ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്ന് BREAKING NEWS – വീഡിയോ കാണാം

നമ്മുടെ സ്വന്തം ഗാലക്സിയായ ആകാശഗംഗയിലെ വലിയ കണ്ടെത്തൽ 2022 മേയ് 12 ന് 6.30 നു നടക്കുന്ന പത്രസമ്മേളനത്തിലൂടെ പ്രസിദ്ധപ്പെടുത്തുമെന്ന് Event Horizon Telescope സംഘം പ്രഖ്യാപിച്ചിരിക്കുന്നു.

വീഡിയോ കാണാം


ആകാശഗംഗയെ സംബന്ധിച്ച ഒരു വലിയ വാർത്ത പുറത്തുവിടുമെന്ന് ഒന്നു ശാസ്ത്ര സംഘം പ്രഖ്യാപിച്ചിരിക്കുന്നു. 3 വർഷം മുമ്പ് M87 ഗാലക്സിയുടെ കേന്ദ്രത്തിലുള്ള പടുകൂറ്റൻ തമോദ്വാരത്തിന്റെ നിഴൽച്ചിത്രം പ്രസിദ്ധീകരിക്കുക വഴി EHT (Event Horizon Telescope) എന്നറിയപ്പെടുന്ന ടെലിസ്കോപ്പ് കൂട്ടായ്മ ചരിത്രം സൃഷ്ടിച്ചിരുന്നു. സൂര്യന്റെ 650 കോടി മടങ്ങ് മാസ്സുള്ള തമോദ്വാരത്തിന്റെ ചിത്രമാണ് 2019 ഏപ്രിലിൽ പ്രസിദ്ധീകരിച്ചത്. അതിനു ശേഷം 3 വർഷം കഴിഞ്ഞ് നമ്മുടെ സ്വന്തം ഗാലക്സിയായ ആകാശഗംഗയിലെ വലിയ കണ്ടെത്തൽ 2022 മേയ് 12 ന് 6.30 നു നടക്കുന്ന പത്രസമ്മേളനത്തിലൂടെ പ്രസിദ്ധപ്പെടുത്തുമെന്ന് EHT സംഘം പ്രഖ്യാപിച്ചിരിക്കുന്നു.

The Event Horizon Telescope (EHT) സഹായത്തോടെ തയ്യാറാക്കിയ  3 വർഷം മുമ്പ് M87 ഗാലക്സിയുടെ കേന്ദ്രത്തിലുള്ള പടുകൂറ്റൻ തമോദ്വാരത്തിന്റെ ചിത്രം

ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് ധനുരാശിയിൽ (Sagittarius) ഇവിടെ നിന്ന് 26000 പ്രകാശവർഷം അകലെ ഒരു യമണ്ടൻ തമോദ്വാരം നിലയുറപ്പിച്ചിട്ടുണ്ടെന്നു നമ്മൾ കരുതുന്നു. ഇതിന് പരോക്ഷമായ തെളിവുകൾ കണ്ടെത്തിയവർക്കാണ് 2020 ലെ ഫിസിക്സ് നോബെൽ പുരസ്കാരത്തിന്റെ ഒരു ഭാഗം ലഭിച്ചത്. സൂര്യന്റെ 40 ലക്ഷം ഇരട്ടി മാസ്സുള്ള ഒരു വസ്തു അവിടെ ഉണ്ടെന്നും അതു അടുത്തുള്ള നക്ഷത്രങ്ങളെ വട്ടം ചുറ്റിക്കുമെന്നാണ് ശാസ്ത്രസംഘങ്ങൾ ഏറെക്കാലത്തെ പരിശ്രമഫലമായി കണ്ടെത്തിയത്. അത് ഒരു തമോദ്വാരം തന്നെയെന്ന സ്ഥിരീകരണം EHT യുടെ പത്രസമ്മേളനത്തിലൂടെ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശ്ശാസ്ത്ര കുതുകികൾ.


പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?

Leave a Reply