നവനീത് കൃഷ്ണന്‍ എസ്
അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കേരളത്തിനു മുകളിൽ! ജൂലൈ മാസം രാത്രിയും രാവിലെയും ഒക്കെ അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാൻ അവസരമുണ്ട്.
ജൂലൈ 13ന്. അതായത് തിങ്കളാഴ്ച വൈകിട്ട് ആണ് ഏറ്റവും നന്നായി ഇത്തവണ ബഹിരാകാശനിലയം കാണാൻ കഴിയുക. വൈകിട്ട് 7.44ന് ആറ് മിനിറ്റോളം നിലയം ആകാശത്ത് പ്രത്യക്ഷപ്പെടും. തെക്കുദിക്കിൽ ചക്രവാളത്തോടു ചേർന്ന് കണ്ടുതുടങ്ങും. വടക്കുകിഴക്ക് ആയി ചക്രവാളത്തിൽ അസ്തമിക്കും. 75ഡിഗ്രിവരെ ഉയരത്തിലെത്തും എന്നതിനാൽ വളരെ നന്നായി കാണാൻ കഴിയും. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴയൊന്നും പെയ്യാത്തതിനാൽ പലയിടത്തും ഈ കാഴ്ച കാണാൻ കഴിയും.
ജൂലൈ 16ന് രാവിലെ 5.41മുതൽ ആറു മിനിറ്റോളം നിലയം കാണാം. വടക്കുദിക്കിലായി(N) കണ്ടു തുടങ്ങി തെക്കുകിഴക്കായി(SE) അസ്തമിക്കും. 46ഡിഗ്രിയോളം ഉയരത്തിൽ എത്തും. കണ്ടുതുടങ്ങുന്നതും അസ്തമിക്കുന്നതും ഏതാണ്ട് ചക്രവാളത്തോടു ചേർന്നാണ്.
അന്നുതന്നെ വൈകിട്ടും കാണാം. പക്ഷേ പരമാവധി ഉയരം 20ഡിഗ്രി മാത്രമാവും. 7.02ന് വടക്കുദിക്കിൽ 20ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെട്ട് ഏതാണ്ട് വടക്കുകിഴക്ക് ആയി അസ്തമിക്കും.
ജൂലൈ 17നു രാവിലെ 5 മിനിറ്റുവരെ കാണാം. അതിരാവിലെ 4.54ന് നോക്കണം. വടക്കുദിക്കിൽ 10ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെടും. 20ഡിഗ്രിവരെ മാത്രമാവും ഉയരുക. കിഴക്കുദിക്കിലായി അസ്തമിക്കും.
ജൂലൈ 18ന് രാവിലെ 5.42മുതൽ 5മിനിറ്റ് കാണാം. പടിഞ്ഞാറായി വെറും 11ഡിഗ്രി ഉയരത്തിൽ കണ്ടുതുടങ്ങും. 27ഡിഗ്രിവരെ ഉയരും. തെക്കുദിക്കിൽ അസ്തമിക്കും.
ജൂലൈ 19ന് മികച്ച രീതിയിൽ കാണാൻ കിട്ടുന്ന അവസരമാണ്. പക്ഷേ അതിരാവിലെ നോക്കണം. 4.55 മുതൽ വടക്കുപടിഞ്ഞാറായി 29ഡിഗ്രി ഉയരത്തിലാവും പ്രത്യക്ഷപ്പെടുക. 70ഡിഗ്രിവരെ ഉയരും. അതിനാൽ നന്നായി കാണാം. തെക്കുദിക്കിലായി അസ്തമിക്കും.
മറ്റു ദിവസങ്ങളിലെ കാഴ്ചയ്ക്ക് ചാർട്ടു നോക്കുക.
ലേഖകന്റെ ശാസ്ത്രബ്ലോഗ് : www.nscience.in
കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം എവിടെ എപ്പോള്‍ കാണാം – വീഡിയോ