ഓസോണ്‍ ദിനവും കാലാവസ്ഥാ മാറ്റിത്തിനെതിരായ യുദ്ധവും

സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയുടെ ശോഷണം ഇന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് എത്തിനില്‍ക്കുന്നു. സെപ്റ്റംബറില്‍ ലോകമെമ്പാടും ജനകീയ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാന്‍ പരിസ്ഥിതി സംഘടനകള്‍…
Everyone.Everywhere2സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമാണ്. 1987 ല്‍ മോണ്‍ട്രിയലില്‍ നടന്ന ഉച്ചകോടിയില്‍ ഓസോണ്‍ പാളിക്ക് ദോഷകരമാകുന്ന വസ്തുക്കളെ നിയന്ത്രിക്കന്നതു സംബന്ധിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉടമ്പടി ഒപ്പുവെച്ചതിന്റെ സ്മരണയ്കാണ് – മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ – ഐക്യരാഷ്ട്ര സഭ ഈ ദിനം തെരഞ്ഞെടുത്തത്. ഓസോണ്‍ പാളിയുടെ ശോഷണം ഇന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് എത്തിനില്‍ക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഈ മാസം, സെപ്റ്റംബറില്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തു ചേരുന്നു. ലോക സാമ്പത്തിക ശക്തികളുടെ താല്പര്യത്തിനനുസരിച്ച് നയം രൂപീകരിക്കുന്ന സര്‍ക്കാരുകളാണ് കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം എന്ന് ബോദ്ധ്യപ്പെടുത്താന്‍ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.  സെപ്റ്റംബറില്‍ ലോകവ്യാപകമായി പ്രകടനങ്ങള്‍ നടത്തുവാനാണ് അവര്‍ ശ്രമിക്കുന്നത്.

അവര്‍ ഇങ്ങനെ പറയുന്നു : “നാം തെരുവുകളിലേക്കിറങ്ങുകയാണ്. നമ്മുടെ രാഷ്ട്രീയക്കാരോട് അവര്‍ ഏത് പക്ഷത്താണ് ചേരുന്നതെന്ന് വ്യക്തമാക്കാന്‍ സമയമായി എന്ന് പറയും. ജനത്തിന്റെ കൂടെയോ അതോ മലിനീകരണമുണ്ടാക്കുന്നവരുടെ കൂടെയോ എന്ന് അവര്‍ വ്യക്തമാക്കേണ്ട സമയമായി.

വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പകരം സമൂഹം ജനാധിപത്യപരമായി നിയന്ത്രിക്കുന്ന ഊര്‍ജ്ജം നമുക്ക് സൃഷ്ടിക്കാനാവും. പക്ഷേ അതില്‍ നാം നിക്ഷേപം നടത്തണം ഒപ്പം ഫോസില്‍ ഇന്ധന വ്യവസായത്തില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കണം.”

ന്യൂയോര്‍ക്കില്‍ ദേശീയ നേതാക്കള്‍ അണിചേരുമ്പോള്‍ വലിയ കാലാവസ്ഥാ പടയൊരുക്കം നടത്തണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന.  കാലാവസ്ഥാ മാറ്റത്തിനെതിരായുള്ള യുദ്ധം എന്നാണവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. “എല്ലാം മാറ്റാന്‍ ഞങ്ങള്‍ക്ക് എല്ലാവരേയും വേണം.”  എന്നതാണവരുടെ മുദ്രാവാക്യം.

കൂടുതല്‍ വിവരങ്ങള്‍ താഴത്തെ ബട്ടണ്‍ അമര്‍ത്തി വായിക്കുക.

[button color=”red” size=”small” link=”http://peoplesclimate.org/peoples-climate-mobilisation-a-global-invitation/” target=”blank” ]ജനകീയ കാലാവസ്ഥാ മാര്‍ച്ച്[/button]

Leave a Reply