ശാസ്ത്രരംഗത്തെ വര്‍ണലിംഗവംശ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തികൂടിയാണവര്‍.
ആഫ്രിക്കൻ – അമേരിക്കൻ ഗണിതജ്ഞയായ കാതറീൻ ജോൺസൺ.(Catherine Johnson.)അന്തരിച്ചു. അമേരിക്കയിലെ വിര്‍ജിനിയയില്‍ വെച്ചായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. ശാസ്ത്രരംഗത്തെ വര്‍ണലിംഗവംശ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തികൂടിയാണവര്‍.
വെസ്റ്റ് വെർജീനിയയിലെ വൈറ്റ് സൾഫർ സ്പ്രിങ്ങിൽ 1918 ഓഗസ്റ്റ് 16നായിരുന്നു കാതറിന്റെ ജനനം. 1957ൽ സോവിയറ്റ് യൂണിയൻ സ്പുട്നിക് 1 വിക്ഷേപണം നടത്തിയത് മുതൽ ബഹിരാകാശരംഗത്ത് ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ നാസയ്ക്കൊപ്പം പ്രവർത്തിക്കുയെന്നതായിരുന്നു ജോൺസനു കിട്ടിയ ഉത്തരവാദിത്വം. നാസയില്‍ ഭ്രമണ പഥത്തിന്റെ നിർണയം മുതൽ ലക്ഷ്യസ്ഥാനത്തെത്തുന്ന സമയംവരെ നിർണയിക്കാനുള്ള ഉത്തരവാദിത്തപ്പെട്ട ജോലിയിലേക്കാണു കാതറിൻ എത്തപ്പെട്ടത്. ഫ്ലൈറ്റ് റിസർച്ച് ഡിവിഷനിലെ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായിരുന്നു കാതറീന്‍. 1961ൽ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരൻ അലൻ ഷെപ്പേർഡിന്റെ യാത്രാപഥം നിർണയിക്കുന്നതിൽ കാതറീൻ ജോൺസൺ പ്രധാന പങ്കുവഹിച്ചു. നാസയുടെ എയിറോനോട്ടിക്സ്, ബഹിരാകാശയാത്രയുടെ പിന്നിലെ സാങ്കേതികഗണിതത്തിനു പിന്നിൽ കാതറീൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രൊജക്റ്റ് മെർക്കുറി, ചന്ദ്രനിലേക്കുള്ള ആദ്യ യാത്ര നടത്തിയ അപ്പോളോ 11 പ്രൊജക്റ്റ്, ചൊവ്വയിൽ കാലു കുത്താനുള്ള ദൗത്യമായ സ്‌പെയ്‌സ് ഷട്ടിൽ പ്രോഗ്രാം എന്നിവയിലെല്ലാം ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 1986ലാണ് കാതറീൻ നാസയിൽ നിന്ന് വിരമിച്ചത്. 2015ൽ പ്രസിഡന്റ് ഒബാമ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി കാതറിനെ ആദരിച്ചു.
2016ൽ തിയോഡോർ മെൽഫി സംവിധാനം ചെയ്ത ചലച്ചിത്രമായ ഹിഡൻ ഫിഗേഴ്‌സിൽ കാതറീന്‍, ഡൊറോത്തി വൗഗാന്‍, മേരീ ജാക്സണ്‍ എന്നീ മൂന്ന് ആഫ്രിക്കൻ അമേരിക്കൻ വനിതാ ഗണിതശാസ്ത്ര വിദഗ്ദ്ധരുടെ കഥയാണ് പറയുന്നത്. തന്റെ ജീവിതം തിരശ്ശീലയിൽ എത്തിക്കുന്നതിന് കാരണമായ മൂന്ന് അഭിനേത്രികൾക്കൊപ്പം കാതറിൻ ജോൺസണും 2017ലെ ഓസ്കാറിലെ മികച്ച ഡോക്യുമെന്ററി പ്രഖ്യാപനത്തിനായി വേദിയിലെത്തി. വീൽച്ചെയറിൽ വേദിയിലെത്തിയ അവരെ എഴുന്നേറ്റ് നിന്ന് ഹർഷാരവം നടത്തിയാണ് കാണികൾ വരവേറ്റത്.