Read Time:2 Minute

പുതുകാല സംരംഭകർ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? സാങ്കേതികലോകത്തെ മാറ്റങ്ങൾ സമൂഹങ്ങളിലും സമ്പദ്‌വ്യവസ്ഥകളിലും സൃഷ്ടിക്കുന്ന ചലനങ്ങൾ എന്തൊക്കെ? എന്തെല്ലാം മാറ്റങ്ങളാണ് വരുംകാലം നമുക്കായി കരുതിവയ്ക്കുന്നത്? ഈ മാറ്റങ്ങളെ എങ്ങനെ നവസംരംഭകർക്ക് ഉപയോഗിക്കാനാവും? സാമൂഹ്യബോധവും സംരംഭകത്വവും ഇടകലരുന്നതെങ്ങനെ? ഇങ്ങനെ കുറേയേറെ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രശസ്ത സംരംഭകൻ ജോയ് സെബാസ്റ്റ്യൻ ഐ.ടി.- ലൂക്ക വെബിനാറിൽ സംസാരിക്കുന്നു,.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയുടെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 24 ന് സംഘടിപ്പിച്ച പുതിയ കാലത്തെ സംരംഭകത്വം – വെബിനാർ. അവതരണം – ജോയ് സെബാസ്റ്റ്യൻ.

ജോയ് സെബാസ്റ്റ്യൻ

ഇന്റർനെറ്റ് അധിഷ്ഠിത ആശയവിനിമയ മേഖലയിലെ പ്രശസ്തസ്ഥാപനമായ ടെക്ജെൻഷ്യയുടെ സി ഇ ഒ ആയ ജോയ് സെബാസ്റ്റ്യൻ ഇന്ത്യൻ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാ മന്ത്രാലയത്തിന്റെ ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ച് അവാർഡ്, നാസ്കോം എമർജ് 50 അവാർഡ്, ഐ ഇ ഇ ഇ ബെസ്റ്റ് ഇന്നവേഷൻ സ്റ്റാർട്ടപ്പ് അവാർഡ്, സി ആർ എൻ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച ഒരു ടെക്നോളജിസ്റ്റ് ആണ്. ഇന്ത്യ ഗവൺമെന്റിന്റെയും കേരള ഗവൺമെന്റിന്റെയും കീഴിലുള്ള വിവിധ സംഘങ്ങളുടെ അഡ്വൈസറി കമ്മിറ്റി അംഗം കൂടിയായ ജോയ് സെബാസ്റ്റ്യൻ വിദ്യാഭ്യാസം, ആരോഗ്യം, പാർശ്വവൽകൃതസമൂഹങ്ങളുടെ ഉന്നമനം എന്നീ മേഖലകളിൽ സാങ്കേതികവിദ്യയെ എങ്ങനെ ഒരു തിരുത്തൽശക്തിയായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്ന ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്.

Happy
Happy
36 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post വംശനാശത്തിന്റെ വക്കോളമെത്തിയ നമ്മുടെ പൂർവികർ 
Next post സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ – രജിസ്റ്റര്‍ ചെയ്യാം
Close