ചിത്രത്തിൽ കാണുന്നത് പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ ചിത്രമാണ്. മിറർലെസ് ക്യാമറയും ട്രൈപോഡും മാത്രം ഉപയോഗിച്ച് കുളത്തൂപ്പുഴയിൽ നിന്നും പകർത്തിയതാണ് ഇത്. 20 സെക്കൻഡ് വീതം എക്സ്പോഷർ ടൈം ഉള്ള ആറ് ചിത്രങ്ങൾ ഒന്നിച്ചു ചേർത്തതാണ് ഈ ചിത്രം. നീണ്ട വര പോലെ ചിത്രത്തിൽ കാണുന്നതാണ് ഉൽക്കകൾ.
ചിത്രം പകർത്തിയത് : ശരത് പ്രഭാവ്, ആസ്ട്രോ ഫോട്ടോഗ്രാഫർ.
ഉൽക്കമഴ ഉൽക്കവർഷം എന്നൊക്കെ കേൾക്കുമ്പോൾ ഒരേ സമയം വലിയ വലിയ തീ ഗോളങ്ങൾ നമ്മൾ സിനിമയിലൊക്കെ കണ്ടിട്ടുള്ളത് പോലെ വരുമെന്ന് തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങളിൽ പലപ്പോഴും വരുന്ന ചിത്രങ്ങളും വിവരണങ്ങളും മിക്കതും തെറ്റാണ്. തൃശൂർ പൂരം പോലെ എന്നൊക്കെ പലയിടത്തും എഴുതി കണ്ടു. എന്താണ് കൃത്യമായി കാണാൻ കഴിയുക. ഒരു മങ്ങിയ നക്ഷത്രം വീണുപോകുന്നതുപോലെയാണ് നമുക്ക് കാണാൻ കഴിയുക. ഇതിൽ ചിലത് മാത്രം ചിലപ്പോൾ ശോഭയേറിയതാവാം. എന്നാലും ആകാശത്തു കാണുന്ന ഏറ്റവും ശോഭയുള്ള നക്ഷത്രം പോലെയൊക്കെ വരു.. അതുകൊണ്ട് അമിത പ്രതീക്ഷയിൽ കാണരുത് എന്ന് മാത്രം.