Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
gamopetalous | സംയുക്ത ദളീയം. | പുഷ്‌പദളങ്ങള്‍ ഒന്നു ചേര്‍ന്നിരിക്കുന്ന അവസ്ഥ. ഉദാ: മഞ്ഞരളിപൂവ്. |
gamosepalous | സംയുക്തവിദളീയം. | പുഷ്‌പത്തിന്റെ വിദളങ്ങള്‍ ഒന്നു ചേര്‍ന്നിരിക്കുന്ന അവസ്ഥ. ഉദാ: ചെമ്പരത്തി പൂവ്. |
gang capacitor | ഗാങ് കപ്പാസിറ്റര്‍. | ഒന്നിലധികം കപ്പാസിറ്ററുകള്‍ കൂടിച്ചേര്‍ന്ന ഒരു യൂണിറ്റ്. ഇതിന്റെ കപ്പാസിറ്റന്‍സ് ഇഷ്‌ടം പോലെ മാറ്റാവുന്നതാണ്. റേഡിയോയില്‍ വിവിധ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുവാന്‍ സഹായിക്കുന്നത് ഗാങ് കപ്പാസിറ്ററാണ്. |
ganglion | ഗാംഗ്ലിയോണ്‍. | ന്യൂറോണുകളുടെ കോശ ശരീരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന നാഡീപിണ്ഡം. അകശേരുകികളുടെ മസ്‌തിഷ്‌കം നാഡീപിണ്ഡങ്ങളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കളും ചേര്‍ന്നതാണ്. എന്നാല്‍ കശേരുകികളുടെ മസ്‌തിഷ്‌ക ഘടന വ്യത്യസ്‌തമാണ്. അവയുടെ പരിധീയ നാഡീവ്യൂഹത്തിലും സ്വതന്ത്ര-നാഡീവ്യൂഹത്തിലും ഗാംഗ്ലിയോണുകളാണ് ഉള്ളത്. |
gangrene | ഗാങ്‌ഗ്രീന്‍. | ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഏതാനും കോശങ്ങള്‍ നശിക്കുന്നതു മൂലം ഉണ്ടാകുന്ന അവസ്ഥ. ഇതിന്റെ പ്രധാന കാരണം ആ ഭാഗത്ത് രക്ത ഓട്ടം നിലയ്‌ക്കുന്നതാണ്. ക്ഷതം, രോഗാണുസംക്രമണം എന്നിവ മൂലവും ഉണ്ടാകുന്നു. |
gangue | ഗാങ്ങ്. | അയിരിനോട് കലര്‍ന്നിരിക്കുന്ന മാലിന്യം. പല അയിരുകളോടൊപ്പവും കാണപ്പെടുന്ന ഒരു ഗാങ്ങ് ആണ് സിലിക്ക. |
Ganymede | ഗാനിമീഡ്. | ഗലീലിയോ കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്ന്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം. ബുധഗ്രഹത്തേക്കാള്‍ വലുതാണിത്. |
garnet | മാണിക്യം. | കടും ചുവപ്പ് നിറമുള്ള രത്‌നക്കല്ല്. |
gas | വാതകം. | - |
gas black | ഗ്യാസ് ബ്ലാക്ക്. | പ്രകൃതി വാതകത്തിന്റെ ജ്വലനത്താല്‍ ഉണ്ടാകുന്ന കാര്‍ബണിന്റെ സൂക്ഷ്‌മ ഭാഗിക കണികകള്‍. |
gas carbon | വാതക കരി. | കല്‍ക്കരിയുടെ ഭഞ്‌ജന സ്വേദനത്തിനായി ഉപയോഗിക്കുന്ന റിട്ടോര്‍ട്ടിന്റെ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന, ഏതാണ്ട് ശുദ്ധരൂപത്തിലുള്ള കാര്‍ബണ്‍. |
gas constant | വാതക സ്ഥിരാങ്കം. | ആദര്‍ശ വാതകത്തിന്റെ അവസ്ഥാ സമീകരണത്തിലെ ( PV=rT) അനുപാതസ്ഥിരാങ്കം. ഒരു കിലോഗ്രാം വാതകമാണ് പരിഗണിക്കുന്നതെങ്കില്‍ r ഉം, ഒരു മോള്‍ വാതകമാണ് പരിഗണിക്കുന്നതെങ്കില്‍ R ഉം ഉപയോഗിക്കുന്നു. R=8.314 ജൂള്‍/മോള്‍/കെല്‍വിന്‍. r =(R/M), M=തന്മാത്രാഭാരം കിലോഗ്രാമില്‍. R സാര്‍വത്രിക വാതക സ്ഥിരാങ്കം എന്നറിയപ്പെടുന്നു. |
gas equation | വാതക സമവാക്യം. | വാതകത്തിന്റെ മര്‍ദം, വ്യാപ്‌തം, താപനില എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമീകരണം. ആദര്‍ശവാതകത്തിന് PV=RT എന്ന ക്ലേയ്‌പറോണ്‍ സമീകരണമാണ് അടിസ്ഥാന സമീകരണം. |
gas show | വാതകസൂചകം. | ഭൂമിക്കടിയിലെ പ്രകൃതി വാതകത്തിന്റെ ബഹിര്‍ഗമനത്തിന്റെ ഉപരിതല സൂചന. എണ്ണ പര്യവേക്ഷണത്തില്‍ പ്രധാനപ്പെട്ടത്. |
gas well | ഗ്യാസ്‌വെല്‍. | പ്രകൃതിവാതകം ഖനം ചെയ്യുന്ന കുഴല്‍. |
gasification of solid fuel | ഖര ഇന്ധനങ്ങളുടെ വാതകവല്‍ക്കരണം. | ഉന്നത താപനിലയില്‍ ഖര ഇന്ധനങ്ങളെ ഓക്‌സിജന്‍ ഉപയോഗിച്ച് ഭാഗികമായി ഓക്‌സീകരിച്ച് വാതക ഇന്ധനമാക്കുന്ന പ്രക്രിയ. |
gasoline | ഗാസോലീന്‍ . | പെട്രാളിന്റെ മറ്റൊരു പേര്‍. യു എസ്സില്‍ ഈ പേരാണ് ഉപയോഗിക്കുന്നത്. |
gastric glands | ആമാശയ ഗ്രന്ഥികള്‍. | ആമാശയ രസം ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥികള്‍. ഇവ ആമാശയ ഭിത്തിയിലാണുള്ളത്. |
gastric juice | ആമാശയ രസം. | ആമാശയ ഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കുന്ന പെപ്‌സിന്‍, റെനിന്‍ എന്നീ എന്‍സൈമുകളും ഹൈഡ്രാക്ലോറിക് അമ്ലവുമടങ്ങിയ സ്രവം. |
gastric ulcer | ആമാശയവ്രണം. | ആമാശയ ഭിത്തിയില്‍ ഉണ്ടാവുന്ന വ്രണം. ആമാശയത്തില്‍ ഭക്ഷണമില്ലാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ആമാശയസ്രവമാണ് ഇതിന്റെ കാരണം. ഇത് ഭക്ഷണത്തിന്റെ അഭാവത്തില്‍ ആമാശയഭിത്തിയെ തന്നെ ദഹിപ്പിക്കുന്നു. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതോടൊപ്പം ഉണ്ടാകാറുണ്ട്. |