Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
equipartitionസമവിഭജനം. താപീയ സന്തുലനത്തിലുള്ള ഒരു തന്മാത്രാവ്യൂഹത്തിലെ തന്മാത്രകളുടെ ശരാശരി ഊര്‍ജം എല്ലാ സ്വതന്ത്ര കോടികള്‍ക്കും ( degrees of freedom) തുല്യമായിരിക്കും എന്ന ബോള്‍ട്‌സ്‌മാന്‍ സങ്കല്‍പ്പനം. Ei=1/2 kT, k - ബോള്‍ട്‌മാന്‍ സ്ഥിരാങ്കം, T - കേവല താപനില.
equivalentതത്തുല്യംതത്തുല്യ ത്രികോണങ്ങള്‍.
equivalent setsസമാംഗ ഗണങ്ങള്‍. രണ്ടു സാന്തഗണങ്ങളിലെ അംഗങ്ങളുടെ എണ്ണം തുല്യമായാല്‍ അവയെ സമാംഗഗണങ്ങള്‍ എന്നു പറയുന്നു. അതായത്‌ Aയും Bയും രണ്ടു സമാംഗ ഗണങ്ങളാണെങ്കില്‍ n(A)=n(B). രണ്ടു സമാംഗഗണങ്ങളില്‍ ഒരേ അംഗങ്ങള്‍ തന്നെയാണുള്ളതെങ്കില്‍ അവ അനന്യഗണങ്ങളാണ്‌.
eraകല്‌പം. ഭൂവിജ്ഞാനീയ കാലവിഭജനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കാലഘട്ടം. ഉദാ: ഫാനിറോസോയിക്‌ മഹാകല്‌പത്തെ, പാലിയോസോയിക്‌, മീസോസോയിക്‌, സീനോസോയിക്‌ എന്നിങ്ങനെ മൂന്ന്‌ കല്‍പങ്ങളായി വിഭജിച്ചിരിക്കുന്നു.
ergഎര്‍ഗ്‌. ഊര്‍ജത്തിന്റെ സി ജി എസ്‌ ഏകകം. 1 എര്‍ഗ്‌=10 -7 ജൂള്‍.
erosionഅപരദനം. 1. ബാഹ്യപ്രഭാവങ്ങളുടെ ഫലമായി ഭമോപരിതലത്തിലെ പാറയും മറ്റും അല്‌പാല്‌പമായി നീക്കം ചെയ്യപ്പെടുന്നത്‌. 2. മഴയും ഒഴുക്കുവെള്ളവും കൊണ്ട്‌ മണ്ണുകുത്തിയൊലിച്ചുപോകുന്നത്‌.
erythrocytesഎറിത്രാസൈറ്റുകള്‍. രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ശാസ്‌ത്രീയനാമം. മനുഷ്യരിലും മറ്റു സസ്‌തനികളിലും പക്വത വന്ന ചുവന്ന രക്തകോശങ്ങളില്‍ ന്യൂക്ലിയസോ, കോശദ്രവ്യത്തിലെ ഓര്‍ഗനെല്ലുകളോ ഉണ്ടായിരിക്കില്ല. കോശത്തിനകം മുഴുവന്‍ ശ്വസന വര്‍ണകമായ ഹീമോഗ്ലോബിന്‍ കൊണ്ട്‌ നിറഞ്ഞിരിക്കും. ഈ വര്‍ണകമാണ്‌ ചുവന്ന നിറത്തിനു കാരണം.
erythropoietinഎറിത്രാപോയ്‌റ്റിന്‍. രക്തകോശങ്ങളുടെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍. ഓക്‌സിജന്റെ ലഭ്യത കുറയുമ്പോള്‍ ഈ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.
escape velocityമോചന പ്രവേഗം. ഗുരുത്വബലത്തെ അതിജീവിച്ച്‌ ഒരു ഖഗോളവസ്‌തുവില്‍ നിന്ന്‌ ഒരു പ്രക്ഷേപ്യത്തിന്‌ രക്ഷപ്പെടാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രവേഗം. ഭൂമിയില്‍ 11.2 km/s ആണ്‌.
esophagusഈസോഫേഗസ്‌. -
essential oilsസുഗന്ധ തൈലങ്ങള്‍. ചില ചെടികള്‍ക്കും പൂക്കള്‍ക്കും സുഗന്ധം നല്‍കുന്ന രാസവസ്‌തുക്കള്‍. ഇവ ടര്‍പീനുകള്‍ എന്ന ഇനത്തില്‍പ്പെട്ട കാര്‍ബണിക സംയുക്തങ്ങളാണ്‌. എളുപ്പം ബാഷ്‌പീകരിക്കപ്പെടുന്നു. ഉദാ: കറുവപ്പട്ടയ്‌ക്ക്‌ സുഗന്ധം നല്‍കുന്നത്‌ അതിലുള്ള സിന്നമോണ്‍ എണ്ണ ആണ്‌. ചന്ദനത്തിന്‌ സുഗന്ധം നല്‍കുന്നത്‌ സന്താലിന്‍ ആണ്‌.
esterഎസ്റ്റര്‍. ഒരു ആല്‍ക്കഹോള്‍, കാര്‍ബണിക അമ്ലവുമായോ അകാര്‍ബണിക അമ്ലവുമായോ ഒരു നിര്‍ജലീകരണ ഏജന്റിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ഥം. ഇവ പൊതുവേ സുഗന്ധമുള്ളവയായിരിക്കും.
estuaryഅഴിമുഖം. നദി സമുദ്രത്തിലേക്ക്‌ പതിക്കുന്ന ഭാഗം.
etherഈഥര്‍ 1. (Chem) C2H5−O−C2H5. ഡൈ ഈഥൈല്‍ ഈഥര്‍. നല്ല ലായകം. ബാഷ്‌പശീലമേറെയുള്ളത്‌. ബോധം കെടുത്താന്‍ ഉപയോഗിക്കുന്നു. 2. (phy) ഒരു സാങ്കല്‌പിക മാധ്യമം. പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതായി കരുതിയിരുന്നു. aether എന്നും എഴുതും.
ethnobotanyജനവര്‍ഗ സസ്യവിജ്ഞാനം. പ്രാദേശിക ജനവിഭാഗങ്ങളുടെ സസ്യശാസ്‌ത്രപരമായ അറിവ്‌.
ethnologyജനവര്‍ഗ വിജ്ഞാനം. ആന്ത്രാപോളജിയുടെ ഒരു ശാഖ.
Ethologyപെരുമാറ്റ വിജ്ഞാനം. ജന്തുക്കളുടെ പെരുമാറ്റം സംബന്ധിച്ച പഠനശാഖ.
ethyl aceto acetateഈഥൈല്‍അസറ്റോഅസറ്റേറ്റ്‌ CH3−CO−CH2−COO−C2H5. നിറമില്ലാത്ത, പഴമണമുള്ള ഒഴുകുന്ന ദ്രാവകം.
ethyl celluloseഈഥൈല്‍ സെല്ലുലോസ്‌.സെല്ലുലോസിന്റെ ഈഥൈല്‍ ഈഥര്‍. പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍, വൈദ്യുതരോധികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.
ethyl fluidഈഥൈല്‍ ദ്രാവകം. ടെട്രാ ഈഥൈല്‍ ലെഡിന്റെയും ഡൈബ്രാമോഈഥൈന്റെയും ലായനി. [(C2H5)4 Pb+C2H4Br2] എന്‍ജിന്‍ ഇടി കുറക്കാന്‍ ഉപയോഗിക്കുന്നു.
Page 104 of 301 1 102 103 104 105 106 301
Close