Read Time:1 Minute

ന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ.നരേന്ദ്ര ധബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. [box type=”success” align=”” class=”” width=””]സമൂഹത്തിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.[/box]

2020 ജനുവരി 12 ന് പൂനെയിൽ നടക്കുന്ന ചടങ്ങിൽ ശ്രീമതി അരുണ റോയ് പരിഷത്ത് ഭാരവാഹികൾക്ക് അവാർഡ് കൈമാറും. 2013 ആഗസ്റ്റിലാണ് നരേന്ദ്ര ധബോൽക്കർ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആർസെനിക് – ഒരു ദിവസം ഒരു മൂലകം
Next post 2019 നവംബറിലെ ആകാശം
Close