കേന്ദ്ര നാഡീവ്യൂഹം
സംവേദനാംശങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുകയും പേശികള്‍, ഗ്രന്ഥികള്‍ ഇവയിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന നാഡീവ്യൂഹഭാഗം. കശേരുകികളില്‍ മസ്‌തിഷ്‌കവും സുഷുമ്‌നയും ചേര്‍ന്നതാണിത്. അകശേരുകികളില്‍ ഏതാനും ഗാംഗ്ലിയോണുകളും നാഡികളും ചേര്‍ന്നതാണ് കേന്ദ്ര നാഡീവ്യൂഹം.