മുണ്ടൂർ: 32-ആം കേരള സയൻസ് കോൺഗ്രസ്സ് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌൺസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂരിൽ പ്രവർത്തിക്കുന്ന യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. ശാസ്ത്രസാങ്കേതിക രംഗത്തെ വൈദഗ്ദ്ധ്യവും അറിവും സാധാരണ ജനതക്ക് പ്രാപ്യമാക്കേണ്ട ബാധ്യത ശാസ്ത്രസമൂഹത്തിനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിറഞ്ഞ സദസ്സിനു മുമ്പിൽ സഹോദരൻ അയ്യപ്പൻ നൂറു വർഷം മുൻപ് (1916 ൽ) എഴുതിയ “സയൻസ് ദശക”ത്തിലെ വരികൾ ചൊല്ലിയാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രഭാഷണം അവസാനിപ്പിച്ചത്.
പാലക്കാട് പാർലമെന്റ് അംഗം വി.കെ.ശ്രീകണ്ഠൻ, ശാസ്ത്രസാങ്കേതിക രംഗത്തെ നിരവധി പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സയൻസ് കോൺഗ്രസ്സിനോടനുബന്ധിച്ച് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌൺസിൽ പ്രഖ്യാപിച്ച പുരസ്കാരങ്ങളും മുഖ്യന്ത്രി വിതരണം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യുന്നു
കേരള സയന്‍സ് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് : https://ksc.kerala.gov.in/