ലോക ക്ഷയരോഗദിനം

All day
March 24, 2024

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി .

View full calendar

Close