Read Time:2 Minute

ഡോ.ദീപ.കെ.ജി

ഉപ്പ് തരിയോളം മാത്രം വലുപ്പമുള്ള മെറ്റാസർഫസ് (metasurface) ക്യാമറയിൽ നിന്നും വളരെ വ്യക്തമായ കളർ ചിത്രങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ. 500000 മടങ്ങു വലുപ്പമുള്ള സാധാരണ ഒപ്റ്റിക്കൽ ക്യാമറയിൽ നിന്നും കിട്ടുന്ന അതേ വ്യക്തതയാണ് ഈ ചെറു ക്യാമറ തരുന്നത്.

മെറ്റാസർഫസ് ക്യാമറ

സാധാരണ ക്യാമറകളിലെ ഗ്ലാസ് ലെൻസുകൾക്കുപകരം നാനോ അളവിലുള്ള 1.6 ദശലക്ഷം സിലിൻഡിക്കൽ പോസ്റ്റുകളാണ് മെറ്റാസർഫസ് ക്യാമറയിൽ ചിത്രങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്നത്. 100 നാനോ മീറ്റർ ആണ് സിലിക്കൺ നൈട്രേഡ് ഉപയോഗിച്ച് നിർമിച്ച ഒരോ പോസ്റ്റിന്റെയും വ്യാസം. എല്ലാ കോണുകളിൽ നിന്നും ഉള്ള കാഴ്ചകൾ സ്വീകരിക്കുവാൻ പ്രത്യേക രീതിയിലാണ് ഈ നാനോ പോസ്റ്റുകളുടെ ക്രമീകരണം. മറ്റുള്ള ക്യാമറകളിൽ പ്രകാശ ധ്രുവീകരണത്തിന് ലെൻസുകൾ ഉപയോഗിക്കുമ്പോൾ ഇവിടെ നാനോ പോസ്റ്റുകൾ ധ്രുവീകരണം എളുപ്പമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രകാശവുമായുള്ള പോസ്റ്റുകളുടെ ഇടപെടലുകൾ സംയോജിപ്പിച്ച് വ്യക്തതയുള്ള ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കുന്നു. ന്യൂറൽ നാനോ-ഒപ്റ്റിക്സ് എന്നറിയപ്പെടുന്ന ഈ വിദ്യ ഏറ്റവും പ്രയോജനപ്രദമാകുന്നത് മനുഷ്യശരീരത്തിനുള്ളിലെ ചിത്രങ്ങൾ പകർത്താനും പ്രശ്നങ്ങൾ മനസ്സിലാക്കാനുമാണ്. എൻഡോസ്കോപ്പി, ബ്രയിൻ ഇമേജിങ് പോലെയുള്ള രോഗനിർണയ രീതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ മെറ്റാസർഫസ് ക്യാമറകൾ സഹായിക്കും. ന്യൂറൽ നാനോ-ഒപ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള സെൻസറുകൾ ഭാവിയിൽ സ്മാർട്ട്ഫോൺ, സെക്യൂരിറ്റി, റോബോട്ടിക്സ്, ഓട്ടോണോമസ് ഡ്രൈവിങ് തുടങ്ങി പല മേഖലകളിലും സ്ഥാനം പിടിച്ചേക്കാം.

വീഡിയോ കാണാം

അവലംബം: Nature Communications 12, 6493 (2021)


ജനുവരി 2022 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗതാഗതം: ശാസ്ത്രവും ഭാവിയിലെ സാങ്കേതിക വിപ്ലവങ്ങളും
Next post സോഫിയ കൊവലെവ്സ്കായ: കുടത്തിലൊതുങ്ങാഞ്ഞ മണിദീപം
Close