നാം നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പുറത്ത് വിടുകയും സ്വീകരിക്കുകയും ചെയ്യുന്ന റേഡിയേഷൻ അപകടകാരിയാണോ ?
സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ കൊണ്ട് കാൻസർ വരും എന്നൊക്കെ സോഷ്യൽ മീഡിയയിലും മറ്റും ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. സത്യത്തിൽ ഇതിന് ഒരു അടിസ്ഥാനവുമില്ല. ലോകത്താകമാനം മൊബൈൽ ഫോൺ റേഡിയേഷനുമായി ബന്ധപ്പെട്ട് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒരു പഠനത്തിലും മൈബൈല്‍ ഫോൺ റേഡിയേഷൻ ക്യാന്‍സറിനു കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈയിടെ റേഡിയേഷൻ സ്റ്റിക്കര്‍ പ്രചരാണര്‍ഥം പ്രചരിപ്പിക്കപ്പെടുന്ന തട്ടിപ്പിനെ തുറന്ന് കാണിക്കുന്ന വീഡിയോ കാണൂ.
ഈ Youtube ചാനലിനെകുറിച്ച്
വിവരസാങ്കേതിക വിദ്യാരംഗത്തെ പുതിയ അറിവുകള്‍ ലളിതമായി അവതരിപ്പിക്കുന്ന മലയാളം യൂടൂബ് ചാനല്‍. ഇന്റര്‍നെറ്റുമായും സ്വതന്ത്രസോഫറ്റുവെയറുകളുമായും ബന്ധപ്പെട്ടകാര്യങ്ങളാണ് ചാനലിന്റെ മുഖ്യ വിഷയം