അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (NCSM) ആണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ശാസ്ത്ര പ്രചരണം, ശാസ്ത്രാവബോധം വളര്‍ത്തല്‍ എന്നീ ലക്ഷ്യങ്ങളുള്ള ജനപ്രിയ സിനിമകളുടെയും ശാസ്ത്ര സിനിമകളുടെയും കുട്ടികള്‍ക്കായുള്ള സനിമകളുടെയും പ്രദര്‍ശനവും മത്സരവും മേളയിലുണ്ടായിരിക്കും.
ലൂക്ക വീഡിയോ വിഭാഗം എഡിറ്ററായ ശ്രീനിവാസന്‍ കര്‍ത്തയുടെ “പൂന്തേനുണ്ണാന്‍ വായോ” എന്ന ഹൃസ്വ ചിത്രവും പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ബട്ടണ്‍ അമര്‍ത്തുക :
[button color=”red” size=”small” link=”http://ncsm.gov.in/?p=3893″ target=”blank” ] 5th National Science Film Festival and Competition 2015[/button]