Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
gastricmill | ജഠരമില്‍. | ക്രസ്റ്റേഷ്യയില്‍പെട്ട ജന്തുക്കളുടെ ആമാശയത്തിലെ പല്ലുപോലുള്ള ഭാഗങ്ങള്‍. ഭക്ഷണം ചെറുതരികളാക്കാന്‍ സഹായിക്കുന്നത് കൊണ്ട് ജഠരമില്‍ എന്ന് പറയുന്നു. |
gastrin | ഗാസ്‌ട്രിന്‍. | ആമാശയ ഭിത്തികളിലുള്ള പൈലോറിക് ഗ്രന്ഥികളിലെ ഗാസ്‌ട്രിന്‍ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ഒരു പെപ്‌റ്റൈഡ് ഹോര്‍മോണ്‍. ഇതിന്റെ പ്രരണയിലാണ് ആമാശയ രസം സ്രവിക്കുന്നത്. ആഗ്നേയ ഗ്രന്ഥിയില്‍ നിന്ന് ബൈകാര്‍ബണേറ്റ് കൂടുതലായുള്ള രസവും ഇതിന്റെ പ്രരണയില്‍ സ്രവിക്കപ്പെടുന്നു. |
gastrula | ഗാസ്‌ട്രുല. | ജന്തുക്കളുടെ ഭ്രൂണ വികാസത്തിലെ ഒരു ഘട്ടം. ഗാസ്‌ട്രുലീകരണ പ്രക്രിയ വഴി ബ്ലാസ്റ്റുല രണ്ടു പാളികളുള്ള ഗാസ്‌ട്രുല ആയിത്തിരുന്നു. gastrulation നോക്കുക. |
gastrulation | ഗാസ്‌ട്രുലീകരണം. | ഭ്രൂണ വികാസത്തില്‍ ബ്ലാസ്റ്റുലയില്‍ നടക്കുന്ന സങ്കീര്‍ണമായ കോശ ചലനങ്ങള്‍. ഇതിന്റെ ഫലമായിട്ടാണ് ബ്ലാസ്റ്റുല ഗാസ്‌ട്രുലയായി തീരുന്നത്. |
gate | ഗേറ്റ്. | - |
gauss | ഗോസ്. | കാന്തിക ഫ്‌ളക്‌സ് സാന്ദ്രതയുടെ സി. ജി. എസ് ഏകകം. കാള്‍ഫ്രീദ്‌റിഷ് ഗോസിന്റെ (1777-1855), സ്‌മരണാര്‍ഥം നല്‍കിയ പേര്. |
Geiger counter | ഗൈഗര്‍ കണ്ടൗര്‍. | ഉന്നതോര്‍ജമുള്ള കണങ്ങളുടെയും വികിരണങ്ങളുടെയും സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്ന ഉപകരണം. ഉപകരണത്തിലൂടെ കടന്നുപോകുന്ന കണങ്ങള്‍ അല്ലെങ്കില്‍ വികിരണങ്ങള്‍ അതിലെ വാതകത്തെ അയണീകരിക്കുന്നു. ഈ അയണീകരണത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. |
gel | ജെല്‍. | ഒരു ഖരമാധ്യമത്തില്‍ ദ്രാവകം വിതരണം ചെയ്യപ്പെട്ട കൊളോയ്‌ഡല്‍ വ്യൂഹം. അളവില്‍ ദ്രാവകമാണ് കൂടുതലെങ്കിലും ഖരാവസ്ഥയായി കാണപ്പെടുന്നു. ഉദാ: ജെല്ലി. |
gel filtration | ജെല്‍ അരിക്കല്‍. | ദ്രാവകമിശ്രിതങ്ങളെ വേര്‍തിരിക്കാനായി ഉപയോഗിക്കുന്ന ഒരുതരം ക്രാമാറ്റോഗ്രാഫിക രീതി. മിശ്രിതത്തെ ഒരു ജെല്ലിന്റെ സ്‌തംഭത്തില്‍കൂടി കടത്തിവിട്ടാണ് വേര്‍തിരിക്കുന്നത്. |
gelignite | ജെലിഗ്‌നൈറ്റ്. | നൈട്രാ ഗ്ലിസറിന്‍, സെല്ലുലോസ് നൈട്രറ്റ്, പൊട്ടാസ്യം നൈട്രറ്റ്, മരപ്പള്‍പ്പ് എന്നിവയടങ്ങുന്ന ഒരു വന്‍ സ്‌ഫോടകവസ്‌തു. |
Gemini | മിഥുനം. | ഒരു സൗരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ രണ്ട് ആള്‍രൂപങ്ങള്‍ കിട്ടും. സൂര്യന്‍ ഈ രാശിയില്‍ വരുമ്പോഴാണ് മിഥുനമാസക്കാലം. |
gemma | ജെമ്മ. | പായലുകളില്‍പ്പെട്ട ലിവര്‍വര്‍ട്ടുകളില്‍ കാണുന്ന ഒരുതരം അലൈംഗിക പ്രത്യുത്‌പാദനാവയവം. ഇതിന് മാതൃശരീരത്തില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി വളരാന്‍ കഴിയും. |
gemmule | ജെമ്മ്യൂള്‍. | സ്‌പോഞ്ചുകളുടെ ശരീരത്തില്‍ രൂപം കൊള്ളുന്ന, അലൈംഗിക പ്രത്യുത്‌പാദന മുകുളം. പ്രതികൂലകാലാവസ്ഥയെ തരണം ചെയ്യാനുള്ള ഒരു അനുകൂലനമാണിത്. |
gene | ജീന്‍. | ജനിതക പദാര്‍ഥത്തിന്റെ അടിസ്ഥാന ഭൗതിക യൂണിറ്റ്, പോളിപെപ്‌റ്റൈഡ് ശൃംഖലയെയോ പ്രാട്ടീനിനെയോ, tRNA, rRNA എന്നിവയേയൊ നിര്‍മ്മിക്കുവാനുള്ള വിവരങ്ങള്‍ അടങ്ങിയ ന്യൂക്ലിക് അമ്ല തന്മാത്രയിലെ ന്യൂക്ലിയോറ്റൈഡുകളുടെ പ്രത്യേക അനുക്രമങ്ങള്‍. ചിലയിനം വൈറസുകളിലൊഴികെ മറ്റുള്ളവയില്‍ ജനിതകപദാര്‍ഥം ഡി എന്‍ എ തന്മാത്രയാണ്. |
gene bank | ജീന്‍ ബാങ്ക്. | ഒരു പ്രത്യേക ജീവിയുടെ വ്യത്യസ്‌ത വകഭേദങ്ങള്‍ ശേഖരിച്ച് വളര്‍ത്തുന്നത്. ഭാവിയിലെ ഉപയോഗത്തിന് ജീന്‍ സമ്പത്ത് സംരക്ഷിക്കുകയാണ് ഉദ്ദേശ്യം. വംശനാശത്തെ അഭിമുഖീകരിക്കുന്ന ജീവികളുടെ സാമ്പിളുകളും ഇങ്ങനെ സംരക്ഷിച്ചു വളര്‍ത്താറുണ്ട്. |
gene cloning | ജീന്‍ ക്ലോണിങ്. | ജനിതക എന്‍ജിനീയറിങ്ങ് വഴി ഒരു ജീനിന്റെ നിരവധി പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന സാങ്കേതിക രീതി. |
gene flow | ജീന്‍ പ്രവാഹം. | ഒരു ജീവസമഷ്‌ടിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ജീനുകളുടെ വിനിമയം. ഇണചേരലും അതുവഴിയുള്ള ജീന്‍ കൈമാറ്റവുമാണ് ഇതിനു കാരണം. |
gene gun | ജീന്‍ തോക്ക്. | പുനഃസംയോജിത DNA യെ കോശത്തിലേക്ക് തുളച്ചു കയറ്റുന്ന രീതി. പൊട്ടിത്തെറിക്കുന്ന ഒരു വാഹകവസ്‌തു ( propellant) ഉപയോഗിച്ചാണിത് സാധിക്കുന്നത്. |
gene pool | ജീന്‍ സഞ്ചയം. | ഒരു നിര്‍ദിഷ്‌ട കാലത്ത് ഒരു പ്രത്യേക ജീവസമഷ്‌ടിയിലുള്ള ജീനുകളുടെ സഞ്ചയം. ജീന്‍ സഞ്ചയശോഷണം ഇന്നത്തെ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്‌നമാണ്. |
gene therapy | ജീന്‍ ചികിത്സ. | ജീനുകള്‍ സന്നിവേശിപ്പിച്ചോ, നിഷ്‌ക്രിയമാക്കിയോ ഉള്ള രോഗചികിത്സ. |