ഒരു ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിക്കാനുള്ള പദ്ധതി അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ 1946 മുതല്‍ തന്നെ ഉണ്ടായിരുന്നെങ്കിലും അതിനാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുക്കേണ്ടിയി രുന്നു. 1990ല്‍ വിക്ഷേപണത്തിന് തൊട്ടു പിന്നാലെ ദൂരദര്‍ശിനിയുടെ മുഖ്യദര്‍പ്പണത്തിനുണ്ടായ ഗോളീയ സംക്ഷേപണം മോശം നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ ശരിക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പിന്നീട് 1993ല്‍ ബഹിരാകാശത്തു വച്ചു നടന്ന ചരിത്രപ്രസിദ്ധമായ നന്നാക്കല്‍ ദൗത്യത്തോടെ ഉദ്ദേശിച്ച ഗുണമേ•യുള്ളതാ ക്കുകയായിരുന്നു. നാസയുടെ ചന്ദ്രാ എക്‌സ്-റേ ടെലസ്‌കോപ്പ്, സ്പിറ്റ്‌സര്‍ ടെലസ്‌കോപ്പ് എന്നിവ ഉള്‍പ്പെടുന്ന ഗ്രേറ്റ് ഒബ്‌സര്‍വേറ്ററീസ് പ്രോഗ്രാം ശ്രേണിയിലെ പ്രഥമ ദൂരദര്‍ശിനിയാണ് ഇന്ന് ഹബിള്‍.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ബഹിരാകാശ പദ്ധതിയുടെ രൂപകല്‍പ്പനയും, പ്രവര്‍ത്തന പുരോഗതിയും, ദൂരദര്‍ശിനിയുടെ നിര്‍മ്മാണവും കൈകാര്യം ചെയ്യാന്‍ മാര്‍ഷല്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിനെ (എം.എസ്.എഫ്.സി)ചുമതലപ്പെടുത്തി
വിക്ഷേപണം
ശാസ്ത്രീയ ഉപകരണങ്ങള്‍
വിക്ഷേപണ സമയത്ത് ഹബിള്‍ അഞ്ച് ശാസ്‌ത്രോപകരണങ്ങള്‍ വഹിച്ചിരുന്നു. വൈഡ് ഫീല്‍ഡ്/ഗ്രഹനിരീക്ഷണ ക്യാമറ, ഗോദാര്‍ദ് ഹൈ-റെസല്യൂഷന്‍ സ്‌പെക്‌ട്രോഗാഫ്, ഹൈ-സ്പീഡ് ഫോട്ടോ മീറ്റര്‍, ഫെയിന്റ് ഒബ്ജക്ട് ക്യാമറ, ഫെയിന്റ് ഒബ്ജക്ട് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവയാണ് ഈ ഉപകരണങ്ങള്‍. വൈഡ് ഫീല്‍ഡ് ക്യാമറ വലിയൊരു കോണില്‍ വലിയൊരു മണ്ഡലത്തിന്റെ ചിത്രങ്ങളെടുക്കുമ്പോള്‍ ഗ്രഹ നിരീക്ഷണ ക്യാമറ ദൂരത്തിലുള്ള ചിത്രങ്ങള്‍ വളരെ വലുതാക്കി എടുക്കാന്‍ സജ്ജമായിരുന്നു. ഗോദാര്‍ദ് ഹൈ-റെസല്യൂഷന്‍ സ്‌പെക്‌ട്രോഗ്രാഫ് അള്‍ട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഫെയിന്റ് ഒബ്ജക്ട് ക്യാമറ, ഫെയിന്റ് ഒബ്ജക്ട് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവയാണ് ഹബിളിലെ ഏറ്റവും കൂടുതല്‍ ദൃശ്യവ്യക്തത ഉള്ള ഉപകരണങ്ങള്‍. ഇവയില്‍ സി.സി.ഡി കള്‍ക്കു പകരം തിരിച്ചറിയല്‍ ഉപാധിയായി ഫോട്ടോണുകള്‍ എണ്ണുന്ന ഡിജികോണുകളാണ് ഉപയോഗിച്ചിരുന്നത്.
പ്രധാന കണ്ടുപിടുത്തങ്ങള്‍
ഹബിളും ആകാശ നിരീക്ഷണവും
ഭൂമിയിലേക്കുള്ള പ്രേഷണം
ഹബിളിന്റെ ഭാവി
ഹബിളിന്റെ പിന്‍ഗാമികള്‍
പല ബഹിരാകാശ ദൂരദര്‍ശിനികളും ഹബിളിന്റെ പിന്‍ഗാമികളാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ ഹബിളിന്റെ പിന്‍ഗാമിയാകാന്‍ ഔദ്യോഗികമായി പദ്ധതിയിട്ടിരിക്കുന്നത് ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് (JWST) എന്ന ഇന്‍ഫ്രാറെഡ് ഒബ്‌സര്‍വേറ്ററിയെയാണ്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത സംരംഭമായ ഈ ബഹിരാകാശ ദൂരദര്‍ശിനി 2021 ല്‍ വിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. 2030ല്‍ വിക്ഷേപിക്കാനുദ്ദേശിക്കുന്ന അറ്റ്‌ലാസ്റ്റ് (Advanced Technology Large-Aperture Space Telescope- ATLAST) ആയിരിക്കും ഹബിളിന്റെ യഥാര്‍ത്ഥ പിന്‍ഗാമി എന്നു കരുതുന്നവരും ഉണ്ട്. ജ്യോതിര്‍ ഗോളങ്ങളെ ദൃശ്യപ്രകാശവും, അള്‍ട്രാവയലറ്റും, ഇന്‍ഫ്രാറെഡും ഉപയോഗിച്ച് നിരീക്ഷിക്കാനും ഹബിളിനെക്കാള്‍ വ്യക്തതയോടെ ചിത്രങ്ങളെടുക്കാനും ഇതിനു കഴിവുണ്ടാകും.