മ്യൂണിച്ച് എല്‍. എം. യു യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗം ഫ്ലൂറസന്‍സ് പ്രതിഭാസത്തെ അടിസ്ഥാനമാക്കി പ്ലാസ്റ്റിക്കുകളെ തരം തിരിക്കുന്ന പുതിയ രീതി കണ്ടെത്തിയത് പ്ലാസ്റ്റിക് സംസ്കരണത്തില്‍ നാഴികകല്ലാകുന്നു…
പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ പുന:സംസ്കരണത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി വിവിധയിനം പ്ലാസ്റ്റിക്കുകളുടെ തരം തിരിക്കലാണ്. പോളിമറുകള്‍ വളരെ വലിയ തന്മാത്രകള്‍ ആയത് കൊണ്ട് തന്നെ അവ നല്ല മിശ്രിതങ്ങള്‍ രൂപീകരിക്കുന്നില്ല. മിശ്രിതങ്ങളില്‍ അവ വ്യത്യസ്ത ഘടകങ്ങള്‍ ആയി തന്നെ നില നില്‍ക്കുകയും ചെയ്യുന്നുേ. 5% മാലിന്യങ്ങളുടെ സാന്നിദ്ധ്യം പോലും പുന: സംസ്കരിച്ച പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കും, അതിനാല്‍ തരം തിരിക്കല്‍ പ്രക്രിയ വളരെയധികം പ്രധാനപ്പെട്ടതാണ്.
പ്ലാസ്റ്റിക്കുകളുടെ നിലവിലുള്ള തരം തിരിക്കല്‍ രീതികള്‍ അവയുടെ സാന്ദ്രത, ഇലക്ട്രോസ്റ്റാറ്റിക് സ്വഭാവം, ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി എന്നിവയെ അടിസ്ഥാനമാക്കിയാണ്. നിലവിലുള്ള രീതികളേക്കാള്‍ ലളിതവും കാര്യക്ഷമവുമായ പുതിയ രീതി കണ്ടെത്തിയത് മ്യൂണിച്ച് എല്‍. എം. യു യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിലെ ഗവേഷകരാണ്. ഫ്ലൂറസന്‍സ് പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് ഇവര്‍ പ്ലാസ്റ്റിക്കുകളെ തരം തിരിച്ചത്.
ഈ രീതിയില്‍ പ്ലാസ്റ്റിക്കുകളെ നിശ്ചിത തരംഗദൈര്‍ഘ്യമുള്ള ഒരു പ്രകാശബീമിന് വിധേയമാക്കുകയും അവയില്‍ നിന്നും പുറപ്പെടുന്ന ഫ്ലൂറസന്റ് പ്രകാശത്തെ സെന്‍സറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ പോളിമറിന്റെയും ഫ്ലൂറസന്റ് അപക്ഷയ ഗ്രാഫിന്റെ (fluorescent decay curve) ആകൃതി വ്യത്യസ്തമാണ്. ഇങ്ങനെ പ്ലാസ്റ്റിക്കുകളെ എളുപ്പത്തില്‍ തരം തിരിക്കാന്‍ സാധിക്കുന്നു. കൂടാതെ വിവിധ പ്ലാസ്റ്റിക്കുകളില്‍ഫ്ലൂറസന്റ് അപക്ഷയത്തിനു എടുക്കുന്ന സമയം വ്യത്യസ്തമാണെന്നും ഇത് ആ പ്ലാസ്റ്റിക്കിന്റെ ഫിംഗര്‍ പ്രിന്‍റ് പോലെ കണക്കാക്കാം എന്നും ഇവരുടെ പഠനം സൂചിപ്പിക്കുന്നു.
ഒരു മണിക്കൂറില്‍ 1.5 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഈ രീതി ഉപയോഗിച്ച് തരം തിരിക്കാം. കൂടാതെ ഫ്ലൂറസന്റ് വര്‍ണ്ണ വസ്തുക്കള്‍ ഉള്‍പ്പെടുത്തി തരംതിരിക്കല്‍ രീതി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാധ്യതയും ഇവരുടെ പഠനം മുന്നോട്ട് വെക്കുന്നു
[divider] [author image=”http://luca.co.in/wp-content/uploads/2014/08/Sangeetha_C.png” ]സംഗീത.സിഗവ. എന്‍ജിനീയറിങ്ങ് കോളെജ്, കോഴിക്കോട്
[email protected] [/author]
അവലംബം
കെമിസ്ട്രി ടൈസ്