Read Time:2 Minute
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ് വാക്സിനും ഫിർദൊസി വികസിപ്പിച്ചെടുത്തു. വികസ്വരരാജ്യങ്ങളിലെ സാധാരണക്കാരെ ബാധിക്കുന്ന ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ പഠനമാണു ഡോ. ഫിർദൗസി ഖദ്രിയുടെ പ്രധാന പ്രവർത്തനമേഖല .
ഡോ. ഫിർദൗസി ഖദ്രി.

ഡോ. ഫിർദൗസി ഖദ്രിയെ കൂടാതെ പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ്  ഫൗണ്ടേഷൻ സ്ഥാപകന്‍ മുഹമ്മദ് അംജദ് സാഖിബ്, ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ, അമേരിക്കയില്‍ നിന്നുള്ള മനുഷ്യാവകാശ, അഭയാര്‍ഥീ സഹായ പ്രവര്‍ത്തകനും കമ്യൂണിറ്റി ആന്‍ഡ് ഫാമിലി സര്‍വീസ് ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവൻ മൻസി എന്നിവരും ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമ സ്ഥാപനമായ വാച്ഡോക്കും പുരസ്കാരം നേടി.

കോവിഡ് വാക്സിൻ ഗവേഷണത്തിലും നിരവധി ശാസ്തജ്ഞകൾ മൌലിക സംഭാവനനൽകിയിട്ടുണ്ട് ഇവരിൽ ബ്രിട്ടനിലെ സാറ ഗിൽബർട്ട് (ഓക്സ്ഫോർഡ് സർവകലാശാല-ആസ്റ്റ്ര സെനെക: വാക്സിൻ കോവിഷീൽഡ്), ഇന്ത്യയിലെ കെ സുമതി (ബാരത് ബയോടെക്ക് ഐ സി എം ആർ വാക്സിൻ: കോവാക്സിൻ), ഡച്ച് വൈറോളജസ്റ്റ് ഹനക്കെ ഷൂറ്റ്മേക്കർ (ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ: ജാൻസെൻ), റഷ്യയിലെ എലിന സ്മോളിയാർചുക്ക് (ഷെചനേവ് സർവലാശാല വാക്സിൻ: സ്പൂട്ട്നിക്ക് V), ഹങ്കേറിയൻ കാതലിൻ കരിക്കോ (ബയോൺ ടെക്ക്-ഫൈസർ വാക്സിൻ: കോമിർനാറ്റി) എന്നിവരുടെ സംഭാവനകൾ എടുത്ത് പറയേണ്ടതുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
Next post സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം
Close