ഇത് ഒളിമ്പ്യാഡുകളുടെ കാലമാണ്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് ഇൻ്റർ നാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്. അത് നടക്കുന്നത് നോർവേയിലെ ഓസ്ലോയിൽ 2022 ജൂലൈ 9 മുതൽ 16 വരെ. 1959-ൽ റൊമാനിയയിൽ തുടക്കം കുറിച്ച ഗണിത ഒളിമ്പ്യാഡ് വളരെയധികം മിടുക്കരെ ആകർഷിക്കുന്ന ഒന്നാണ്. ഇതിൽ ഓരോ രാജ്യത്തുനിന്നും പരമാവധി 6 പേർ അടങ്ങുന്ന ടീമാണ് പങ്കെടുക്കുക.
ഇത്തവണത്തെ ഇന്ത്യൻ ടീമിൽ പ്രഞ്ജാൾ, അതുൽ, അർജുൻ, ആദിത്യ, വേദാന്ത്, കൗസ്തവ് എന്നീ വിദ്യാർത്ഥികളാണ് ഉള്ളത്. ഇവരെ നയിക്കുന്നത് പ്രൊഫ. ലയ്ശ്രം, സ്പന്ദൻ എന്നിവരാണ്.
2022-ലെ ജീവശാസ്ത്ര ഒളിമ്പ്യാഡ് (International Biology Olympiad 2022) ജൂലൈ 10-18 ദിവസങ്ങളിൽ ആർമേനിയയിലെ യെരവാനിൽ നടക്കുന്നു.
അമൃതാംശ് നിഗാം, പ്രാച്ചി ജിൻഡാൽ, മായങ്ക് പന്ധാരി, രോഹിത് പാണ്ഡ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് അതിൽ പങ്കെടുക്കുന്നത്.
ഇത്തവണത്തെ അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിന് (International Chemistry Olympiad – ICh0) ആതിഥ്യം നൽകുന്നത് ചൈനയിലെ ടിയാൻജിൻ നഗരമാണ്.
നിവേഷ് അഗർവാൾ, തനിഷ്ക രമേഷ് ചന്ദ്ര, ചിൻമയ് ഗോകർ, മഹിത് രാജേഷ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയവർ.
ഏതാണ്ട് ഇതേ കാലഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ഫിസിക്സ് ഒളിമ്പ്യാഡ് യുക്രെയ്ൻ – റഷ്യ യുദ്ധം കാരണം റദ്ദു ചെയ്യപ്പെട്ടു. സോവിയറ്റു യൂണിയൻ്റെ ഭാഗമായിരുന്ന ബലാറസ് ആണ് ഇതിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. യുക്രെയ്നിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ജൂനിയർ സയൻസ് ഒളിമ്പ്യാഡിൻ്റെ കാര്യവും അനിശ്ചിതത്വത്തിലാണ്.
ഒളിമ്പ്യാഡുകളിൽ പങ്കെടുക്കുന്ന മിടുക്കർക്ക് ലൂക്കയുടെ ആശംസകൾ.
വെബ്സൈറ്റുകൾ
International mathematical Olympiad 2022
International Biology Olympiad 2022
International Chemistry Olympiad – ICh0