മനുഷ്യരാശിയുടെ മേൽ മരണം മഹാമാരിയായി പെയ്തിറങ്ങിയ നാളുകളിൽ, ഓരോ മഹാമാരിയും നമ്മെ പഠിപ്പിച്ച പാഠങ്ങൾ വിലപ്പെട്ടതാണ്. അതിജീവനത്തിന്റെ പുതിയ വഴികൾ തുറന്നുകൊണ്ടാണ് ഓരോ മഹാമാരിയും കടന്നു പോയത്. ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ അത്തരം രോഗങ്ങളുടെ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.
3. മഞ്ഞപനിയും വസൂരിയും
ഒരുകാലത്ത് മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ ഭയമായിരുന്നു വസൂരി രോഗം. ലക്ഷകണക്കിന് ജീവനുകളെയാണ് വസൂരി അപഹരിച്ചത്. ഈ രോഗം ഇന്ന് പൂർണമായും തുടച്ചുനീക്കുവാൻ നമുക്കായിട്ടുണ്ട്. ബ്ലോസ്സം എന്ന പശുവും മേരി എന്ന കറവക്കാരിയും ജെയിംസ് ഫിപ്സ് എന്ന പയ്യനും എഡ്‌വേഡ് ജെന്നർ എന്ന ശാസ്ത്രഞ്ജനോടൊപ്പം മനുഷ്യചരിത്രത്തിൽ സ്ഥാനം പിടിച്ച കഥ തികച്ചും ആവേശം കൊള്ളിക്കുന്നതാണ്. മഞ്ഞപ്പനി, വസൂരി എന്നീ മഹാമാരികളെ കുറിച്ചാണ് “മനുഷ്യരാശിയെ മാറ്റിമറിച്ച മഹാമാരികൾ” എന്ന വീഡിയോ സീരിസിലെ മൂന്നാം ഭാഗത്തിൽ ഡോ. അനീഷ് വിവരിക്കുന്നത്.
2. കോളറ – പൊതുജനാരോഗ്യത്തിന്റെ പിതാവ്
ആധുനിക കാലത്ത് ജീവിച്ചിരുന്ന ഏറ്റവും മഹാനായ ഡോക്ടർ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഡോ. ജോൺ സ്നോ. തെരുവിൽ ഉണ്ടായിരുന്ന ഒരു പബ്ലിക് ടാപ്പിന്റെ പിടി വലിച്ചൂരി എന്നത് കൊണ്ട് കൂടിയാണ് അദ്ദേഹത്തിന് ഈ വിശേഷണം കിട്ടിയത്. ആളുകളുടെ കുടിവെള്ളം മുട്ടിച്ചതിന് ഇത്രയും വലിയ ബഹുമതിയോ ? മനുഷ്യരാശിയെ മാറ്റിമറിച്ച മഹാമാരികൾ എന്ന വീഡിയോ സീരിയസിലെ രണ്ടാം ഭാഗത്തിൽ ഡോക്ടർ അനീഷ് നമ്മളെ കൊണ്ടുപോകുന്നത് മനുഷ്യചരിത്രത്തിൽ തന്നെ അതിപ്രധാനമായ, ആവേശകരമായ ഒരു ഏടിലേക്കാണ്. കോളറ എന്ന മഹാമാരി പൊതുജനാരോഗ്യത്തിന്റെ പിതാവായി തീരുന്ന ഈ അസാധാരണ ചരിത്ര മുഹൂർത്തത്തിലേക്ക് സ്വാഗതം.
1. കറുത്ത മരണം
മനുഷ്യരാശിയുടെ മേൽ മരണം മഹാമാരിയായി പെയ്തിറങ്ങിയ നാളുകളിൽ, ഓരോ മഹാമാരിയും നമ്മെ പഠിപ്പിച്ച പാഠങ്ങൾ വിലപ്പെട്ടതാണ്. അതിജീവനത്തിന്റെ പുതിയ വഴികൾ തുറന്നുകൊണ്ടാണ് ഓരോ മഹാമാരിയും കടന്നു പോയത്. ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ അത്തരം രോഗങ്ങളുടെ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്. ഈ പരമ്പരയിലെ ആദ്യഭാഗം കറുത്ത മരണമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്ലേഗ് എന്ന മഹാമാരിയെ കുറിച്ചാണ്. ബിയോസ്റ്റാറ്റിസ്റ്റിക്സ് (Biostatistics) എന്ന ശാസ്ത്രശാഖക്ക് തന്നെ തുടക്കം കുറിക്കാൻ ഇടയാക്കിയത് ഈ രോഗമാണ്. ചരിത്രവും ശാസ്ത്രവും രസകരമായി ഇടകലരുകയാണിവിടെ….!