Read Time:3 Minute

നാം ജീവിക്കുന്ന ഭൂമി ഭൂമാശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ മൂന്നാംഭാഗം. ശിലകൾ ഉണ്ടാകുന്നതെങ്ങനെ?

ഭൂമിയുടെ ഉപരിതലത്തിൽ വെച്ചോ ഭുമിക്കടിയിൽ വെച്ചോ ഉണ്ടാകുന്ന ശിലകളാണ് ആഗ്നേയ ശിലകൾ (Igneous rocks). അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പുറത്തേക്കു വരുന്ന ഉരുകിയ ശിലാ ദ്രാവകം (magma) ഭൂതലത്തി നടിയിൽ വെച്ച് തന്നെ ഖനീഭവിച്ച് ആഗ്നേയ ശിലകളായി മാറാം. അതുപോലെ ഭൂമിയുടെ ഉപരിതലത്തിൽ ഒഴുകി എത്തിയ ലാവ തണുത്തുറഞ്ഞും ആഗ്നേയ ശിലകൾ ഉണ്ടാകാം. അപക്ഷയം (weathering) മുതലായ ബാഹ്യ പ്രക്രിയകൾ നിമിത്തം ഇവയിൽ നിന്നും അവസാദങ്ങൾ ഉണ്ടാകുന്നു. നദികൾ, ഹിമാനികൾ, കാറ്റ് മുതലായ ജിയോളജിക്കൽ ഏജൻ്റുകൾ മുഖേന പൊടിഞ്ഞ മൺതരികളെ കടലിലും കായലിലും പുഴത്തട്ടിലും പുഴ ഓരത്തും നിക്ഷേപിക്കുന്നു. കാലക്രമേണ അവ അടിഞ്ഞ് ദൃഡതയുള്ള അവസാദ ശിലകളായി (Sedimentary rocks) മാറുന്നു.

ചിലപ്പോഴെല്ലാം ഈ അവസാദ ശിലകൾ ഭൂമിയുടെ ആഴത്തിൽ എത്തുവാനുള്ള സാഹചര്യം ലഭ്യമാകുന്നു. വളരെ ഉയർന്ന താപവും, മർദ്ദവും ലഭിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ ശിലകളിലടങ്ങിയ ധാതുക്കൾ രാസപ്രക്രിയയിൽ ഏർപ്പെടാനും പുതിയ ധാതുക്കൾ രൂപപ്പെടാനും ഇടയാക്കുന്നു. അങ്ങിനെ അവസാദ ശിലകൾ കായാന്തരിത (metamaphic rock) ശിലകളായി രൂപാന്തരപ്പെടുന്നു. ഈ കായാന്തരിത ശിലകൾ ചിലപ്പോൾ ഭൗമാന്തർഭാഗത്ത് അഗാധതയിൽ എത്തുകയും വളരെ ഉയർന്ന മർദ്ദവും താപവും നിമിത്തം ഒരു മാഗ്മ പോലെ ദ്രവരൂപത്തിലാകാൻ ഇടയാവുകയും ചെയ്യും. ഈ പുതിയ മാഗ്മ വീണ്ടും ഭുവൽക്കത്തേക്ക് ഉയർന്നു വരുകയും തണുത്തുറഞ്ഞ് ആഗ്നേയശില യായി മാറുകയും ഇവ വീണ്ടും അപക്ഷയത്തിനും അപരദനത്തിനും (erosion) വിധേയമാകുകയും അവസാദമായിത്തീരുകയും ചെയ്യുന്നു. ഈ ചാക്രിക പ്രക്രിയ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതാണ് ശിലാചക്രം അഥവാ rock cycle എന്ന് അറിയപ്പെടുന്നത്.

വീഡിയോ കാണാം

പ്രവർത്തനം 3

ചെങ്കല്ല്, കരിങ്കല്ല് എന്നിവ തമ്മിൽ തുടർച്ച കാണപ്പെടുന്ന പ്രദേശം സന്ദർശിച്ചു അവിടത്തെ പ്രത്യേകതകൾ എഴുതുക. ഇവ തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ത്?


ഡോ. എസ്‌. ശ്രീകുമാർ.

ജിയോളജി പ്രൊഫസർ & ഡയറക്ടർ, IRTC പാലക്കാട്.

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

Happy
Happy
38 %
Sad
Sad
8 %
Excited
Excited
54 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കരുതലിന്റെ സസ്യപാഠം
Next post ചെങ്കല്ല്, മണൽക്കല്ല്, കരിങ്കല്ല്
Close