Read Time:5 Minute
[author title=”അപര്‍ണ്ണ മാര്‍ക്കോസ്” image=”http://”]ഗവേഷക, ഭൗതികശാസ്ത്രം[/author]

സ്റ്റാർ വാർ കഥകളിലെ ലേസർ വാളുകൾ 1973 ൽ വെറും ഭാവന മാത്രമായിരുന്നെങ്കിൽ, ഇന്നവ യാഥാർഥ്യമാണ്. പക്ഷെ പരസ്പരം വെട്ടുന്ന വാളുകളായല്ല, വൈദ്യ ശാസ്ത്ര രംഗത്ത് ഒട്ടേറെ മുന്നേറ്റമുണ്ടാക്കിയ ലേസർ ട്വീസറായാണെന്നു( പ്രകാശ ചവണ) മാത്രം. നമ്മളെന്നും ടി വി യിലും റേഡിയോയിലും കേൾക്കുന്ന ലാസിക് ശാസ്ത്രക്രീയകൾ തീവ്രമായ ചെറിയ ലേസർ പൾസുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതിനായി ലേസറിനെ മെരുക്കിയെടുത്ത മൂന്നു പേരാണ് ഇത്തവണ നോബൽ സമ്മാനം പങ്കു വെക്കുന്നത്. 55 വർഷങ്ങൾക്കിപ്പുറം ഭൗതികശാസ്ത്ര നോബൽ ഒരു ശാസ്ത്രജ്ഞ പങ്കിടുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ നോബൽ പുരസ്കാരത്തിനുണ്ട്. ഡോണ സ്‌ട്രിക്‌ലാൻഡ്, ആർതർ അഷ്‌കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ നോബൽ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത് .

ഭൗതികശാസ്ത്ര നോബല്‍ സമ്മാന ജേതാക്കള്‍ Copyright : www.nobelprize.org

ലേസർ ഭൗതികത്തിനെ മാറ്റിമറിച്ച കണ്ടെത്തലുകൾക്കാണ് ഇത്തവണ നൊബേൽ.വളരെ സൂക്ഷ്മവും അതി വേഗത്തിൽ നടക്കുന്നതുമായ പ്രതിഭാസങ്ങൾക്കു നേരെ ഇതോടെ വെളിച്ചം വീണു . ലേസർ ഉപയോഗിക്കുന്ന വളരെ സൂക്ഷമമായ ഉപകരണങ്ങളുണ്ടാക്കുന്നതുവഴി വ്യാവസായിക, വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്.

[box]ആറ്റത്തിനെയും, കണികകളെയും,വൈറസിനെയും,ജീവനുള്ള കോശങ്ങളെയും പിടിച്ചെടുക്കാൻ പറ്റിയ ലേസർ ചവണയാണ് ആർതർ അഷ്‌കിൻ കണ്ടെത്തിയത്. പ്രകാശത്തിന്റെ മർദ്ദം ഉപയോഗിച്ച് വസ്തുക്കളെ നീക്കാനുള്ള കഴിഞ്ഞേക്കും എന്ന ശാസ്ത്രത്തിന്റെ പഴയൊരു ഭാവനാസൃഷ്ടിയെയാണ് അഷ്‌കിൻ യാഥാർഥ്യമാക്കിയത്. ലേസർ ഉപയോഗിച്ച് , ചെറിയ വസ്തുക്കളെ തള്ളി പ്രകാശ സ്രോതസ്സിന്റെ നടുക്കെത്തിക്കുകയാണ് ഈ പ്രകാശ ചവണയുടെ പണി. 1987 ലാണ് ഇതിന്റെ ആദ്യത്തെ നാഴികക്കല്ലായ സംഭവം നടക്കുന്നത്. അന്ന് അഷ്‌കിൻ ഈ പ്രകാശ ചവണ ഉപയോഗിച്ച് ഒരു ബാക്റ്റീരിയയെ ജീവനോടെ പിടിച്ചു. ഈ സാങ്കേതിക വിദ്യയാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.[/box]

55 വർഷത്തിൽ ആദ്യമായി ഭൗതിക ശാസ്ത്രത്തിൽ നൊബേൽ നേടിക്കൊണ്ടു ലോകത്തെ വനിതാ ഭൗതിക ശാസ്ത്രജ്ഞരെ മുഴുവൻ പ്രധിനിധീകരിക്കുകയാണ് ഡോണ സ്‌ട്രിക്‌ലാൻഡ്. ഇവരോടൊപ്പം ഫ്രാൻസിൽ നിന്ന് ഗെരാർഡ് മൗറോയും നോബൽ സമ്മാനം പങ്കിടുന്നു. തീരെ ചെറിയ സമയ ദൈർഘ്യത്തോട് കൂടിയ ഏറ്റവും തീവ്രമായ ( Shortest and most intense ) ലേസർ പൾസ് ഉണ്ടാക്കാനുള്ള വഴി പാകിയത് ഡോണയും ഗെരാർഡുമാണ്. ലേസർ സ്റോതസ് നശിക്കാതെ അതിയായ വേഗതയുള്ളതും അതി തീവ്രവുമായ ലേസർ പൾസുകൾ തനതായ ശൈലിയിലൂടെ ഇവർ വികസിപ്പിച്ചു.അതിനായി ആദ്യം ലേസർ പൾസിനെ വലിച്ചു നീട്ടുകയും,അതിന്റെ പവർ കുറക്കുകയും ചെയ്തു.അതിനു ശേഷം, ഇതിനെ വികസിപ്പിച്ചു( ഉച്ചത വലുതാക്കി ), പിന്നെ സങ്കോചിപ്പിച്ചു.ഒരു ചെറിയ സ്ഥലത്തേക്ക് ധാരാളം പൾസുകൾ കേന്ദ്രീകരിച്ചപ്പോൾ അതിന്റെ തീവ്രത കൂടി. ഇതിനെ chirped pulse amplification(CPA ) എന്നാണ് വിളിക്കുന്നത്. CPA ആണ് ലോകമെമ്പാടും ലേസർ ശാസ്ത്രക്രീയകൾക്കുവേണ്ടി ഉപയോഗിക്കുന്നത്. കണ്ണിന്റെ ലാസിക് ശാസ്ത്രക്രീയകൾ നമുക്ക് പരിചിതമാണല്ലോ. ഇത്തരം ശാസ്ത്രക്രീയകൾക്കു ലക്ഷോപലക്ഷം ആളുകളാണ് ഓരോ വർഷവും വിധേയരാകുന്നത്.

ഇത്തവണ നൊബേൽ സമ്മാനം സാധാരണ ജനങ്ങൾക്കുകൂടി ഏറെ പ്രയോജനം ചെയ്ത നമുക്ക് പരിചിതമായ ലേസർ കണ്ടുപിടുത്തങ്ങൾക്കാണ്. 55 വർഷങ്ങൾക്കിപ്പുറം, വനിതാ ശാസ്ത്രജ്ഞയായ ഡോണയുടെ സാന്നിധ്യം ഈ നോബലിനെ കൂടുതൽ മധുരമുള്ളതാക്കുന്നു. 2001 ലെ നോബൽ ജേതാവായ ടിം ഹണ്ട് സ്ത്രീ ശാസ്ത്രജ്ഞരെ മുഴുവൻ രീതിയിൽ അഭിപ്രായം പറഞ്ഞതിനൊരു മറുപടികൂടിയായി നമുക്കീ നോബൽ പുരസ്കാരത്തെ കണക്കാക്കാം.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എലിപ്പനിയെ ഇനി മുതൽ ലെപ്റ്റൊ പനിയെന്നു വിളിക്കാം
Next post ജീവന്‍റെ രഹസ്യങ്ങളെ തൊട്ടുനില്‍ക്കുന്ന രസതന്ത്രം – നോബല്‍ സമ്മാനം 2018
Close