Read Time:2 Minute
കടപ്പാട് : thewire

പ്രശസ്ത ഇന്ത്യൻ വൈറോളജിസ്റ്റ്. ബ്രിട്ടനിലെ റോയൽസൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ. ഗഗൻദീപ് കാംഗ് ഇന്ത്യയിലെ കുട്ടികളിലെ എന്ററിക് അണുബാധകളുടെ സംക്രമണം, വികസനം, പ്രതിരോധം, അവയുടെ അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന ഇന്റർ-ഡിസിപ്ലിനറി ഗവേഷണത്തിന്പ്രസിദ്ധയാണ്. പൊതുജനാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രായോഗിക സമീപനങ്ങൾ വികസിപ്പിക്കുന്നതിന്, അവർ ദേശീയ റോട്ടവൈറസ്, ടൈഫോയ്ഡ് നിരീക്ഷണ ശൃംഖലകൾ നിർമ്മിച്ചു, വാക്സിൻ പരീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി  പരീക്ഷണശാലകൾ സ്ഥാപിക്കുകയും വാക്സിനുകളുടെ 1-3 ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു,  . അണുബാധ, കുടലിന്റെ പ്രവർത്തനം  എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെക്കുറിച്ച് അവർ ഗവേഷണം നടത്തുന്നു. കൂടാതെ ഇന്ത്യയിൽ ശക്തമായ ഒരു മനുഷ്യ രോഗപ്രതിരോധ ഗവേഷണം നയിക്കാൻ അവർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

പ്രധാന പുരസ്കാരങ്ങൾ / അംഗീകാരങ്ങൾ

  • 1998 – ഡോ. പി.എൻ. ബെറി ഫെലോഷിപ്പ്.
  • 2005 – ഗവേഷണത്തിലെ മികവിനുള്ള ലൂർദു യെദനാപ്പള്ളി അവാർഡ്.
  • 2006 – വുമൺ ബയോസയന്റിസ്റ്റ് ഓഫ് ദി ഇയർ.
  • 2016 – ലൈഫ് സയൻസസിലെ ഇൻഫോസിസ് സമ്മാനം.
  • 2019 – റോയൽ സൊസൈറ്റിയുടെ (FRS) അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ഗൗതം ദേശിരാജു
Next post എം.എസ്.സ്വാമിനാഥൻ
Close