Read Time:3 Minute

ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു.

2024  മാർച്ച് 20 നാണ്  പുരസ്കാരം പ്രഖ്യാപിച്ചത്. ടാലാഗ്രാൻഡിന്റെ ഗവേഷണം സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ റാൻഡമൈസേഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കാര്യമായ പുരോഗതിക്ക് കാരണമായി. അദ്ദേഹത്തിന്റെ ഗവേഷണം ഗണിതശാസ്ത്രത്തിന്റെ പല ശാഖകളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടാലാഗ്രാൻഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ് Talagrand concentration inequality, ഇത് റാൻഡം വേരിയബിളുകളുടെ ഗുണങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഒരു ഫലമാണ്. ഈ ഫലം സംഭാവ്യത സിദ്ധാന്തത്തിലും (probability theory) സ്റ്റാറ്റിസ്റ്റിക്സിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ആബെൽ പുരസ്കാരം

നോബേൽ സമ്മാനത്തിന്റെ ചുവടുപിടിച്ച് നോർവേയിലെ നോർവിജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് ആണ് ആബെൽ പുരസ്കാരം നൽകുന്നത്. ഗണിതശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്കാരം. 19-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ജീവിച്ചിരുന്ന, 27-ാം വയസ്സിൽ അന്തരിച്ച, പ്രശസ്ത ഗണിതജ്ഞൻ നീൽസ് ഹെൻറിക് ആബെലിന്റെ (Niels Henrik Abel) പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരം 2003 മുതൽ നൽകപ്പെടുന്നു. 2007-ൽ ഇന്ത്യൻ വംശജനായ ശ്രീനിവാസ വരദനു ഇതു ലഭിച്ചിട്ടുണ്ട്. 75 ലക്ഷം നോർവീജിയൻ ക്രോണെ (ഏകദേശം 6 കോടി ഇന്ത്യൻ രൂപ) യാണ് സമ്മാനത്തുക.

മിഷേൽ ടാലാഗ്രാൻഡ്

മിഷേൽ ടാലാഗ്രാൻഡ് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ്. Functional analysis-ലും സംഭാവ്യതാ സിദ്ധാന്തത്തിലും (probability theory)  ആണ് പ്രധാന സംഭാവനകൾ. 1952 ഫെബ്രുവരി 15 ന് ഫ്രാൻസിലെ ബെസിയേഴ്‌സിലാണ് അദ്ദേഹം ജനിച്ചത്. 1977 ൽ ഗുസ്താവ് ചോക്വെറ്റിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. നിലവിൽ പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡി മാത്തമാറ്റിക്‌സിലെ ഫങ്ഷണൽ അനാലിസിസ് ടീമിലെ അംഗമാണ്.

പ്രധാന സംഭാവനകൾ: സംഭാവ്യതാ സിദ്ധാന്തത്തിൽ, Gaussian process-കളെപ്പറ്റി സമഗ്രമായ വിശദീകരണം നൽകിയതിന് അദ്ദേഹം പ്രശസ്തനാണ്. സംഭാവ്യതാ പ്രക്രിയകളുടെ പുതിയ അതിരുകൾ കണ്ടെത്തുന്നതിനായി അദ്ദേഹം “concentration of measure” എന്ന ആശയം വികസിപ്പിച്ചെടുത്തു.

പുരസ്കാര പ്രഖ്യാപനം

അധികവായനയ്ക്ക് : https://www.quantamagazine.org/michel-talagrand-wins-abel-prize-for-work-wrangling-randomness-20240320/

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷവും
Next post മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
Close