സ്വാതന്ത്ര്യം പോലെ സ്വതന്ത്രമായൊരു (Free as in freedom) വിജ്ഞാനകോശം എന്ന ആശയത്തിനുമേൽ, സൈബർ ലോകത്തെ അറിവിനെ ജനാധിപത്യവത്കരണത്തിനു വാതിലുകൾ തുറന്നിട വിക്കിപീഡിയ ഇരുപതാം വർഷം ആഘോഷിക്കുകയാണ്. ഈ മഹാമാരിക്കാലത്തും വിവരങ്ങൾ മാത്രമല്ല തെറ്റായ വിവരങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നതും വിക്കിപീഡിയ ലക്ഷ്യമാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, ഏറ്റവും പുതുതലമുറ വിക്കി വഴി നടക്കുമോ? വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ ലൂക്ക പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നു.
2021 ലെ വിക്കിമീഡിയൻ ഓഫ് ദ ഇയർ, ഓണറബിൽ മെൻഷൻ അവാർഡ് ജേതാവാണ് നത ഹുസൈൻ. ഓപ്പൺ സോഴ്സ് സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സ്ത്രീകളിൽ മുന്നിൽ നിൽക്കുന്ന നതയ്ക്ക് 2020 ഇൽ റെഡ് ഹാറ്റിന്റെ വിമൻ ഇൻ ഓപ്പൺ സോഴ്സ് അവാർഡും കിട്ടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജുമായി നടത്തിയ ഗ്ലാം പ്രൊജെക്റ്റിനെ കുറിച്ചും അതിന്റെ തുടർച്ചയെ കുറിച്ചും താൻ വിക്കിയിൽ നടന്ന വഴികളെ കുറിച്ചും കൂടി ഡോ.നത ഹുസ്സൈൻ സംസാരിക്കുന്നു. ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ, ജി.സാജൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നു.
പോഡ്കാസ്റ്റ് കേൾക്കാം
മനോഹരമായി പറഞ്ഞു
കേട്ടു… അഭിമാനപൂർവ്വം കേട്ടിരുന്നു.. മാതൃകാപരമായ പ്രവർത്തനങ്ങൾ… വിക്കി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും താത്പര്യമുണ്ടാക്കാനും പുതിയ പദ്ധതികൾ നചപ്പിലാക്കുന്നത് നന്നാവും
നന്ദി അജില