Read Time:6 Minute

അതെ, നഗ്നനേത്രങ്ങളാൽ കാണാനാകുന്ന 5 ഗ്രഹങ്ങൾ, കൂടാത യുറാനസും നെപ്ട്യൂണും ഇപ്പോൾ സന്ധ്യക്ക് ആകാശത്തു കാണാം.

കഴിഞ്ഞമാസം സംഭവിച്ച പ്ലാനറ്ററി പരേഡിന്റെ വാർത്തകൾ ഓർമ്മയുണ്ടായിരിക്കുമല്ലോ. ഗ്രഹങ്ങൾ ഒരേ സമയത്ത് ആകാശത്ത് ദൃശ്യമാകുന്ന പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ്. നഗ്ന നേത്രങ്ങൾ കൊണ്ട് ആകാശത്ത് കാണാനാകുന്ന ഗ്രഹങ്ങളിൽ ശുക്രൻ, ചൊവ്വ, വ്യാഴം ശനി എന്നീ ഗ്രഹങ്ങളും ടെലിസ്കോപ്പിലൂടെ കാണാനാകുന്ന യുറാനസ്, നെപ്ട്യൂണ എന്നീ ഗ്രഹങ്ങളുമാണ് കഴിഞ്ഞമാസം പരേഡിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ കൂടെ ബുധനും കൂടി ചേർന്ന് ഏഴ് ഗ്രഹങ്ങളുടെ പരേഡാണ് സന്ധ്യാകാശത്ത് നടക്കുന്നത്. ചന്ദ്രന്റെ വെളിച്ചം മൂലം സന്ധ്യാകാശം പ്രകാശിതമായിരുന്നതിനാൽ ശനിയെയും മറ്റും കാണുന്നതിന് തടസ്സമുണ്ടായിരുന്നു. എന്നാഷ ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ സന്ധ്യക്ക് ചന്ദ്രസാന്നിദ്ധ്യം തടസ്സമുണ്ടാക്കില്ല, അതിനാൽ വാന നിരീക്ഷണം എളുപ്പമാണ്.

സന്ധ്യക്ക്, സൂര്യാസ്തമനത്തിനു തൊട്ടു ശേഷം, പടിഞ്ഞാറെ ചക്രവാളത്തിലാണ് ബുധനും ശനിയും ഉണ്ടാവുക. അസ്തമിച്ചു കഴിഞ്ഞആലും സൂര്യപ്രകാശം പടിഞ്ഞാറെ ചക്രവാളത്തിൽ പ്രഭ പടർത്തി നില്ക്കുന്നതും, പടിഞ്ഞാറെ ദിശയിലുണ്ടാകാവുന്ന വൃക്ഷങ്ങൾ, കെട്ടിടങ്ങൾ പോലെയുള്ള തടസ്സങ്ങളും പ്രകാശ മലിനീകരണവും നിരീക്ഷണത്തെ ബാധിക്കാം. മറയില്ലാതെ പടിഞ്ഞാറെ ആകാശം കാണാൻ കഴിയുന്നതും ചുറ്റുപാടുനിന്നും പ്രകാശമൊന്നുമില്ലാതെ നല്ല ഇരുട്ടുള്ളതുമായ സ്ഥലത്ത്, ഉയർന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നൊ, കുന്നിൻ പുറത്തുനിന്നോ നോക്കിയാൽ ബുധനെയും ശനിയെയും, പടിഞ്ഞാറെ ചക്രവാളത്തിനോട് ചേർന്ന് അടുത്തടുത്തായി കാണാം.

പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കാണുന്നതും ഏറ്റവും പ്രകാശമാനമായതുമായ നക്ഷത്രസമാനമായ വസ്തുവാണ് ശുക്രൻ. തലക്കു മുകളിൽ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന വസ്തു വ്യാഴമാണ്. വടക്കു കിഴക്കെ ചക്രവാളത്തിനും തലക്കുമുകളിലുള്ള ആകാശഭാഗത്തിനും ഏകദേശം മധ്യത്തിലായി, ഇളം ചുവപ്പു നിറത്തിൽ കാണുന്ന വസ്തുവാണ് ചൊവ്വ. ഇതിനടുത്തായി, പ്രഭയുള്ള രണ്ടു നക്ഷത്രങ്ങളെയും കാണാം.

തലക്കു മുകളിൽ നിന്നും ഏകദേശം 20 ഡിഗ്രി പടിഞ്ഞാറു മാറി യൂറാനസിനെയും പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 15 ഡിഗ്രി മുകളിലായി നെപ്ട്യൂണിനെയും സന്ധ്യക്ക് ഒരു ടെലസ്കോപ്പിന്റെ സഹായത്തോടെ നിരീക്ഷിക്കാം.

മിക്കവാറും രാത്രികളിൽ ഒന്നോ രണ്ടോ ഗ്രഹങ്ങളെ ആകാശത്ത് കാണാനാകും. എന്നാൽ നാലോ അതിലധികമോ ഗ്രഹങ്ങളെ ഒരു സമയം കാണാനാകുന്നത് അത്ര സാധാരണമല്ല. അത്തരം ഒരു അപൂർവ്വ അവസരമാണ് കഴിഞ്ഞ ജനുവരിയിമുതൽ ഈ മാസം അവസാനം വരെ ലഭിച്ചിരിക്കുന്നത്. വാന നിരീക്ഷകർക്ക് ഏറെ കൗതുകമുള്ള കാഴ്ചയാണെങ്കിലും ശാസ്ത്രീയമായി ഇതിന് വലിയ പ്രാധാനമൊന്നുമില്ല. ഇത്തരം ഗ്രഹസമ്മേളനങ്ങൾ മനുഷ്യജീവിതത്തെ ഒരു തരത്തിലും ബാധിക്കുകയുമില്ല.

വിശദമായി വായിക്കാം
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും – Kerala Science Slam
Close