ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും. കുറച്ചുകാലം മുൻപ് വിക്ഷേപിച്ച RISAT-2B, RISAT-2BR1 എന്നീ റഡാർ ഇമേജിങ് ഉപഗ്രഹങ്ങൾക്ക് ഒപ്പമാവും EOS-01 ഉം പ്രവർത്തിക്കുക. ഭൂമിയുടെ വളരെ ഉയർന്ന റസല്യൂഷനിലുള്ള ചിത്രങ്ങൾ എടുക്കാൻ ഈ ഉപഗ്രഹങ്ങൾക്കാവും. ദൃശ്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ അല്ലാത്തതിനാൽ രാത്രിയിലും മേഘാവൃതമായ അന്തരീക്ഷത്തിലും ഭൌമോപരിതലത്തിലെ ചിത്രങ്ങൾ എടുക്കാൻ EOS-01 ന് ആവും. കൃഷി, വനം, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിവരങ്ങളാവും ഈ ഉപഗ്രഹങ്ങൾ ലഭ്യമാക്കുക.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പി എസ് എൽ വി റോക്കറ്റിലേറിയാണ് EOS-01 ബഹിരാകാശത്തെത്തുക. അതൊടൊപ്പം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ലിത്വാനിയയുടെ ടെക്നോളജി ഡെമോൺസ്ട്രേഷൻ ഉപഗ്രഹം ഉൾപ്പടെ 9 ഉപഗ്രഹങ്ങളാവും ഇങ്ങനെ വിക്ഷേപിക്കുക. ലക്സംബർഗിന്റെയും അമേരിക്കയുടെയും നാലു വീതം ഉപഗ്രഹങ്ങളാണ് ഉള്ളത്.ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുമാണ് PSLV-C49 ന്റെ വിക്ഷേപണം.
ലൈവ് കാണാം…