചുരുക്ക രൂപം.
gregariousസമൂഹവാസ സ്വഭാവമുള്ള.സമൂഹവാസ സ്വഭാവമുള്ള.
Gregorian calenderഗ്രിഗോറിയന്‍ കലണ്ടര്‍.ഇപ്പോള്‍ പ്രചാരത്തിലുള്ള കലണ്ടര്‍. മുമ്പ്‌ നിലവിലിരുന്ന ജൂലിയന്‍ കലണ്ടറിനെ, 1582 ല്‍ പോപ്പ്‌ ഗ്രിഗറി XIIIന്റെ നിര്‍ദേശപ്രകാരം പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ്‌ ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വന്നത്‌. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്‌ ഒരു സാധാരണ വര്‍ഷത്തില്‍ 365 ദിവസങ്ങളുണ്ട്‌. ഓരോ അധിവര്‍ഷത്തിനും 366 ദിവസങ്ങളും. വര്‍ഷ സംഖ്യയെ 4 കൊണ്ട്‌ നിശ്ശേഷം ഹരിക്കാവുന്ന വര്‍ഷങ്ങളാണ്‌ അധിവര്‍ഷങ്ങള്‍. എന്നാല്‍ നൂറ്റാണ്ട്‌ വര്‍ഷങ്ങള്‍ 400 കൊണ്ട്‌ നിശ്ശേഷം ഹരിക്കാമെങ്കില്‍ മാത്രമേ അവ അധിവര്‍ഷമാകുകയുള്ളൂ. ഉദാ: 1900, 4 കൊണ്ട്‌ ഹരിക്കാമെങ്കിലും 400 കൊണ്ട്‌ ഹരിക്കാന്‍ കഴിയാത്തതിനാല്‍ അധിവര്‍ഷമല്ല.
grid ഗ്രിഡ്. -
gries reagentഗ്രീസ്‌ റീഏജന്റ്‌.നൈട്രസ്സ്‌ അമ്ലത്തിന്റെ ടെസ്റ്റിനായി ഉപയോഗിക്കുന്നു. സള്‍ഫാനിക്‌ അമ്ലം, a- നാഫ്‌തില്‍ അമീന്‍, അസറ്റിക്‌ അമ്ലം എന്നിവയുടെ ജലലായനിയാണിത്‌.
grikeഗ്രക്ക്‌.ചുണ്ണാമ്പുകല്ലില്‍ മഴവെള്ളത്തിന്റെ ലായകത്വം കാരണമുണ്ടാവുന്ന വിള്ളലുകള്‍
ground meristemഅടിസ്ഥാന മെരിസ്റ്റം.പിത്ത്‌, ആവൃതി, മീസോഫില്‍ മുതലായവയ്‌ക്ക്‌ ജന്മം കൊടുക്കുന്ന അഗ്രമെരിസ്റ്റം.
ground raysഭൂതല തരംഗം.ഭമോപരിതലത്തിലൂടെ പ്രഷണം ചെയ്യപ്പെടുന്ന വിദ്യുത്‌-കാന്തിക തരംഗം.
ground waterഭമൗജലം . ഭൂമിയുടെ പ്രതലത്തിന്‌ തൊട്ടുതാഴെയായി കാണപ്പെടുന്ന ജലം. ജല പൂരിതമായി കാണപ്പെടുന്ന മേഖലയിലെ ജലത്തെയാണ്‌ ഇങ്ങനെ പറയാറ്‌. ആഴത്തിലുള്ള മാഗ്മയില്‍ നിന്നോ മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങലില്‍ നിന്നോ ഉണ്ടാകുന്നത്‌.
growth hormoneവളര്‍ച്ചാ ഹോര്‍മോണ്‍.കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വദളത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു പ്രാട്ടീന്‍ ഹോര്‍മോണ്‍. വളര്‍ച്ചയുടെ കാലത്താണ്‌ ഇത്‌ പ്രധാനമായും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. നാല്‍ക്കാലി കശേരുകികളില്‍ എല്ലുകളുടെ വളര്‍ച്ചയിലും പ്രാട്ടീന്‍ സംശ്ലേഷണത്തിലും ഇതിന്‌ പങ്കുണ്ട്‌. സൊമാറ്റോട്രാഫിക്‌ ഹോര്‍മോണ്‍ എന്നും പേരുണ്ട്‌. ഇതിന്റെ ഉത്‌പാദനം അധികമാവുന്നതും കുറയുന്നതും ശരീര വൈകല്യങ്ങള്‍ വരുത്തിവെക്കും.
growth ringsവളര്‍ച്ചാ വലയങ്ങള്‍.വാര്‍ഷിക വലയങ്ങളുടെ മറ്റൊരു പേര്‌. annual rings നോക്കുക.
grubഗ്രബ്ബ്‌.കാലുകളില്ലാത്ത ലാര്‍വ. ഉദാ: വണ്ടുകളുടെ ലാര്‍വ.
GSLVജി എസ്‌ എല്‍ വി.geosynchronous satellite launch vehicle എന്നതിന്റെ ചുരുക്കം. ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്തു. ഏകദേശം 2500 കിലോ ഗ്രാം ഭാരമുണ്ട്‌. പേലോഡ്‌ ഒരു ടണ്‍. ഇന്‍സാറ്റ്‌-2 പരമ്പരയില്‍പ്പെട്ട വിവിധോദ്ദേശ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട്‌ ഉണ്ടാക്കിയതാണ്‌. മൂന്ന്‌ ഘട്ടമുള്ള റോക്കറ്റ്‌ ആണ്‌. മൂന്നാം ഘട്ടത്തിലേത്‌ ഒരു ക്രയോജനിക്‌ എന്‍ജിനാണ്‌.
GSMജി എസ്‌ എം.global system for mobile communication എന്നതിന്റെ ചുരുക്കപ്പേര്‌. മൊബൈല്‍ ഫോണുകള്‍ക്കുള്ള ഒരു സ്റ്റാന്‍ഡേഡ്‌.
GTOജി ടി ഒ.geostationary transfer orbit എന്നതിന്റെ ചുരുക്കം. 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക്‌ താഴ്‌ന്ന ഒരു ഭ്രമണപഥത്തില്‍ നിന്നും ബഹിരാകാശ വാഹനത്തെ എത്തിക്കുന്നതിനുള്ള താല്‍ക്കാലിക ഭ്രമണപഥം.
Page 127 of 301 1 125 126 127 128 129 301
Close