ഡോ. യു.നന്ദകുമാര്‍
2019 സെപ്റ്റംബർ 25 ആം തിയ്യതി ജെസീക്ക മേയ്ർ ബഹിരാകാശ മിഷനിൽ യാത്ര തിരിച്ചു. അന്താരാഷ്ട സ്പേസ് സ്റ്റേഷനിൽ എത്തുകയും ലിഥിയം അയോൺ ബാറ്ററികൾ കൂടുതൽ ഊർജ്ജം ആവശ്യമുള്ള ഇടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു. ക്രിസ്റ്റിന കൊച്, ജെസ്സിക്ക എന്നിവർ ചേർന്ന് ആദ്യത്തെ വനിതാ സ്പേസ് നടത്തക്കാരി എന്ന റെക്കോർഡ് സ്ഥാപിച്ചു. ഏഴു മണിക്കൂറും 17 മിനിറ്റുമായിരുന്നു നടത്തം. മറ്റു പരീക്ഷണങ്ങളും വിപുലീകരിച്ചു യാത്രകളും ഉണ്ടായിരുന്നു. 2020 ഏപ്രിൽ 17 ആം തിയ്യതി കസാഖിസ്ഥാനിൽ തിരിച്ചെത്തി.
ജെസ്സിക്കയുടെ കോവിഡ്19 അനുഭവം അഭിമുഖത്തിൽ ചോദിക്കുന്നു എന്നതാണ് പ്രത്യേകത. കോവിഡ് എപിഡെമിക്കിന് മുമ്പ് ഭൂമിയിൽ നിന്ന് പോയശേഷം എപിഡെമിക് ജീവിതരീതിയെ മാറ്റിമറിച്ച ഇക്കാലത്തു ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ ശാസ്ത്രത്തിന് മുതൽക്കൂട്ടാകും. അമേരിക്കയിൽ വ്യാപകമായ മരണം, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ ഇതിനകം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇതെല്ലാം പുറത്തുനിന്നൊരാൾ എങ്ങനെ നോക്കിക്കാണും എന്നത് പഠനവിഷയമാകും. ജനങ്ങൾ തമ്മിൽ തമ്മിൽ അകൽച്ച പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും, സമൂഹത്തിൽ പെരുമാറുന്നതും ഒക്കെ ജെസ്സിക്കയിൽ പുതിയ കാഴ്ചകൾ നൽകും എന്നതിനാലും പഠനം ശ്രദ്ധേയമാണ്.
കോവിഡ് എപിഡെമിക്കിന് മുമ്പ് ഭൂമിയിൽ നിന്ന് പോയശേഷം എപിഡെമിക് ജീവിതരീതിയെ മാറ്റിമറിച്ച ഇക്കാലത്തു ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ ശാസ്ത്രത്തിന് മുതൽക്കൂട്ടാകും.