Read Time:2 Minute

കാക്കപ്പൂ/നെല്ലിപ്പൂ  ശാസ്ത്രീയനാമം: Utricularia reticulata Sm. കുടുംബം: Lentibulariaceae ഇംഗ്ലീഷ്: Reticulated Bladderwort

കാക്കപ്പൂക്കൾ ഇരപിടിയന്മാരാണ്. പ്രോട്ടോസോവ, റോട്ടിഫർ എന്നീ സൂക്ഷ്മജീവികൾ മുതൽ ജലച്ചെള്ളുകൾ, കൊതുകിന്റെ കൂത്താടികൾ, ചെറു വാൽമാക്രികൾ  തുടങ്ങിയ ചെറുജീവികളെ വരെ കെണിയിലാക്കുവാൻ ഇവയ്ക്ക് കഴിയും. ഇതിനനുയോജ്യമായ ചെറുസഞ്ചികൾ (bladders) ഈ സസ്യങ്ങൾക്കുണ്ട്. വേരുകളിലോ ഇലകളിലോ ഉള്ള ബ്ലാഡറുകളുടെ കെണിവാതിലി (trap door)നോട് ചേർന്നുള്ള സംവേദനമൂലങ്ങളിൽ (sensitive hairs)  ഇരകൾ സ്പർശിക്കുന്ന മാത്രയിൽ തന്നെ കെണിവാതിൽ തുറക്കപ്പെടുകയും വെള്ളത്തിനോടൊപ്പം ഇരകൾ അകത്താക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്നത് പലപ്പോഴും ഒരു സെക്കണ്ടിന്റെ  പതിനായിരത്തിലൊരംശം സമയംകൊണ്ടാണ്. ഇരകളെ ദഹിപ്പിക്കാനുള്ള പ്രത്യേക ദഹനരസം (digestive enzymes) പുറപ്പെടുവിക്കുകയും ഇരകളിലുള്ള പോഷകം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇരകളുടെ അവശിഷ്ടം ഈ ബ്ലാഡറുകളിൽ തന്നെ ബാക്കിയിരിക്കുന്നത് കാണാം. അതിനാൽ ഇവയെ പൊതുവായി Bladderwort  എന്നാണു പറയുക. കാക്കപ്പൂക്കളുടെ ജനുസ്സിൽപ്പെടുന്ന 233 സ്പീഷീസുകളിൽ നാലപ്പത് സ്പീഷീസുകൾ ഇന്ത്യയിൽ കാണപ്പെടുന്നു. കേരളത്തിൽ 23 സ്പീഷീസ് ഉണ്ട്. നമ്മുടെ നെൽവയലുകളിലും ഈർപ്പമുള്ള മറ്റു പ്രദേശങ്ങളിലും കാക്കപ്പൂക്കൾ കാണപ്പെടുന്നു.


എഴുത്ത്

വി.സി.ബാലകൃഷ്ണന്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post കണ്ണാന്തളിപ്പൂക്കൾ
Next post നീലക്കുടുക്ക
Close