പ്രൊഫ. കെ. ശ്രീധരന്‍
ശാസ്ത്ര ലേഖകന്‍
സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്.
[dropcap]പോ[/dropcap]യ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നമ്മെ വിറപ്പിച്ച ഒരു വില്ലനായിരുന്നു ഓസോൺ പാളിയിലെ വിള്ളൽ. ഭൗമാന്തരീക്ഷത്തിന്റെ ആറുപാളികളിൽ രണ്ടാമത്തേതാണ് സ്ട്രാറ്റോസ്‌ഫിയർ. പതിനഞ്ചു മുതൽ മുപ്പത്തിയഞ്ചുവരെ കിലോമീറ്റർ ഉയരത്തിലുള്ള സ്ട്രാറ്റോസ്‌ഫിയറിന്റെ മുഖ്യ ഭാഗമാണ് ഓസോൺ പാളി. സൂര്യനിൽ നിന്ന് ഭൗമാന്തരീക്ഷത്തിലേക്കെത്തുന്ന അൾട്രാവയലറ്റ് വികിരണം എല്ലാ ജീവജാതികൾക്കും ഹാനികരമാണ്. മനുഷ്യ ശരീരത്തിൽ തൊലിപ്പുറത്താണ് അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുക.സ്കിൻ കാൻസറിന് വരെ കാരണമാകുന്നു.മാത്രമല്ല അവയ്ക്കു നമ്മുടെ ഡി എൻ എ ഘടനയെ പോലും മാറ്റിമറിക്കാൻ കഴിയുമെന്ന് ശാസ്ത്ര ലോകം പറയുന്നു
ഓസോൺപാളി വർഷംപ്രതി ക്ഷയിചു കൊണ്ടിരിക്കുകയാണെന്ന് ആദ്യമായി പ്രഖാപിച്ചത് 1985 ൽ നേച്ചർ മാസികയിൽ ജോയ് ഫാർമൻ , ബ്രിയാൻ ഗാർഡിനർ ,ജനാർതൻ ഷാങ്ക്‌ലിൻ (J. C. Farman, B. G. Gardiner & J. D. Shanklin) എന്നീ മൂന്നു ശാസ്ത്രജ്ഞന്മാർ എഴുതിയ ശാസ്ത്ര പ്രബന്ധത്തിലാണ്. പിന്നീട് നാസയിലെ ശാസ്ത്രജ്ഞന്മാർ വിശദമായ ഉപഗ്രഹപഠനങ്ങളിലൂടെ അവരുടെ കണ്ടെത്തലുകൾ ശരിയാണെന്നു തെളിയിച്ചു. മാത്രവുമല്ല അന്റാർട്ടിക്കയ്ക് മുകളിലുള്ള ഓസോൺപാളി അതിവേഗം ക്ഷയിച്ചു വരുന്നതായും അതിലൂടെ അൾട്രാവയലെറ് വികിരണങ്ങൾ ഭൂമിയിലേക്ക് പ്രവേശിക്കുന്നതായും കണ്ടെത്തി. പിന്നീട് വിവിധ പരീക്ഷണങ്ങൾ ഇതുവഴി ചെയ്തതോടെ വർഷംപ്രതി ക്ഷയിക്കലിന്റെ വ്യാപ്‌തി വർധിക്കുന്നതായും കണ്ടു. അതോടെ ലോകം മുഴുവൻ ഞെട്ടലോടെ ഓസോൺ പാളിയിലെ വിള്ളൽ ഒരാഗോളപ്രശ്നമായി വിലയിരുത്തി.
എന്താണ് ഓസോൺ ?
നമ്മുടെ പ്രാണവായുവായ ഓക്സിജൻ തന്മാത്രകൾ രൂപ്പപ്പെട്ടത് രണ്ടു ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ചാണ്.അതുകൊണ്ടാണ് ഓക്സിജൻ(O2)എന്ന പ്രതീകം കൊണ്ട് സൂചിപ്പിക്കുന്നത്. എന്നാൽ രണ്ടു ആറ്റങ്ങൾ പരസ്പരം യോഗിക്കുന്നതിനു പകരം മൂന്നു ഓക്സിജൻ ആറ്റങ്ങൾ ചേർന്നാലോ? അപൂർവമായാണെങ്കിലും അങ്ങനെയും സംഭവിക്കാം. അതാണ് ഓസോൺ.(O3). അതായത് മൂന്നു ഓക്സിജൻ ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന തന്മാത്രയാണ് ഓസോൺ. വളരെ നേർത്ത അളവിൽ മാത്രമേ ഇത് അന്തരീക്ഷത്തിൽ ഉള്ളൂ. ഒരു കോടിതന്മാത്രകളിൽ മൂന്ന്എണ്ണം വീതം മാത്രം. ഇത്രയും അപൂർവമായ തന്മാത്രാ ശേഖരമാണ് സ്ട്രാറ്റോസ്ഫിയറിന്റെ പാളികളിൽ ഉള്ളത്.
[box type=”info” align=”” class=”” width=””]സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റിനെ മൂന്നായി തരം തിരിച്ചിരിക്കുന്നുUV-A, UV-B, UV-C എന്നിങ്ങനെ. ഇതില്‍ UV-A എന്നതു് 315 മുതൽ 400 നാനോമീറ്റർ (nanometre, nm) വരെ തരംഗദൈർഘ്യമുള്ള ഭാഗമാണു്. UV-B എന്നതു് 280 nm മുതൽ 315 nm വരെയും UV-C എന്നതു് 100 nm മുതൽ 280 nm വരെയുമാണു്. ഇവയിൽ UV-C ഓക്സിജൻ തന്മാത്രകളിൽ പതിക്കുമ്പോൾ അവ വിഘടിച്ചു് രണ്ടു് ഓക്സിജൻ ആറ്റങ്ങളായി വേർതിരിയാൻ ഇടയാക്കുന്നു. ഓക്സിജന്‍ ആറ്റം മറ്റൊരു തന്മാത്രയുമായി കൂടിച്ചേർന്നു് ഓസോൺ തന്മാത്ര ഉണ്ടാവുന്നു. ഈ പ്രക്രിയ കണ്ടുപിടിച്ചതു് സിഡ്നി ചാപ്മാൻ (Sydney Chapman, 1888-1970) എന്ന ഗണിതജ്ഞനാണു്.[/box]
ഫോട്ടോലിസിസ് എന്ന പ്രക്രിയയിലൂടെയാണ് അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ ഓക്സിജൻ ഉണ്ടാക്കുന്നത്. ഉന്നത ഊർജ്ജത്തിലുള്ള അൾട്രാ വയലറ്റ് വികിരണങ്ങൾ ഓക്സിജൻ തന്മാത്രകളെ വിഘടിപ്പിച്ച് ഓക്സിജൻ ആറ്റങ്ങൾ ആക്കുന്നു. അവ ഓക്സിജൻ തന്മാത്രകളുമായി യോജിച്ച് ഓസോൺ ഉണ്ടാക്കുന്നു.
ഓസോൺപാളിയെ ക്ഷയിപ്പിക്കുന്നതാര് ?
മുഖ്യപ്രതി ക്ളോറോ ഫ്ലൂറോ കാർബണുകൾ ആണ്. ക്ലോറിൻ കാർബൺ ഫ്ലൂറിൻ എന്നിവയുടെ ഒരുസംയുക്തം. മുഖ്യമായും റഫ്രിജറേറ്ററിലും എയർകണ്ടീഷനുകളിലും റഫ്രിജറന്റ് ആയി ഉപയോഗിക്കുന്നു. ഇവയിൽ CFC അന്തരീക്ഷത്തിൽ എത്തുന്നു. CFC അതിവേഗം സ്ട്രാറ്റോസ്ഫിയറിൽ എത്തി അവിടെയുള്ള ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നു ഓസോൺ പാളിയുടെ കനം കുറയുന്നു. ചിലയിടങ്ങളിൽ കുറയുകയും ചെയ്യുന്നു. അന്റാർട്ടിക്കയ്ക്ക്മുകളിലുള്ള സ്ട്രാറ്റോസ്ഫിയറിലാണ് വിഘടനംകൂടുതലായി നടക്കുന്നത്. ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാകുകയും ചെയ്യുന്നത്. ലോകത്തിലാകമാനം ഉണ്ടാകുന്ന CFCകളിൽ 98% വും വികസിത സമ്പന്ന രാജ്യങ്ങളിൽനിന്നാണ് എന്നത് ശ്രദ്ധേയമാണ്. അവരുടെസുഖലോലുപജീവിത ശൈലി നിലനിർത്തുന്നത്തിനു വേണ്ടിയാണിത്..
ഐക്യ രാഷ്ട്രസഭ ഇടപെടുന്നു
ഓസോൺ പാളിയുടെ തുടർച്ചയായ ക്ഷയവും തന്മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടതോടെ ഐക്യരാഷ്ട്രസഭ ഇടപെടുകയും 1989 ലെ മോൺട്രിയോ പ്രോട്ടോകോൾ പ്രകാരം ഓസോൺ ക്ഷയത്തിനു കാരണമായ വാതകങ്ങളുടെ ഉത്പാദനം നിരോധിക്കുകയും ചെയ്തു. പകരവാതകങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമമായി ലോകമെമ്പാടും. ഇതിനു ഫലമുണ്ടായി എന്ന് പറയാം. ഓസോൺ പാളിയിലെ വിള്ളൽ കുറയുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. 2013ൽ നടത്തിയ പഠനത്തിൽ തുളയുടെ വിസ്തീർണ്ണം 8-10 കിലോമീറ്റർ മാത്രമാണെന്നാണ്. അടുത്ത50 വർഷത്തിനുള്ളിൽ ക്ഷയം തീർത്തും ഇല്ലാതാക്കാനാവുമെന്നാണ് ശുഭപ്രതീക്ഷ.
മറ്റൊരു വില്ലൻ വരുന്നു
എന്നാൽ ഈയടുത്തകാലത്തായി മറ്റൊരുകണ്ടത്തൽ ഉണ്ടായിട്ടുണ്ട്. ആഗോളതാപനം എന്നത് യാഥാർത്ഥ്യമാണല്ലോ. തന്മൂലമുള്ള നിരവധിപ്രശ്നങ്ങളെക്കുറിച്ച്നമുക്ക് അറിയാം. കാലാവസ്ഥാമാറ്റം, സമുദ്രവിതാനത്തിന്റെ ഉയർച്ച… തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നാനാതരം പ്രശ്നങ്ങൾ നമുക്കറിയാം. ആഗോളതാപനം മൂലം അന്തരീക്ഷംമാത്രമല്ല സമുദ്രവും ചൂടാകുന്നുണ്ട്. ചൂട് കൂടുന്നതിന്നനുസരിച്ച് സമുദ്രത്തിൽ നിന്നും വമിക്കുന്ന ഉത്സർജ്ജനങ്ങളിൽ ഓസോൺ പാളിയെ ക്ഷയിപ്പിക്കുന്നവയുമുണ്ട്. ആഗോള നിയന്ത്രണം മൂലംസംഭവിക്കുന്ന CFCയുടെ കുറവിനെ ഇങ്ങനെയുണ്ടാകുന്ന സമുദ്ര വികിരണം പകരമാവുകയും വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുകയും ചെയ്യാം. ഇത് സംബന്ധിച്ച വിശദമായ പഠനം ഇനിയും നടക്കേണ്ടതുണ്ട്. ആഗോള താപനം ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത് നോക്കണേ..
അധികവായനയ്ക്ക്
- നാസയുടെ ഓസോണ്‍ വാച്ച് – വെബ്സൈറ്റ്
- നേച്ചര്‍ ലേഖനം 1985
- എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
One thought on “ഇന്ന് ഓസോൺദിനം – ഒരു വില്ലൻ പടിയിറങ്ങുന്നു, ആശങ്കകൾ ബാക്കി ”