Read Time:3 Minute
വിനയ രാജ് വി.ആർ
മൗറീഷ്യസിന് അടുത്ത് മഡഗാസ്കറിൽ നിന്നും 400 കിലോമീറ്റർ അകലെ സെയ്ഷെൽസിന്റെ ഉടമസ്ഥതയിലുള്ള ഒരു വലയപവിഴപ്പുറ്റ് ദ്വീപാണ് അൽഡാബ്ര. ഒരു ലക്ഷത്തോളം വലിയ ആമകളാണ് ഇവിടെ ജീവിക്കുന്നത്. യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ ആകെ എട്ടുമനുഷ്യരേ ഒരേസമയം ഉള്ളൂ, അവരെല്ലാം ഇവിടത്തെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ മാത്രമായി ജീവിക്കുന്നവരാണ്.
കടപ്പാട് Charles J Sharp/Wikimedia Commons/CC BY-SA 4.0
136000 വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പക്ഷിയാണ് അൽഡാബ്ര റെയിൽ. സമീപപ്രദേശങ്ങളിലെ ദ്വീപസമൂഹങ്ങളിൽ നിന്നും ഇവിടെ പറന്നെത്തിയ വെള്ളക്കഴുത്തൻ റെയിലിൽ നിന്നും പരിണമിച്ച് ഉണ്ടായതാണ് കോഴിയുടെ വലിപ്പമുള്ള ഈ പക്ഷി. അവിടെത്തന്നെ കഴിച്ചുകൂട്ടി മറ്റുശത്രുക്കളൊന്നുമില്ലാതെ കാലങ്ങൾകഴിഞ്ഞപ്പോൾ ഇവയ്ക്ക് പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. മറ്റെവിടെയും പോകാതെ ആവശ്യത്തിനുഭക്ഷണം ലഭിക്കുകയും ശത്രുക്കളൊന്നും ഇല്ലാതെ വരികയും ചെയ്തപ്പോൾ വലിയ ഊർജ്ജം വേണ്ടിവരുന്ന പറക്കൽശേഷി ഇവയ്ക്ക് നഷ്ടമായി എന്നുപറയാം. കടൽനിരപ്പ് ഉയർന്ന് ദ്വീപ് വെള്ളത്തിനടിയിലായപ്പോൾ 136000 വർഷങ്ങൾക്ക് മുൻപ് പറക്കാൻ കഴിവില്ലാത്ത ഇവയ്ക്ക് വംശനാശം വന്നു.

പതിനായിരക്കണക്കിനു വർഷങ്ങൾ കടന്നുപോയി, അൽഡാബ്ര ദ്വീപ് വീണ്ടും കടൽപ്പരപ്പിനു മുകളിലെത്തി. മഡഗാസ്കറിൽ നിന്നും പറന്നുവന്നവെള്ളക്കഴുത്തൻ റെയിലുകൾ മുട്ടയിട്ട് ഇവിടെ വീണ്ടും പക്ഷിസമൂഹമുണ്ടായി. പരിണാമഘട്ടത്തിൽ വീണ്ടും ചിറകുകൾ നഷ്ടപ്പെട്ട് പിന്നെയും അൽഡാബ്ര റെയിൽ രൂപമെടുത്തു. Iterative evolution എന്നുപേരുള്ള ഈ പ്രക്രിയ അത്യപൂർവ്വമായി മാത്രം ഉണ്ടാകുന്നതാണ്. ഒരേ മുൻഗാമികളിൽ നിന്നും വ്യത്യസ്തകാലങ്ങളിൽ പരിണമിച്ചുണ്ടാവുന്ന വ്യത്യസ്തമായ രണ്ടു പരമ്പരയെന്ന് ഇതിനെ ചുരുക്കിപ്പറയാം. പക്ഷികളിൽ ഈ പ്രതിഭാസം ആദ്യമായാണ് നിരീക്ഷിച്ചത്. രണ്ടുതവണയും പരിണമിച്ചുണ്ടായ പക്ഷിക്ക് പറക്കാനുള്ള ശേഷിയും നഷ്ടമായി. ഒരുലക്ഷം വർഷം മുൻപുള്ള ഫോസിൽ തെളിവുകൾ ദ്വീപിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ പറക്കാൻ ശേഷിയില്ലാത്ത ഏക പക്ഷിയാണ് ഇത്. ഒരേ പക്ഷി രണ്ടുവ്യത്യസ്തകാലങ്ങളിലായി ഒരിടത്തുതന്നെ നിന്നുമെത്തി രണ്ടുവ്യത്യസ്തസ്പീഷിസുകളിലുള്ള പക്ഷികൾ പരിണമിക്കാൻ ഇടയായത് പരിണാമശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കുന്നവർക്കും അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്.


വിനയ രാജ് വി.ആറിന്റെ  ഫേസ്ബുക്ക് പോസ്റ്റ് – വായിക്കാം.

അധികവായനയ്ക്ക്

  1. Repeated evolution of flightlessness in Dryolimnas rails (Aves: Rallidae) after extinction and recolonization on Aldabra

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡാനന്തര രോഗങ്ങൾ
Next post വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ
Close