Read Time:4 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ നവംബർ , ഡിസംബർ മാസക്കാലയളവിൽ വിവിധ സർവ്വകലാശാല ക്യാമ്പസുകളിലും , പാലക്കാട് ഐ.ഐ.ടിയിലും വെച്ചു നടക്കുന്ന കേരള സയൻസ് സ്ലാം (Kerala Science Slam) പരിപാടിക്ക് ലോഗോ ക്ഷണിക്കുന്നു. ലോഗോ പി.ഡി.എഫ് രൂപത്തിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 18 നകം ലഭിച്ചിരിക്കണം.

കേരളത്തിലെ ആദ്യ സയൻസ് സ്ലാം

കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യ സയൻസ് സ്ലാം ആയണ് ഇത്. #സയൻസ്_ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ സംഘടിപ്പിക്കുന്ന പരിപാടി രണ്ടുഘട്ടങ്ങളിലായാണ് നടക്കുക. റിജിയണൽ സയൻസ് സ്ലാമുകൾ കേരള സർവ്വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല , കാലിക്കറ്റ് സർവ്വകലാശാല – ക്യാമ്പസുകളിൽ നവംബർ മാസം നടക്കും. റിജിയണൽ സയൻസ് സ്ലാമിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 അവതരണങ്ങളാണ് ഡിസംബറിൽ പാലക്കാട് ഐ.ഐ.ടിയിൽ വെച്ചു നടക്കുന്ന ഫൈനൽ പരിപാടിയിൽ മാറ്റുരക്കുക.. സയൻസിൽ ഒറിജിനൽ റിസേർച്ച് ചെയ്യുന്നവർക്കും ഒറിജിനൽ റിസേർച്ച് കോൺസെപ്റ്റ് ഉള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.

എന്താണ് സയൻസ് സ്ലാം ?

സയൻസ് ലളിതവും ആകർഷകവുമായി സാധാരണക്കാക്കു പകർന്നുകൊടുക്കൽ (Science Communication) പരിപോഷിപ്പിക്കാൻ ലോകവ്യാപകമായി  നടത്തുന്ന ഒരു പരിപാടിയാണ് സയൻസ് സ്ലാം. സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്കുമുന്നിൽ യുവശാസ്ത്രജ്ഞർ അവരുടെ ഗവേഷണപ്രോജക്റ്റുകൾ സാധാരണക്കരുടെ ഭാഷയിൽ ലളിതമായ ചെറിയ സംഭാഷണത്തിലൂടെ 10 മിനിറ്റുകൊണ്ടു  വിശദീകരിക്കുന്നു. അവതരണത്തിൽ പ്രേക്ഷകരെ പരമാവധി എൻ‌ഗേജ് ചെയ്യിക്കൽ പ്രധാനമാണ്. അവതരണത്തിൽ സദസിന്റെ ശ്രദ്ധ പിടിച്ചുനിർത്തുകയും അതിന് അനുസൃതമായ പ്രതികരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് അവതരണം ഇൻ‌ഗേജിങ് ആകുന്നത്. അതിനനുസരിച്ച് പ്രേക്ഷകർക്ക് വോട്ടുചെയ്യാനാകും.

ഗവേഷണത്തിന്റെ പ്രാധാന്യമോ ശാസ്ത്രീയഫലമോ അല്ല സയൻസ് സ്ലാമിൽ പരിഗണിക്കുന്നത്. മറിച്ച്, വിഷയം എന്തായാലും അത് മനസ്സിലാക്കാവുന്നതും രസകരവും  സംക്ഷിപ്തവുമായ രീതിയിൽ വിശദീകരിക്കുന്നോ എന്നതാണ് വിലയിരുത്തുക. അതാണ് സയൻസ് സ്ലാമുകളുടെ പ്രധാന ഉദ്ദേശ്യവും ആകർഷണവും.

സയൻസ് സ്ലാമുകൾ യൂണിവേഴ്സിറ്റികൾക്കും ലക്ചർ ഹാളുകൾക്കും പുറത്ത് സാംസ്കാരികകേന്ദ്രങ്ങൾ, തിയേറ്ററുകൾ, വായനശാലകൾ, ക്ലബ്ബുകൾ പോലെയുള്ള, സാധാരണക്കാരുടെ  പൊതുവിടങ്ങളിലാണ് വൈകുന്നേരങ്ങളിലും‌ മറ്റും നടത്തുന്നത്.  ഇതിനു രണ്ടു പ്രയോജനങ്ങൾ ഉണ്ട്. ഒന്ന്, ശാസ്ത്രജ്ഞർ ദന്തഗോപുരം ഉപേക്ഷിച്ച് ജനകീയസംസ്കാരത്തിന്റെ ഭാഗമാകുന്നു. രണ്ട്,  ശാസ്ത്രത്തിന്റെ സാങ്കേതികഭാഷയിലല്ലാതെ സാധാരണക്കാരോട് അവരുടെ ഭാഷയിൽ നേരിട്ട് ശാസ്ത്രവിനിമയം നടത്താൻ ഗവേഷകരെ പ്രാപ്താരാക്കുന്നു. ഇതുവഴി നല്ല സയൻസ് കമ്മ്യൂണിക്കേറ്റേഴ്സിനെ (എഴുത്തുകാരും പ്രഭാഷകരും അടക്കം) വളർത്തിയെടുക്കാനുമാവും. ശാസ്ത്രത്തിന്റെ ജനകീയവത്ക്കരണത്തിനും വ്യാപനത്തിനും അതുവഴി നാടിന്റെ പുരോഗതിക്കും ഇത് വളരെ പ്രധാനമാണ്.

Happy
Happy
71 %
Sad
Sad
0 %
Excited
Excited
14 %
Sleepy
Sleepy
14 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സെപ്തംബർ 9 – ലോക ബ്രയോഫൈറ്റ് ദിനം
Next post ഹോളറീന പരിഷദി – പാലക്കാട് ചുരത്തിൽനിന്ന് കുടകപ്പാല ഇനത്തിലെ പുതിയ സസ്യം
Close