Read Time:3 Minute
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ തയ്യാറാക്കിയ സയൻസ് പോസ്റ്റർ പരമ്പര – 6 ചുമർ പോസ്റ്ററുകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാം. എറണാകുളം മുളംതുരുത്തിയിലെ തുരുത്തിക്കര സയൻസ് സെന്ററാണ് പോസ്റ്റർ വിതരണം ചെയ്യുന്നത്. പഠനമുറിയിലും ക്ലാസ്മുറിയിലും പതിപ്പിക്കാവുന്ന 6 വലിയ ബഹുവർണ്ണ പോസ്റ്ററുകളാണ് സീരീസിലുള്ളത്. ഓരോ പോസ്റ്ററിനും വിശദമായ ഇന്ററാക്ടീവ് ലൂക്ക പേജുകളും സജ്ജീകരിച്ചിട്ടുണ്ട്. 300 രൂപ മുഖവിലയുള്ള 6 പോസ്റ്റർ സെറ്റിന് ഇപ്പോൾ 200 രൂപയ്ക്ക് ഓൺലൈനായി (പോസ്റ്റൽ ചാർജ്ജ് ഉൾപ്പെടെ) വാങ്ങാം.
നം | പോസ്റ്റർ | വലിപ്പം | പോസ്റ്ററിലെയും ഡിജിറ്റൽ പേജിലെയും ഉള്ളടക്കം |
---|---|---|---|
1 | വികസിക്കുന്ന പ്രപഞ്ചം | Demy (44cm X 58 cm) | പ്രപഞ്ചത്തിന്റെ ചരിത്രം, പ്രപഞ്ചവിജ്ഞാനത്തിന്റെയും – വീഡിയോ അവതരണങ്ങളും വിശദമായ ലേഖനങ്ങളും |
2 | കോസ്മിക് കലണ്ടർ | Demy (44cm X 58 cm) | കാൾ സാഗന്റെ The Dragons of Eden എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയത്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ ഒരൊറ്റ വർഷത്തേക്ക് ചുരുക്കിയാൽ ഇന്നുവരെയുള്ള പ്രപഞ്ചകഥ കലണ്ടറിലൂടെ വിശദീകരിക്കുന്നു. |
3 | പിരിയോഡിക് ടേബിൾ | Demy (44cm X 58 cm) | ആവർത്തനപട്ടികയിലെ ഓരോ മൂലകത്തെയും കുറിച്ചുള്ള ലേഖനങ്ങൾ, ആവർത്തനപ്പട്ടികയുടെ ചരിത്രം, മൂലക ക്വിസ് |
4 | സൗരയൂഥം | Demy (44cm X 58 cm) | സൂര്യനും സൗരയൂഥ ഗ്രഹങ്ങളും -യഥാർത്ഥ വലിപ്പത്തിന്റെ അനുപാതത്തിൽ. സൗരയൂഥം ഉണ്ടായ കഥ, ഗ്രഹങ്ങളെക്കുറിച്ചുള്ള വിശദമായ ലേഖനങ്ങൾ, ക്വിസ്സുകൾ |
5 | പരിണാമവൃക്ഷം | A3 (29.7 cm x 42 cm) | ഭൂമിയിലെ ജീവന്റെ പരസ്പരബന്ധതയെ വ്യക്തമാക്കുന്ന ചിത്രീകരണം. എങ്ങനെ ഈ ജീവിവൈവിധ്യം ഉണ്ടായി ?- 10 അധ്യായങ്ങളിലൂടെ പരിചയപ്പെടാം. ഒപ്പം രസകരമായ ജീവപരിണാമം ക്വിസ്സും. |
6 | ഇന്ത്യൻ ഭരണഘടനയുടെ ആമുഖം | A3 (29.7 cm x 42 cm) | ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനയെ പരിചയപ്പെടുത്തുന്ന ഡിജിറ്റൽ പാനലുകൾ, കൈപ്പുസ്തകം |
ഇപ്പോൾ വാങ്ങാം.. പോസ്റ്റലായി വീട്ടിലെത്തും.
ഓൺലൈനായി ഓർഡർ ചെയ്യാം. 6 പോസ്റ്റർ അടങ്ങിയ പോസ്റ്റർ സെറ്റിന് 300 രൂപയാണ് മുഖവില. ഇപ്പോൾ 200 രൂപയ്ക്ക് വാങ്ങാം.
6 പോസ്റ്ററുകൾ
Related
7
0