Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
epigynousഉപരിജനീയം. മറ്റു പുഷ്‌പമണ്ഡലങ്ങള്‍ക്കു താഴെയായി വിന്യസിച്ചിരിക്കുന്ന തരം പുഷ്‌പഘടന. ഉദാ: പേര.
epimerismഎപ്പിമെറിസം. രണ്ടോ അതിലധികമോ അസമമിത കാര്‍ബണ്‍ അണുക്കള്‍ ഉള്ള കാര്‍ബോ ഹൈഡ്രറ്റ്‌ തന്മാത്രകളില്‍ ഒരു അസമമിത കാര്‍ബണ്‍ അണുവിന്റെ വിന്യാസത്തിലുള്ള അന്തരം മൂലം ഉളവാകുന്ന ഐസോമെറിസം.
epinephrineഎപ്പിനെഫ്‌റിന്‍. അഡ്രിനല്‍ ഗ്രന്ഥിയുടെ മെഡുലയില്‍ ഉണ്ടാകുന്ന ഒരു ഹോര്‍മോണ്‍. അഡ്രിനാലിന്‍ എന്നും പേരുണ്ട്‌. അടിയന്തര സാഹചര്യങ്ങളില്‍ ഹൃദയം, ശ്വാസകോശം, പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഈ ഹോര്‍മോണ്‍ ത്വരിതപ്പെടുത്തുന്നു.
epipetalousദളലഗ്ന. കേസരതന്തുക്കള്‍ പുഷ്‌പദളങ്ങളോടു ചേര്‍ന്ന്‌ ഒന്നായിരിക്കുന്ന അവസ്ഥ. ഉദാ: തെച്ചിപ്പൂവ്‌.
epiphysisഎപ്പിഫൈസിസ്‌. സസ്‌തനികളുടെ കൈകാലുകളിലെ എല്ലുകളുടെയും കശേരുവിന്റെയും അസ്ഥിവല്‍ക്കരിക്കപ്പെട്ട അറ്റങ്ങള്‍. ഇതിനും എല്ലിന്റെ നടുഭാഗത്തിനുമിടയ്‌ക്ക്‌ (ഡയാഫൈസിസ്‌) തരുണാസ്ഥിയുടെ പാളിയുണ്ടായിരിക്കും. എല്ലിന്റെ വളര്‍ച്ച പൂര്‍ത്തിയായാല്‍ എപ്പിഫൈസിസും ഡയാഫൈസിസും കൂടിച്ചേരും.
epiphyteഎപ്പിഫൈറ്റ്‌. ചില മരങ്ങളുടെ മുകളിലോ, മറ്റു പ്രതലങ്ങളിലോ പറ്റിപ്പിടിച്ചു വളരുന്നവയും വേരുകള്‍ മണ്ണിലെത്താത്തവയുമായ സസ്യങ്ങള്‍. അന്തരീക്ഷത്തിലേക്കു തൂങ്ങിക്കിടക്കുന്ന പ്രത്യേകതരം വേരുകളിലൂടെ ഈര്‍പ്പവും ലവണങ്ങളും വലിച്ചെടുക്കുന്ന ഇവ സ്വപോഷിതങ്ങളാണ്‌. ഉദാ: മരവാഴ.
epistasisഎപ്പിസ്റ്റാസിസ്‌. പര്യായ ജീനുകളല്ലാത്ത ജീനുകള്‍ തമ്മിലുള്ള ഒരുതരം പ്രവര്‍ത്തനം. ചിലപ്പോള്‍ രണ്ടു വ്യത്യസ്‌ത ജീനുകള്‍ ഒന്നിച്ചുവന്നാല്‍ ഒന്നിന്റെ പ്രവര്‍ത്തനം മറ്റേത്‌ മറയ്‌ക്കുന്നു. ഒറ്റനോട്ടത്തില്‍ പ്രമുഖരൂപവും ഗുപ്‌തരൂപവും തമ്മിലുള്ള ബന്ധം പോലെ തോന്നും. പക്ഷേ, പ്രമുഖരൂപവും ഗുപ്‌തരൂപവും പര്യായജീനുകളുടെ സ്വഭാവമാണ്‌.
epitaxyഎപ്പിടാക്‌സി. ഒരേ ക്രിസ്റ്റലീയ ആകൃതി വരത്തക്കവണ്ണം ഒരു ക്രിസ്റ്റലീയ പദാര്‍ഥത്തില്‍ മറ്റൊരു പദാര്‍ഥത്തിന്റെ ക്രിസ്റ്റല്‍ വളരുന്ന പ്രതിഭാസം. ഇത്തരം ക്രിസ്റ്റലുകള്‍ അര്‍ദ്ധചാലകങ്ങളില്‍ ഉപയോഗിക്കുന്നു.
epitheliumഎപ്പിത്തീലിയം. ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കോശങ്ങളുടെ പാളിയോ, നാളിയോ. കോശങ്ങള്‍ക്കിടയില്‍ കോശാന്തര പദാര്‍ഥങ്ങള്‍ വിരളമായിരിക്കും. ശരീരത്തിന്റെ പുറംഭാഗങ്ങളെയും ശരീരത്തിനകത്തുള്ള ഗഹ്വരങ്ങളെയും നാളികളെയും ആവരണം ചെയ്യുന്ന പാളിയാണിത്‌.
epochയുഗം. ഭൂവിജ്ഞാനീയത്തിലെ കാലയളവിനെ കുറിക്കുന്ന ഒരു ഏകകം. ചില മഹായുഗങ്ങളെ യുഗങ്ങളായി വിഭജിച്ചിട്ടുണ്ട്‌.
epoxidesഎപ്പോക്‌സൈഡുകള്‍. രണ്ട്‌ കാര്‍ബണ്‍ അണുക്കളെ തമ്മില്‍ ഓക്‌സിജന്‍ പാലത്താല്‍ ബന്ധിപ്പിച്ചിട്ടുള്ള സംവൃത ഈഥര്‍. ഉദാ: ഇപ്പോക്‌സിഈത്തീന്‍.
equal setsഅനന്യഗണങ്ങള്‍. ഏതു രണ്ടു ഗണങ്ങളുടെയും അംഗങ്ങളുടെ എണ്ണം തുല്യമായിരിക്കുകയും രണ്ടിലും ഒരേ അംഗങ്ങള്‍ തന്നെ ആയിരിക്കുകയും ചെയ്‌താല്‍ അവ അനന്യഗണങ്ങളാണെന്നു പറയാം. A, B എന്നിവ രണ്ടു ഗണങ്ങളാണെങ്കില്‍ A=B എന്നതുകൊണ്ട്‌ അനന്യഗണങ്ങളെ സൂചിപ്പിക്കുന്നു. identical sets എന്നും പറയും.
equalisingസമീകാരി ഉദാ: equalising circuit
equationസമവാക്യംസമീകരണം, രണ്ടു വ്യഞ്‌ജകങ്ങള്‍ ( expressions) പരസ്‌പരം തുല്യമാണെന്ന്‌ കാണിക്കുന്ന പ്രതീകാത്മകമായ പ്രസ്‌താവന. ഇത്‌ ചരങ്ങളുടെ ഏത്‌ മൂല്യങ്ങള്‍ക്കാണോ ശരി അവയാണ്‌ സമീകരണത്തിന്റെ മൂലങ്ങള്‍. ഉദാ: x2 = x+6 ന്റെ മൂലങ്ങള്‍ x=(3,-2) ഇവയാണ്‌.
equator മധ്യരേഖ. ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ നിന്ന്‌ തുല്യദൂരത്തിലുള്ളതും ഭൂതലത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നതുമായ ബൃഹദ്‌ വൃത്തം. അക്ഷാംശം കുറിക്കാനുള്ള ആധാരവൃത്തമാണ്‌ (0 0 അക്ഷാംശം) ഇത്‌.
equatorial plateമധ്യരേഖാ പ്ലേറ്റ്‌. കോശവിഭജനത്തിലെ മെറ്റാഫെയ്‌സ്‌ ഘട്ടത്തില്‍ ക്രാമസോമുകളെല്ലാം കോശത്തിന്റെ ഒത്ത നടുവിലായി ഒരേ തലത്തില്‍ നിലകൊള്ളുന്ന സാങ്കല്‌പികതലം.
Equatorial satelliteമധ്യരേഖാതല ഉപഗ്രഹങ്ങള്‍. ഭൂമധ്യരേഖയ്‌ക്ക്‌ മീതേയുള്ള ഭ്രമണപാതയിലൂടെ ചരിക്കുന്ന ഉപഗ്രഹങ്ങള്‍.
equilateralസമപാര്‍ശ്വം. ഉദാ: സമപാര്‍ശ്വത്രികോണം.
Equilibriumസന്തുലനം. ഒരു വ്യവസ്ഥയില്‍ ബലങ്ങള്‍, പ്രതിബലങ്ങള്‍ തുടങ്ങിയവയെല്ലാം പരസ്‌പരം തുല്യവും വിപരീതവുമാവുക വഴി അവയുടെ പരിണതമൂല്യങ്ങള്‍ ശൂന്യമാകുന്ന സ്ഥിതി. ബലങ്ങളും ബലയുഗ്മങ്ങളും പൂജ്യമായാല്‍ സ്ഥിതിക സന്തുലനം ( Static equilibrium); ചെറിയ വിക്ഷോഭങ്ങളിലൂടെ അസന്തുലിതമാക്കിയാലും സ്വയം സന്തുലനത്തിലേക്ക്‌ തിരിച്ചുവരുന്നെങ്കില്‍ സുസ്ഥിര സന്തുലനം ( stable equilibrium); പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നിരന്തരം നടക്കുമ്പോഴും വ്യവസ്ഥ മൊത്തത്തില്‍ സന്തുലനത്തിലാണെങ്കില്‍ ഗതിക സന്തുലനം ( Dynamic Equilibrium)
equinoxവിഷുവങ്ങള്‍. ഖഗോള മധ്യരേഖയും ക്രാന്തിവൃത്തവും സന്ധിക്കുന്ന ബിന്ദുക്കള്‍. വര്‍ഷത്തില്‍ ഓരോ തവണ സൂര്യന്‍ ഈ ബിന്ദുക്കളില്‍ എത്തും. ഈ ദിവസങ്ങളെ വിഷുവങ്ങള്‍(സമരാത്രദിനങ്ങള്‍) എന്നു പറയും. 1. സെപ്‌റ്റംബര്‍ 23 ന്‌ തുലാം വിഷുവം. 2. മാര്‍ച്ച്‌ 21ന്‌ മേട വിഷുവം. ഈ ദിവസങ്ങളില്‍ പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും.
Page 103 of 301 1 101 102 103 104 105 301
Close