തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ മാറണം, മരുന്നിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമരുത്. ഡോക്റ്ററെ കാണുന്ന ശരാശരി മലയാളിയുടെ വിചിത്രമായ പിടിവാശികളാണിവ. ഇതേയാൾ തന്നെ , ഏതെങ്കിലും തട്ടിപ്പുകാരൻ നിർദ്ദേശിച്ചാൽ പച്ചമുരിങ്ങക്കായ മാത്രം തിന്ന് മാസങ്ങൾ ജീവിക്കുകയും മേലാസകലം ചെളിവാരിപ്പൊത്തുകയുമൊക്കെ ചെയ്യും. ആധുനിക വൈദ്യം തന്നെ പ്രാക്റ്റീസു ചെയ്യുന്ന തട്ടിപ്പുകാരുടെ സകല കെണികളിലും അയാൾ സന്തോഷപൂർവ്വം ചെന്നു ചാടും.
ആരോഗ്യ രക്ഷ സംബന്ധിച്ച് മലയാളിയുടെ ആശയക്കുഴപ്പങ്ങൾക്കുനേരേ പിടിച്ച കണ്ണാടിയാണ് അഴിമുഖം വാർത്താ പോർട്ടൽ പോസ്റ്റു ചെയ്തിരിക്കുന്ന ഡോ ജിമ്മി മാത്യുവുന്റെ ‘ പൊടിപാറിയ പ്രകൃതി പാക്കേജും അത്യത്ഭുത ഫാറ്റ് ടാക്‌സും‘ എന്ന രചന.