കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും. ജൂലായ് 5 ന് തിങ്കൾ വൈകീട്ട് 4 മണിക്ക് ജ്ഞാനസമൂഹസൃഷ്ടിയും മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും എന്ന വിഷയത്തിൽ വെബിനാർ നടക്കും. കെ.സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ഡോ.കെ.പി.അരവിന്ദൻ, ഡോ.കെ.എൻ.ഗണേഷ് എന്നിവർ വിഷയമവതരിപ്പിക്കും. ജൂലൈ 6 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് സാക്ഷര കേരളത്തിന്റെ ജന്റർ വർത്തമാനം എന്ന വെബിനാർ ഡോ.അനുപമ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡോ. വീണ വിഷയമവതരിപ്പിക്കും.കെ.കെ.ഷാഹിന, അനിശിവ, ടി.ഗീനാകുമാരി, അരുൺ ഗീത വിശ്വനാഥൻ,കെ.രാം നാഥ് എന്നിവർ സംസാരിക്കും. ജൂലൈ 7 ന് വൈകിട്ട് 6.30ന് കെ റെയിലും കേരളത്തിന്റെ വികസനവും എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ കെ.റെയിൽ എം.ഡി വി.അജിത് കുമാർ, റിട്ടയേർഡ് റെയിൽ ചീഫ് എഞ്ചിനിയർ അലോക് കുമാർ വർമ്മ, ഡോ.ആർ.വി.ജി.മേനോൻ എന്നിവർ വിഷയമവതരിപ്പിക്കും. ഡോ.കെ.പി.കണ്ണൻ, ഡോ.കെ.ജി. താര, ഡോ.കെ.വി.തോമസ്, പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. ജൂലൈ 8 ന് 5 മണിക്ക് പരിസ്ഥിതി സംവാദങ്ങൾക്ക് അമ്പതാണ്ട് എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിൽ ഡോ.ടി.എം.തോമസ് ഐസക്, ഡോ .സി .ടി .എസ് നായർ, പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, പ്രൊഫ.പി.കെ.രവീന്ദ്രൻ എന്നിവർ പങ്കെടുക്കും. ജൂലൈ 8 ന് നടക്കുന്ന പാട്ടും പറച്ചിലും കലാസാംസ്കാരിക സംഗമം നടക്കും. പരിഷത്തിന്റെ ആദ്യ കാല ജാഥയിൽ പങ്കെടുത്തവരുൾപ്പെടെ കലാസാംസ്കാരിക മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും. ജൂലായ് 9ന് ആരംഭിക്കുന്ന സംസ്ഥാനവാർഷികം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത് വൈറോളജിസ്റ്റായ ഡോ.ഷാഹിദ് ജമീൽ ആണ്. ജൂലായ് 10 ന് നടക്കുന്ന പി.ടി.ഭാസ്കരപ്പണിക്കർ അനുസ്മരണ പ്രഭാഷണം ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തൽ എന്ന വിഷയത്തിൽ ഡോ.ടി.എം.തോമസ് ഐസക് നിർവ്വഹിക്കും, സൂം മീറ്റിലാണ് എല്ലാ വെബിനാറുകളും നടക്കുക. തത്സമയം ഫേസ് ബുക്കിലും ലൈവായി കാണാൻ കഴിയും. ജൂലായ് 3 ന് ആണ് അനുബന്ധ പരിപാടികൾ തുടങ്ങിയത്. കുട്ടികൾക്കായി നടന്ന കഥക്കൂട്, ശാസ്ത്രക്കണ്ണ്, ശാസ്ത്രീ വീഥി, ശാസ്ത്ര വിസ്മയം എന്നീ പരിപാടികളിൽ മനു ജോസ്, ഇ.എൻ.ഷീജ, ഡോ. ഡാലി ഡേവീസ്, ഡോ.അൻശുമാല ഗുപ്ത തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
വെബിനാറുകളിൽ പങ്കെടുക്കാനുള്ള ലിങ്ക്
എല്ലാ വെബിനാറുകളിലും ചുവടെയുള്ള ലിങ്കുകളിൽ കയറാവുന്നതാണ് | |
ലിങ്ക് | https://us02web.zoom.us/j/86966928237 |
Meeting ID: | 869 6692 8237 |
Passcode: | 123123 |