Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
global warmingആഗോളതാപനം.സൂര്യപ്രകാശം ഭൂമിയില്‍ തട്ടി സൃഷ്‌ടിക്കപ്പെടുന്ന ചൂടിനെ (ഇന്‍ഫ്രാറെഡ്‌ വികിരണം) അന്തരീക്ഷത്തിലെ വാതകങ്ങള്‍ (മുഖ്യമായും CO2) ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ഭൂതാപനില ഉയരുന്ന പ്രതിഭാസം. വനനശീകരണം, ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം എന്നിവ മുഖ്യ കാരണം.
globlet cellശ്ലേഷ്‌മകോശം.ശ്ലേഷ്‌മം സ്രവിക്കുന്ന കോശങ്ങള്‍.
globular clusterഗ്ലോബുലര്‍ ക്ലസ്റ്റര്‍.-
globulinഗ്ലോബുലിന്‍.ലവണ ലായനികളില്‍ ലയിക്കുന്നതും ചൂടാക്കിയാല്‍ കട്ടപിടിക്കുന്നതുമായ ഒരുകൂട്ടം പ്രാട്ടീനുകള്‍ . രക്തപ്ലാസ്‌മയുടെ പ്രധാന ഘടകമാണ്‌. ആന്റി ബോഡികള്‍ ഇതില്‍പെടും. സസ്യങ്ങളുടെ വിത്തുകളിലും ധാരാളമുണ്ട്‌.
glomerulusഗ്ലോമെറുലസ്‌.കശേരുകികളുടെ വൃക്കകളിലെ Bowman’s capsule ന്റെ ഉള്ളിലുള്ള കാപില്ലറികളുടെ ജാലം.
glottisഗ്ലോട്ടിസ്‌.കശേരുകികളില്‍ കൃകം ഗ്രസനിയിലേക്ക്‌ തുറക്കുന്ന ഭാഗം.
glucagonഗ്ലൂക്കഗന്‍.കശേരുകികളുടെ ആഗ്നേയ ഗ്രന്ഥിയിലെ ഐലെറ്റ്‌സ്‌ ഓഫ്‌ ലാങ്‌ഗര്‍ഹാന്‍സില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ബഹു പെപ്‌റ്റൈഡ്‌ ഹോര്‍മോണ്‍. ഇന്‍സുലിന്റെ വിപരീത പ്രവര്‍ത്തനമാണ്‌ ഇതിന്റേത്‌. കരളിലെ ഗ്ലൈക്കോജന്‍ വിഘടിപ്പിച്ച്‌ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നു.
glucocorticoidsഗ്ലൂക്കോകോര്‍ട്ടിക്കോയിഡുകള്‍.അഡ്രീനല്‍ കോര്‍ട്ടെക്‌സില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സ്റ്റീറൊയ്‌ഡ്‌ ഹോര്‍മോണുകള്‍. മുഖ്യമായും കോര്‍ട്ടിസോണും കോര്‍ട്ടിക്കോസ്റ്റീറോണും. പ്രാട്ടീനുകളിലെ അമിനോ അമ്ലങ്ങളെയും കൊഴുപ്പ്‌ അമ്ലങ്ങളെയും വിഘടിപ്പിച്ച്‌ ഗ്ലൂക്കോസ്‌ ഉത്‌പാദിപ്പിക്കുകയെന്നതാണ്‌ പ്രധാന ധര്‍മ്മം.
gluonഗ്ലൂവോണ്‍.ക്വാര്‍ക്കുകളെ ബന്ധിപ്പിക്കുന്ന കണം. ഗ്ലൂവോണുകള്‍ കൈമാറുന്നതു വഴിയാണ്‌ ക്വാര്‍ക്കുകള്‍ പരസ്‌പരം പ്രതിപ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌ പരികല്‌പനം. 8 തരം വര്‍ണ ഗ്ലൂഓണുകളാണുള്ളത്‌.
glutenഗ്ലൂട്ടന്‍.ഗോതമ്പില്‍ കാണപ്പെടുന്ന പ്രാട്ടീന്‍ മിശ്രിതം. ഒട്ടിപ്പിടിക്കുന്ന സ്വഭാവത്തിന്‌ കാരണം ഇതാണ്‌.
glycolysisഗ്ലൈക്കോളിസിസ്‌.കോശശ്വസനത്തിന്റെ ആദ്യഘട്ടം. എന്‍സൈമുകള്‍ ഗ്ലൂക്കോസിനെ പൈറൂവിക്‌ അമ്ലമായി വിഘടിപ്പിക്കുന്നു.
glycoproteinഗ്ലൈക്കോപ്രാട്ടീന്‍.ഒരു സംയുഗ്മ പ്രാട്ടീന്‍. പ്രാട്ടീനും കാര്‍ബോഹൈഡ്രറ്റുകളും ചേര്‍ന്നാണ്‌ ഇതുണ്ടാവുന്നത്‌.
GMOജി എം ഒ.geneticaly modified organism എന്നതിന്റെ ചുരുക്കം. പുനഃസംയോജിത DNA സങ്കേതം ഉപയോഗപ്പെടുത്തി ജനിതകമാറ്റം വരുത്തിയ ജീവി.
GMRTജി എം ആര്‍ ടി.Giant Meterwave Range Telescope എന്നതിന്റെ ചുരുക്കം. ജ്യോതിശ്ശാസ്‌ത്രത്തിലെയും ജ്യോതിര്‍ഭൗതികത്തിലെയും ഗവേഷണ സകൗര്യത്തിനായി മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌, പൂനെയില്‍ നിന്ന്‌ 80 കി. മീ. വടക്ക്‌ പോഡാറില്‍ സ്ഥാപിച്ച ഒരു റേഡിയോ ദൂരദര്‍ശിനി. സൗരവിക്ഷോഭങ്ങള്‍, സൂപ്പര്‍ നോവ, പള്‍സാറുകള്‍, ക്വാസാറുകള്‍, പ്രപഞ്ചത്തിന്റെ ഉത്ഭവവികാസങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച പഠനങ്ങളെ സഹായിക്കുന്നു.
gneissനെയ്‌സ്‌ .ഒരിനം കായാന്തരീയ ശില. ഗ്രാനൈറ്റിന്റെ കായാന്തരിത രൂപം.
goblet cellsഗോബ്‌ളറ്റ്‌ കോശങ്ങള്‍.അടിഭാഗം വീതികുറഞ്ഞ്‌ മുകളില്‍ വീതി കൂടിയ തരം കോശങ്ങള്‍. സസ്‌തനികളില്‍ കുടലിന്റെയും ശ്വസനനാളികളുടെയും ഉള്‍ഭാഗത്തുള്ള ഈ കോശങ്ങള്‍ മ്യൂക്കസ്‌ എന്ന വഴുവഴുപ്പുള്ള ദ്രാവകം സ്രവിക്കുന്നു.
god particleദൈവകണം.-
goitreഗോയിറ്റര്‍.തൈറോയിഡ്‌ ഗ്രന്ഥികളുടെ അമിതമായ വളര്‍ച്ച മൂലമുണ്ടാകുന്ന തൊണ്ടമുഴ. രണ്ടുവിധത്തിലുണ്ട്‌. 1. ലളിതമായ ഗോയിറ്റര്‍. ഇവിടെ ആവശ്യമായത്ര തൈറോയ്‌ഡ്‌ സ്രവം ഇല്ല. പലപ്പോഴും ആഹാരത്തില്‍ അയഡിന്റെ അഭാവം മൂലമാണ്‌ ഇതുണ്ടാകുന്നത്‌. 2. വിഷമയ ഗോയിറ്റര്‍. ഇവിടെ തൈറോയ്‌ഡ്‌ ഹോര്‍മോണുകളുടെ അമിതമായ ഉത്‌പാദനം ഉണ്ടാകുന്നു.
gold numberസുവര്‍ണസംഖ്യ.സോഡിയം ക്ലോറൈഡ്‌ ചേര്‍ത്ത പ്രമാണ ഗോള്‍ഡ്‌ സോളിന്റെ കൊയാഗുലീകരണം തടയാന്‍ വേണ്ടി ചേര്‍ക്കേണ്ടിവരുന്ന സംരക്ഷണ സോളിന്റെ അളവിനെയാണ്‌ സുവര്‍ണസംഖ്യ എന്നു പറയുന്നത്‌.
golden ratioകനകാംശബന്ധം.-
Page 124 of 301 1 122 123 124 125 126 301
Close