centrifuge

സെന്‍ട്രിഫ്യൂജ്‌

ഒരു ദ്രാവക മിശ്രിതത്തില്‍ നിന്ന്‌ സാന്ദ്രത കൂടിയതും കുറഞ്ഞതുമായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം. വേര്‍തിരിക്കേണ്ട ഘടകങ്ങള്‍ അടങ്ങുന്ന ദ്രാവക മിശ്രിതം അല്ലെങ്കില്‍ കൊളോയ്‌ഡ്‌ സെന്‍ട്രീഫ്യൂജിലെ കുഴലുകളിലെടുത്ത്‌ തിരശ്ചീനതലത്തില്‍ കറക്കുന്നു. സാന്ദ്രത കൂടിയവ അക്ഷത്തില്‍ നിന്ന്‌ അകലെയും (കുഴലിന്റെ അടിയിലും) കുറഞ്ഞവ അക്ഷത്തിനടുത്തും (മുകള്‍ വശത്തുമായി) അടിഞ്ഞുകൂടുന്നു. ultra centrifuge നോക്കുക.

More at English Wikipedia

Close