Read Time:1 Minute
ചലനമിതി:- വസ്തുക്കളുടെ ചലനത്തെ, അതിനു കാരണമായ ബലങ്ങളെ പരിഗണിക്കാതെ, പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ഈ വാക്ക് എ. എം ആമ്പിയറുടെ cinématique ന്റെ ഇംഗ്ലീഷ് വകഭേദമാണ്. അദ്ദേഹം ഈ വാക്ക് നിർമ്മിച്ചത് κινεῖν kinein (“ചലിക്കുക”) എന്നതിൽ നിന്ന് ഉൽഭവിച്ച Greek κίνημα kinema (“ചലനം”) എന്ന വാക്കിൽ നിന്നാണ്. കൈനമാറ്റിക്സിന്റെ പഠനം സാധാരണയായി അറിയപ്പെടുന്നത് “ചലനത്തിന്റെ ജ്യാമിതി” എന്നാണ്.
ഖഗോള വസ്തുക്കളുടെ ചലനവും കൂട്ടിയിടികളും വിശദീകരിക്കാനായി നക്ഷത്രഭൗതികത്തില്‍ ചലനമിതി ഉപയോഗിക്കുന്നു. യാന്ത്രിക എഞ്ചിനീയറിംഗിലും റോബോട്ടിക്സിലും ബയോമെക്കാനിക്സിലും പരസ്പരബന്ധിതമായി വിവിധ വ്യൂഹങ്ങളുടെ ചലനം വിശദീകരിക്കുന്നത് ഇതുപയോഗിച്ചാണ്.
കടപ്പാട് : വിക്കിപീഡിയ,
Related
0
0