Pillars of Creation ന്റെ പുതിയ ജെയിംസ് വെബ്ബ് ചിത്രം
ജെയിംസ് വെബ്ബ് പുതുതായി പുറത്തുവിട്ട Pillars of Creation ചിത്രവും 1995 ലെ ഹബിൾ ചിത്രവും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
നവനീത് കൃഷ്ണൻ എഴുതുന്നു…
പില്ലാർസ് ഓഫ് ക്രിയേഷൻസ് – 6500 പ്രകാശവർഷങ്ങൾ അകലെയുള്ള Pillars of Creation എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഈഗിൾ നെബുലയുടെ ഭാഗം. അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്ന മേഖലയാണിത്. ജ്യോതിശ്ശാസ്ത്രചരിത്രത്തിലെ ഏറ്റവും മികച്ച “ആർട്ട് വർക്കു”കളിലൊന്ന്. ഈഗിൾ നെബുലയുടെ ഒരു ഭാഗത്തെ അതിന്റെ ഏറ്റവും ചാരുതയോടെ 1995ൽ ഹബിൾ സ്പേസ് ടെലിസ്കോപ്പ് പകർത്തിയെടുത്തപ്പോൾ ലഭിച്ച അപൂർവചിത്രം. ഈ ഫോട്ടോ കാണാത്ത ജ്യോതിശ്ശാസ്ത്രകുതുകികൾ ഉണ്ടാവില്ല എന്നുതന്നെ പറയാം. പില്ലാർസ് ഓഫ് ക്രിയേഷനെ ഇൻഫ്രാറെഡ് കണ്ണിലൂടെ നോക്കിക്കണ്ടാൽ എങ്ങനെയിരിക്കും? അതാണ് 2022 ഒക്ടോബർ 20ന് ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്തുവിട്ട ചിത്രം. പശ്ചാത്തല നക്ഷത്രങ്ങളുൾപ്പടെ സുന്ദരമായ ഈഗിൾ നെബുല.
ഹബിൾ ദൃശ്യപ്രകാശത്തിൽ നെബുലയെ പകർത്തുകയാണു ചെയ്തത്. നല്ലൊരു ക്യാമറയിൽ ഈ നെബുലയെ പകർത്തിയാൽ കിട്ടുന്ന അതേ കാഴ്ച. ജെയിംസ് വെബ് ടെലിസ്കോപ്പ് ആകട്ടേ അതേ കാഴ്ച നിയർ ഇൻഫ്രാറെഡ് മേഖലയിൽ പകർത്തിയെടുക്കുകയാണു ചെയ്ത്.
ഹബിളിന്റെ ദൃശ്യപ്രകാശത്തിലെ കാഴ്ചയും ജെയിംസ് വെബ്ബിന്റെ ഇൻഫ്രാറെഡ് കാഴ്ചയും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
ലേഖകൻ സംയോജിപ്പിച്ച ചിത്രം
One thought on “Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?”