ജ്യോതിശാസ്ത്രത്തിൽ താൽപ്പര്യമുള്ള ആളാണോ നിങ്ങൾ? പത്തു വയസ്സിനും ഇരുപത്തി രണ്ടു വയസ്സിനുമിടയിലാണോ പ്രായം? എങ്കിൽ ജ്യോതിശാസ്ത്രത്തില്‍ എക്കാലത്തേക്കും നിലനില്ക്കാവുന്ന സംഭാവന നല്കാന്‍ ഇതാ ഒരു സുവർണാവസരം.
[dropcap]ഒ[/dropcap]രു സൗരയൂഥേതര ഗ്രഹത്തിനും അതിന്റെ നക്ഷത്രത്തിനും നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പേര് നിർദ്ദേശിക്കാം. ഈവിധം ലഭിക്കുന്ന പേരുകളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന ഒന്നിന്റെ പേരിലാവും പിന്നീട് ഈ ഗ്രഹം അറിയപ്പെടുക. 1919 ജൂലൈ 28 ന് രൂപം കൊണ്ട അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ഈയൊരു അവസരമൊരുങ്ങുന്നത്.
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ
ജ്യോതിശാസ്ത്ര രംഗത്ത് ഗവേഷണവും വിദ്യാഭ്യാസവും നടത്തുന്ന വിദഗ്ദ്ധരുടെ സംഘമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ. (International Astronomical Union -IAU.) നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും വാൽനക്ഷത്രങ്ങൾക്കുമൊക്കെ പേരു നൽകാനുള്ള സമിതി കൂടിയാണിത്. നവഗ്രഹങ്ങളുടെ കൂട്ടത്തിൽപ്പെട്ടിരുന്ന പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നും ഒഴിവാക്കി കുള്ളൻ ഗ്രഹമായി അവരോധിച്ചതും ഈ സംഘടന തന്നെ. ജ്യോതിശാസ്ത്ര ഗവേഷകരായ 12664 വ്യക്തിഗത അംഗങ്ങളും 79 അംഗരാഷ്ട്രങ്ങളും ചേർന്നതാണ് ഈ ലോകസംഘടന. എല്ലാ അംഗങ്ങളും ചേർന്ന ജനറൽ അസംബ്ലിയാണ് നയപരമായ തീരുമാനങ്ങളെടുക്കുന്നതും അനുബന്ധ സമിതികളെ തെരഞ്ഞെടുക്കുന്നതും. മുന്നു വർഷത്തിലൊരിക്കലാണ് ജനറൽ അസംബ്ലി ചേരുന്നത്. 1985 ലെ യോഗം ഇന്ത്യയിൽ ന്യൂ ഡെൽഹിയിലാണ് നടന്നത്. അടുത്ത സമ്മേളനം 2021 ൽ ദക്ഷിണ കൊറിയയിലെ ബുസാനിലാണ് നടക്കുക.
നാളിതുവരെയായി ഒരു ഇന്ത്യക്കാരൻ മാത്രമേ ഈ സംഘടനയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. കേരളീയനായ വൈനു ബാപ്പുവാണ് ഈ ജ്യോതിശാസ്ത്രജ്ഞൻ എന്നതിൽ നമുക്ക് അഭിമാനിക്കാം. 1979 മുതൽ 1982 വരെയാണ് ഡോ.വൈനു ബാപ്പു അധ്യക്ഷപദവി വഹിച്ചത്. 1985ൽ ഇന്ത്യയിൽ നടന്ന ഐ എ യു ജനറൽ അസംബ്ലിയിൽ വെച്ച് 2596 എന്ന ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരിടുകയുണ്ടായി.
[box type=”info” align=”” class=”” width=””]അംഗരാജ്യങ്ങൾക്കൊക്കെ ഓരോ ഗ്രഹത്തിന്റെയും നക്ഷത്രത്തിന്റെയും പേരു നിർദ്ദേശിക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ നൽകിയിരിക്കുന്നത്.[/box]ഇന്ത്യക്കാർക്ക് നീക്കിവെച്ചിട്ടുള്ള നക്ഷത്രത്തിന്റെ താൽക്കാലിക നാമം HD 86081 എന്നും ഗ്രഹത്തിന്റെ പേര് HD 86081 b എന്നുമാണ്. (നക്ഷത്രങ്ങൾക്ക് പേരിടുന്നതിന് ഉപയോഗിക്കുന്ന ഹെൻറി – ഡ്രേപ്പർ കാറ്റലോഗ് ( Henry – Draper Catalogue) പ്രകാരം 86,081 -മത് നക്ഷത്രമെന്നാണ് ഇതിനർത്ഥം.)
HD 86081 നക്ഷത്രത്തിനും, HD 86081 b ഗ്രഹത്തിനും പേരിടാമോ ?
സെക്സ്റ്റൻസ് (Sextans) എന്ന നക്ഷത്ര സമൂഹത്തിലെ വെള്ള- മഞ്ഞ (White-Yellow) നക്ഷത്രമാണ് HD 86081. സൂര്യനേക്കാൾ ഒന്നരയിരട്ടിയിലധികം വലിപ്പമുള്ളതും 1.755 മടങ്ങ് പ്രകാശമുള്ളതും ഉപരിതല ഊഷ്മാവ് 6000 K ഉള്ളതുമാണ് ഈ നക്ഷത്രം. ഇതൊരു മധ്യവയസ്സിലുള്ള നക്ഷത്രമാണ്. ഇപ്പോൾ 620 കോടി വർഷമെങ്കിലും പ്രായമുണ്ടാകുമെന്ന് കരുതപ്പെടുന്നു. അതിദൂരത്തായാണ് ഇതിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ ടെലസ്കോപ്പിലൂടെ മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. ഇതിൽ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണിലെത്താൻ 340 വർഷമെടുക്കും. സ്പെക്ട്രം പരിശോധിച്ചതിൽ നിന്നും ചില സമയങ്ങളിൽ ഭൂമിയിൽ നിന്നുള്ള ദൂരം കുറയുന്നതായും ചിലപ്പോൾ കൂടുന്നതായും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന്റെ ആകർഷണ ശക്തിമൂലം ചെറുതായി ആടിക്കൊണ്ടിരിക്കുന്നതാണത്രെ ഇതിന്റെ കാരണം. ഈ അനുമാനത്തില്‍ നിന്നുമാണ് ഈ നക്ഷത്രത്തിന്റെ കൂടെയുള്ള ഗ്രഹത്തെ കണ്ടെത്തുന്നതിന് സാധിച്ചത്. നമ്മുടെ വ്യാഴത്തെപ്പോലുള്ള ഗ്രഹമാണ് HD 86081 b. വ്യാഴത്തിന്റെ ഒന്നര മടങ്ങ് വലിപ്പമുള്ള ഇതിന് ഒരു പ്രാവശ്യം ഇതിന്റെ സൂര്യനെ ചുറ്റിവരാൻ നമ്മുടെ 2 ദിവസത്തിൽ കുറച്ചു കൂടുതൽ വേണം.
[box type=”note” align=”” class=”” width=””]പേരുകൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി 2019 ആഗസ്ത് 15 ആണ്.[/box]
- 2019 ഡിസംബറോടെ പേരുകൾക്ക് അന്തിമ തീരുമാനമാകും.
- പ്രമുഖ വ്യക്തികളുടെയോ വസ്തുക്കളുടെയോ ചരിത്രസ്മാരകങ്ങളുടെയോ പേരുകൾ നിർദ്ദേശിക്കാവുന്നതാണ്.
- അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫി ഇന്ത്യയുടെ Public Outreach and Education Committee ആണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ. വെബ്പേജ് സന്ദർശിക്കുക.
Ruby , alex ,lasca.