Read Time:1 Minute
താരാപഥാന്തരീയസ്ഥലം : – താരാപഥങ്ങളുടെ ഇടയിലുള്ള സ്ഥലത്തിനെയാണ് താരാപഥാന്തരീയസ്ഥലം എന്നുപറയുന്നത്. താരാപഥങ്ങളുടെ വലിയ രീതിയിലുള്ള വിതരണത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും പ്രപഞ്ചത്തിന് ഒരു പതരൂപത്തിലുള്ള ആകൃതിയാണെന്നാണ് മനസ്സിലാവുന്നത്. ഇവയില്‍ താരാപഥങ്ങളും താരാപഥ കൂട്ടങ്ങളും അവയുടെ വിതരണങ്ങളും കാണപ്പെടുന്നു. ഇവയെല്ലാം കൂടി ആകെയുള്ള സ്ഥലത്തിന്റെ പത്തിലൊന്ന് ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത്തരം താരാപഥകൂട്ടങ്ങളുടെ ഇടയില്‍ വലിയ ശൂന്യസ്ഥലം രൂപപ്പെട്ടിരിക്കുന്നു. ഇവയാണ് താരാപഥാന്തരീയ സ്ഥലം എന്നുവിളിക്കുന്നത്.
താരാപഥങ്ങളുടെ ചുറ്റിലും അവയില്‍നിന്നും പുറത്തേക്ക് ഉത്ഭവിച്ച ഫിലമെന്റുപോലെയുള്ള റെയര്‍ഫൈജഡ് പ്ലാസ്മയുടെ ഒരു വിതരണം കാണപ്പെടുന്നു. ഇതാണ് താരാപഥാന്തരീയമാദ്ധ്യമം. ഇവയില്‍ പ്രധാനമായി അയണീകൃതമായ ഹൈഡ്രജനാണ് ഉണ്ടാവുക.
Related
0
0