Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
featherതൂവല്‍.പക്ഷികളുടെ ശരീരത്തെ ആവരണം ചെയ്യുന്ന എപ്പിഡെര്‍മല്‍ രൂപാന്തരങ്ങള്‍. നടുവില്‍ റാച്ചിസ്‌ എന്നുപേരുള്ള അക്ഷവും അതിന്റെ ഇരുവശത്തായി ക്രമീകരിച്ചിരിക്കുന്ന ബാര്‍ബുകളുമുണ്ടായിരിക്കും.
fecundityഉത്‌പാദനസമൃദ്ധി.പ്രത്യുത്‌പാദനത്തിലൂടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ജീവികള്‍ക്കുള്ള കഴിവ്‌.
feedbackഫീഡ്‌ബാക്ക്‌.ഔട്ട്‌പുട്ടിന്റെ ഒരു ഭാഗം ഇന്‍പുട്ടിലേക്ക്‌ നല്‍കുന്നത്‌.
fehiling testഫെല്ലിങ്‌ പരിശോധന.-
fehling's solutionഫെല്ലിങ്‌ ലായനി.നിരോക്‌സീകാരികളായ പഞ്ചസാരകളെയും ആല്‍ഡിഹൈഡ്‌ പോലുള്ള പദാര്‍ഥങ്ങളെയും പരിശോധിച്ചറിയുവാനുപയോഗിക്കുന്ന പരീക്ഷകം. A, B എന്നീ രണ്ടു ലായനികള്‍ ( A കോപ്പര്‍ സള്‍ഫേറ്റ്‌ ലായനി, B സോഡിയം പൊട്ടാസ്യം ടാര്‍ട്രറ്റിന്റെ ആല്‍ക്കലൈന്‍ ലായനി)തുല്യ അളവില്‍ മിശ്രണം ചെയ്‌താണ്‌ ആവശ്യമുള്ളപ്പോള്‍ ഇതുണ്ടാക്കുന്നത്‌. പരിശോധിച്ചറിയുവാനുള്ള പദാര്‍ഥം ഫെല്ലിങ്‌ ലായനിയില്‍ ചേര്‍ത്ത്‌ കുറച്ചുനേരം ചൂടാക്കുന്നു. കാവിനിറത്തിലുള്ള അവക്ഷിപ്‌തം രൂപപ്പെടുന്നത്‌ മുന്‍പറഞ്ഞ പദാര്‍ഥങ്ങളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. ഈ പരീക്ഷണത്തെ ഫെല്ലിങ്‌ പരീക്ഷണം എന്നു പറയുന്നു.
feldsparഫെല്‍സ്‌പാര്‍.ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഖനിജഗ്രൂപ്പ്‌. പ്രധാനമായും പൊട്ടാസ്യം, സോഡിയം എന്നിവയുടെ അലൂമിനോ സിലിക്കേറ്റുകള്‍ ആണ്‌. ഇവ ആഗ്നേയശിലകളിലും രൂപാന്തരിത ശിലകളിലും അവക്ഷിപ്‌ത ശിലകളിലും വ്യാപകമായി കാണപ്പെടുന്നു.
female coneപെണ്‍കോണ്‍.ഗുരുബീജാണു പര്‍വങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കോണ്‍. ഇതിലുള്ള ഗുരുബീജാണുധാനിയിലാണ്‌ ഗുരുബീജാണുക്കള്‍ ഉത്‌പാദിപ്പിക്കുന്നത്‌.
femtoഫെംറ്റോ.10 -15 എന്നതിനെ സൂചിപ്പിക്കുന്ന ഉപസര്‍ഗം. ഉദാ: ഫെംറ്റോ മീറ്റര്‍.
femurതുടയെല്ല്‌.1. നാല്‍ക്കാലി കശേരുകികളുടെ തുടയെല്ല്‌. 2. ഷഡ്‌പദങ്ങളുടെ കാലിലെ മൂന്നാമത്തെ ഖണ്ഡം.
fenestra ovalisഅണ്ഡാകാര കവാടം.മധ്യകര്‍ണവും ആന്തരകര്‍ണവുമായി ചേരുന്ന ഭാഗത്തെ ദീര്‍ഘവൃത്താകൃതിയിലുള്ള കവാടം. oval window എന്നും പേരുണ്ട്‌. നേര്‍ത്ത സ്‌തരത്താല്‍ ആവരണം ചെയ്യപ്പെട്ട ഈ കവാടത്തിനോടാണ്‌, കര്‍ണാസ്ഥികളിലൊന്നായ സ്റ്റേപ്പിസ്‌ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്‌.
fenestra rotundaവൃത്താകാരകവാടം.മധ്യകര്‍ണത്തെ ആന്തരകര്‍ണത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്ന വൃത്താകൃതിയിലുള്ള കവാടം. ഇത്‌ ഒരു നേര്‍ത്ത സ്‌തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശബ്‌ദതരംഗങ്ങള്‍ ആന്തരകര്‍ണത്തിനകത്തെ ദ്രാവകത്തില്‍ ഉളവാക്കുന്ന കമ്പനങ്ങള്‍ക്കനുസൃതമായി ഈ സ്‌തരം ചലിക്കും. ആന്തരകര്‍ണത്തിലെ മര്‍ദം ക്രമീകരിക്കുവാന്‍ ഇത്‌ സഹായിക്കുന്നു. ഇതിനെ round window എന്നും പറയും.
Fermat's last theoremഫെര്‍മയുടെ അവസാന പ്രമേയം.xn+yn=zn എന്ന സമവാക്യത്തില്‍ n രണ്ടിനേക്കാള്‍ വലിയ ധനപൂര്‍ണ സംഖ്യ ആയിരിക്കുമ്പോള്‍ നിര്‍ധാരണമില്ലെന്ന പ്രമേയം. ഫ്രഞ്ചുകാരനായ പിയറി-ഡി-ഫെര്‍മ (1601-1665) ആദ്യമായി അവതരിപ്പിച്ചു. ഈ തിയറം അവതരിപ്പിച്ച്‌ 358 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1994-ല്‍ ആന്‍ഡ്രൂ വൈല്‍സ്‌ എന്ന ബ്രിട്ടീഷ്‌ ഗണിത ശാസ്‌ത്രജ്ഞനും അദ്ദേഹത്തിന്റെ ശിഷ്യനായ റിച്ചാര്‍ഡ്‌ ടെയ്‌ലറും ഇതിന്‌ തെളിവ്‌ കണ്ടെത്തി.
fermentationപുളിപ്പിക്കല്‍.സൂക്ഷ്‌മജീവികളുടെ പ്രവര്‍ത്തനഫലമായി ജൈവപദാര്‍ഥങ്ങള്‍ / പ്രത്യേകിച്ചും കാര്‍ബോഹൈഡ്രറ്റുകള്‍ വിഘടിക്കുന്ന പ്രക്രിയ. യഥാര്‍ഥത്തില്‍ അവായുശ്വസനമാണ്‌. ഉദാ: അരിമാവു പുളിക്കല്‍, യീസ്റ്റിന്റെ പ്രവര്‍ത്തനഫലമായി ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകല്‍.
fermiഫെര്‍മി.വളരെ ചെറിയ ദൂരങ്ങള്‍ അളക്കുവാനുള്ള ഏകകം. 1 ഫെര്‍മി=10 -15 മീറ്റര്‍. എന്‍റിക്കോ ഫെര്‍മി (1901-1954) യുടെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍. ഇപ്പോള്‍ ഫെംറ്റോമീറ്റര്‍ എന്നാണിതിനെ വിളിക്കുന്നത്‌.
fermionsഫെര്‍മിയോണ്‍സ്‌.മൗലിക കണങ്ങളുടെ ഒരു ഗ്രൂപ്പ്‌. ഫെര്‍മി- ഡിറാക്‌ സാംഖ്യികത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നവയാണ്‌ ഇവ. സ്‌പിന്‍സംഖ്യ 1/2, 3/2, 5/2 എന്നിങ്ങനെയാണ്‌. ഉദാ: ഇലക്‌ട്രാണ്‍, പ്രാട്ടോണ്‍, മ്യൂവോണ്‍. elementary particles നോക്കുക.
fernsപന്നല്‍ച്ചെടികള്‍.ടെറിഡോഫൈറ്റ വിഭാഗത്തില്‍ പെടുന്ന വിത്തുകളില്ലാത്ത സസ്യങ്ങള്‍. ഇലകളുടെ അടിവശത്താണ്‌ സ്‌പോറുകള്‍.
ferrimagnetismഫെറികാന്തികത.ചില ഖരവസ്‌തുക്കളില്‍ കാണപ്പെടുന്ന സ്ഥിര കാന്തികത. ചില ആറ്റങ്ങളുടെ കാന്തിക ക്ഷേത്രങ്ങള്‍ സമാന്തരമായും മറ്റു ചില ആറ്റങ്ങളുടെ കാന്തികക്ഷേത്രങ്ങള്‍ എതിര്‍ദിശയിലും അണിചേരുകയും എന്നാല്‍ സമാന്തര ദിശയില്‍ അണിചേര്‍ന്നുണ്ടാകുന്ന ക്ഷേത്രം കൂടുതല്‍ പ്രബലമായിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഫെറൈറ്റുകള്‍ എന്നറിയപ്പെടുന്ന കാന്തിക ഓക്‌സൈഡുകളിലാണ്‌ കാണപ്പെടുന്നത്‌. ഉദാ: Fe2O4
ferromagnetismഅയസ്‌കാന്തികത.വളരെ ഉയര്‍ന്ന ധന കാന്തിക പാരഗമ്യത ഉള്ള വസ്‌തുക്കളുടെ സ്വഭാവം. ശക്തി കുറഞ്ഞ കാന്തിക ക്ഷേത്രത്തില്‍ പോലും കാന്തവത്‌ക്കരിക്കപ്പെടും. ആപേക്ഷിക പാരഗമ്യത ഒന്നിനേക്കാള്‍ വളരെ കൂടുതലാണ്‌. ഒരു നിശ്ചിത താപനില (ക്യൂറി പോയിന്റ്‌ എന്ന്‌ വിളിക്കും) എത്തിയാല്‍ അനുകാന്തികമായി മാറും. ഉദാ: ഇരുമ്പ്‌, നിക്കല്‍, കോബാള്‍ട്‌.
fertilisationബീജസങ്കലനം.പുംബീജവും അണ്ഡവും ചേര്‍ന്ന്‌ സിക്താണ്ഡം ഉണ്ടാവുന്ന പ്രക്രിയ.
FETField Effect TransistorField Effect Transistor എന്നതിന്റെ ചുരുക്കം.
Page 110 of 301 1 108 109 110 111 112 301
Close