Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
exuviumനിര്‍മോകം.നിര്‍മോചന സമയത്ത്‌ ഉപേക്ഷിക്കുന്ന ബാഹ്യഭാഗം.
eyepieceനേത്രകം.ഒരു പ്രകാശിക ഉപകരണത്തില്‍ നേത്രത്തോടടുത്തുവരുന്ന ലെന്‍സോ, ലെന്‍സുകളുടെ സംഘാതമോ. ഒന്നിലേറെ ലെന്‍സുകളുണ്ടെങ്കില്‍ സംയുക്ത നേത്രകം എന്നു പറയുന്നു. സംയുക്തനേത്രകത്തില്‍ കണ്ണില്‍ നിന്ന്‌ ഏറ്റവും അകലെയുള്ളതാണ്‌ ഫീല്‍ഡ്‌ ലെന്‍സ്‌.
eyespotനേത്രബിന്ദു.ഏകകോശ ജീവികള്‍, സ്‌പോറുകള്‍ ഇവയില്‍ കാണപ്പെടുന്ന പ്രകാശഗ്രഹണ ക്ഷമമായ ബിന്ദു. ഉദാ: യുഗ്ലീന.
eyotഇയോട്ട്‌. -
F ഫാരഡിന്റെ പ്രതീകം.ഫാരഡിന്റെ പ്രതീകം.
F layerഎഫ്‌ സ്‌തരം. ionosphere നോക്കുക.
f-block elementsഎഫ്‌ ബ്ലോക്ക്‌ മൂലകങ്ങള്‍. ആറ്റോമിക സംഖ്യ കൂടുന്നതിനനുസരിച്ച്‌ ഉപാന്ത്യപരിപഥത്തിനു മുന്‍പുള്ള ഷെല്ലിലെ f ഓര്‍ബിറ്റലില്‍ ഇലക്‌ട്രാണുകള്‍ ഒന്നൊന്നായി നിറയുന്ന രീതിയില്‍ ഇലക്‌ട്രാണ്‍ വിന്യാസമുള്ള മൂലകങ്ങള്‍. ഇവയുടെ അവസാനത്തെ മൂന്നു പരിപഥങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നത്ര ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കില്ല. ഇവ ആവര്‍ത്തനപ്പട്ടികയില്‍ രണ്ടു ശ്രണിയായി കാണപ്പെടുന്നു. ലാന്‍ഥനത്തിനു ശേഷം സീറിയം (ആറ്റോമിക സംഖ്യ 58) മുതല്‍ ലുട്ടീഷ്യം (ആറ്റോമിക സംഖ്യ 71) വരെയുള്ള ലാന്‍ഥനൈഡുകള്‍, ആക്‌റ്റീനിയത്തിന്‌ ശേഷം തോറിയം (ആറ്റോമിക സംഖ്യ 90) മുതല്‍ ലോറന്‍ഷ്യം (ആറ്റോമിക സംഖ്യ 103) വരെയുള്ള ആക്‌ടിനൈഡുകള്‍, ഇവയാണ്‌ എഫ്‌-ബ്ലോക്ക്‌ മൂലകങ്ങള്‍.
F1എഫ്‌ 1.വര്‍ഗസങ്കരണത്തില്‍ സങ്കരണ ഫലമായി ഉണ്ടാകുന്ന ഒന്നാമത്തെ തലമുറയെ സൂചിപ്പിക്കുന്ന പ്രതീകം.
F2എഫ്‌ 2.വര്‍ഗസങ്കരണത്തില്‍ ഒന്നാം സന്തതി തലമുറയിലെ അംഗങ്ങള്‍ തമ്മില്‍ പ്രജനം നടത്തുമ്പോള്‍ ഉണ്ടാകുന്ന തലമുറയെ സൂചിപ്പിക്കുന്ന പ്രതീകം.
faciesസംലക്ഷണിക.ഒരു പാറയുടെയോ പാറയടുക്കിന്റെയോ ഒരു ഭാഗത്തിന്‌, അതിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കാണപ്പെടുന്ന രൂപപരമോ ഘടനാപരമോ ആയ പ്രത്യേകതകള്‍.
facies mapസംലക്ഷണികാ മാനചിത്രം.ഒരു പ്രത്യേക ഭൂമേഖലയിലെ അവക്ഷിപ്‌ത പാറകളിലെ സംലക്ഷണികകളുടെ വിതരണം സൂചിപ്പിക്കുന്ന മാനചിത്രം.
facsimile ഫാസിമിലി.-
factorഘടകം.1. ഒരു പൂര്‍ണസംഖ്യയെ ശിഷ്‌ടം വരാതെ ഹരിക്കാവുന്ന പൂര്‍ണസംഖ്യ. ഉദാ: 3, 5 ഇവ 15 ന്റെ ഘടകങ്ങളാണ്‌. 2. ഒരു വ്യഞ്‌ജകത്തെ ( expression)പൂര്‍ണമായി ഹരിക്കാവുന്ന മറ്റൊരു വ്യഞ്‌ജകം. ഉദാ: ( x+y), (x−y), ഇവ x2−y2 ന്റെ ഘടകങ്ങളാണ്‌.
factor theoremഘടകപ്രമേയം.p(a)=0 എങ്കില്‍, p(x) എന്ന ബഹുപദത്തിന്‌ ( x-a) ഒരു ഘടകമായിരിക്കും എന്ന പ്രമേയം.
factorial of a positive integer.ധന പൂര്‍ണ സംഖ്യയുടെ ഫാക്‌റ്റോറിയല്‍.നിര്‍ദിഷ്‌ട സംഖ്യയും അതിനേക്കാള്‍ കുറഞ്ഞ എല്ലാ പൂര്‍ണ സംഖ്യകളും തമ്മിലുള്ള ഗുണനഫലം. n എന്ന ധനപൂര്‍ണ സംഖ്യയുടെ ഫാക്‌ടോറിയലിനെ n! എന്നോ Ln എന്നോ സൂചിപ്പിക്കുന്നു. n!=1x2x3.....n, 0!= 1 എന്ന്‌ നിശ്ചയിച്ചിരിക്കുന്നു.
factorizationഘടകം കാണല്‍.ഒരു പൂര്‍ണ സംഖ്യയുടെയോ ബഹുപദത്തിന്റെയോ ഘടകങ്ങള്‍ കണ്ടുപിടിക്കുന്ന പ്രക്രിയ.
faculaപ്രദ്യുതികം.സൂര്യബിംബത്തില്‍ പ്രത്യക്ഷപ്പെടുന്ന, നിയതരൂപമില്ലാത്തതും, ശോഭയേറിയതുമായ രൂപങ്ങള്‍. പലപ്പോഴും സൂര്യകളങ്കങ്ങളോടനുബന്ധിച്ച്‌ കാണപ്പെടുന്നു.
faculateനഖാങ്കുശം.കൂര്‍ത്ത മുനയുള്ള വളഞ്ഞ രൂപം.
faecesമലം.അന്നപഥത്തില്‍ നിന്ന്‌ ഗുദം വഴി പുറത്തേക്കു പോകുന്ന വിസര്‍ജ്യ പദാര്‍ഥം. ആഹാരത്തിലെ ദഹിക്കാത്ത അവശിഷ്‌ടങ്ങളും ബാക്‌റ്റീരിയങ്ങളും കുടലിന്റെ ആന്തരപാളിയിലെ മൃതകോശങ്ങളുമെല്ലാമാണ്‌ മലത്തിലുള്ളത്‌.
Fahrenheit scaleഫാരന്‍ഹീറ്റ്‌ സ്‌കെയില്‍.താപനില അളക്കാനുള്ള ബ്രിട്ടീഷ്‌ സ്‌കെയില്‍. ഈ സ്‌കെയിലില്‍ ജലത്തിന്റെ ഉറയല്‍ നില 32 0 F ഉം തിളനില 212 0 F ഉം ആണ്‌. സെല്‍സിയസിലെ 1 ഡിഗ്രി വ്യത്യാസം ഫാരന്‍ഹീറ്റിലെ 1.8 ഡിഗ്രി വ്യത്യാസത്തിന്‌ തുല്യമാണ്‌. ഗബ്രിയേല്‍ ഡാനിയേല്‍ ഫാരന്‍ഹീറ്റിന്റെ ബഹുമാനാര്‍ഥം നല്‍കിയ പേര്‌.
Page 108 of 301 1 106 107 108 109 110 301
Close