നമുക്കെല്ലാം അറിയാം കറുത്ത പ്രതലം ചൂടിനെയും പ്രകാശത്തെയും കൂടുതല്‍ ആഗിരണം ചെയ്യുമെന്ന്. അതുകൊണ്ടാണല്ലോ ഉച്ചയ്‌ക്ക് ടാറിട്ട റോഡ് ചുട്ടുപൊള്ളുന്നത്. യാത്രകളെ ചൂടുപിടിപ്പിക്കുന്ന റോഡുകള്‍ ഊർജ്ജോൽപ്പാദനത്തിന് പ്രയോജനപ്പെടുത്തിയാലോ?
[dropcap]മു[/dropcap]മ്പ് നമ്മുടെ നാട്ടിലെ മിക്ക റോഡുകളും മണ്‍പാതകളായിരുന്നു. ദേശീയ പാതകളും സംസ്ഥാനപാതകളും മാത്രം ടാറിട്ടവയും. മണ്‍പാതകളിലൂടെ ഉച്ചനേരത്തും ആളുകള്‍ ചെരിപ്പിടാതെ നടക്കും. ടാറിട്ട റോഡിലൂടെ നടന്നാല്‍ കാലുപൊള്ളും. പക്ഷേ, മണ്‍പാതയിലൂടെ ഒരു വാഹനം പോയാല്‍ കാല്‍നടയാത്രക്കാരെല്ലാം പൊടിയില്‍ കുളിക്കും. അതുകൊണ്ട് നമ്മള്‍ എല്ലാ റോഡുകളും ടാറിട്ടു. വാഹനപ്പെരുപ്പം കാരണം, തിരക്കുള്ള പാതകളെല്ലാം നാലുവരിയോ ആറുവരിയോ ആക്കി.
മുമ്പ് കടുത്ത വേനലിലും 33-34 ഡിഗ്രിമാത്രം എത്തിയിരുന്ന താപനില ഇപ്പോള്‍ 38-39 ഡിഗ്രിവരെ എത്തുന്നു. അതിനുള്ള കാരണങ്ങളെ സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. വനംവെട്ടി നശിപ്പിച്ചത്, വയലുകള്‍ മണ്ണിട്ടു നികത്തിയത്, ചതുപ്പും കുളവും നികത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ തീര്‍ത്തത്…ഇതൊക്കെ ശരിയാണുതാനും. ടാര്‍റോഡുകള്‍ വര്‍ദ്ധിച്ചത് ഇക്കൂട്ടതില്‍ പെടുമോ? ആരും ഏറെ പറഞ്ഞുകേള്‍ക്കുന്നില്ല. ഒരുപക്ഷേ അവയുടെ മൊത്തം വിസ്‌തീര്‍ണം അത്രയധികം വരില്ല എന്നതുകൊണ്ടാകാം.
കറുത്ത പ്രതലം ചൂടിനെയും പ്രകാശത്തെയും കൂടുതല്‍ ആഗിരണം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. പ്രകാശവും, ആഗിരണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ ചൂടുതന്നെ. അതുകൊണ്ടാണല്ലോ ഉച്ചയ്‌ക്ക് ടാറിട്ട റോഡ് ചുട്ടുപൊള്ളുന്നത്. യാത്രയെ ചൂടുപിടിപ്പിക്കുന്നതില്‍ റോഡുകള്‍ക്ക് നിസ്സാരമല്ലാത്ത പങ്കുണ്ട് എന്നുതീര്‍ച്ച.
അപ്പോള്‍ നാമെന്ത് ചെയ്യും? റോഡിലെ ചൂട് കുറയ്ക്കാൻ എന്തുചെയ്യാം? ഈ ചൂടിനെ മറ്റേതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താനാകുമോ? ഒരു മാര്‍ഗം ആലോചിക്കാവുന്നതാണ്. വീതികൂടിയ റോഡുകള്‍ക്ക് വീതി കൂടിയ മധ്യവരമ്പുകള്‍ ഉണ്ട്. അവിടെ ബലമുള്ള തൂണുകള്‍ സ്ഥാപിച്ച്, ഇരുവശത്തേക്കും ബീമുകള്‍ ഇട്ട് വിസ്‌തൃതമായ സോളാര്‍പാനലുകള്‍ വിന്യസിക്കാം. കാറ്റ് പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഗ്യാപ് ഇടണം എന്നുമാത്രം. വൈദ്യുതാവശ്യങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും പരമ്പരാഗത ഉല്പാദന മാർഗ്ഗങ്ങൾ ചുരുങ്ങിവരുന്ന സാഹചര്യത്തിലും ഇത് പ്രയോജനകരമായ ഒരു ആശയമായിരിക്കില്ലേ?
ഈ സംവിധാനം കൊണ്ട് വേറെയും ഗുണങ്ങളുണ്ട്.
- സൗരോര്‍ജം റോഡില്‍ വീഴാത്തതുകൊണ്ട് അവിടം ചൂടുപിടിക്കുന്നില്ല;
- യാത്രക്കാര്‍ക്ക് തണല്‍ കിട്ടും. വാഹനങ്ങളിലെ എസി ഉപയോഗം കുറയും;
- കനത്ത മഴയത്ത് തുള്ളികള്‍ കുത്തനെ പതിച്ച് ടാര്‍ ഇളകി റോഡ് മോശമാകുന്നത് തടയാം;
- സോളാര്‍പാനലുകളില്‍ വീഴുന്ന ശുദ്ധമായ മഴവെള്ളം സംഭരിച്ച് സൂക്ഷിക്കാം.
ഇതത്ര ചെലവ് കുറഞ്ഞ സംവിധാനമൊന്നും ആകില്ല. തരിശുഭൂമിയിലോ അണക്കെട്ടുകളുടെ ജലശേഖരത്തിലോ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിലും ചെലവ് കൂടിയേക്കാം. പക്ഷേ, മറ്റുനേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ നഷ്ടം നമുക്കു സഹിച്ചുകൂടേ? ഒരു ജലവൈദ്യുത പദ്ധതിയുടെ മുതല്‍മുടക്കുകൊണ്ട് എത്ര കിലോമീറ്റര്‍ റോഡിനുമേല്‍ പാനല്‍ വിരിക്കാനാകും? അതില്‍ നിന്ന് എത്ര വൈദ്യുതി കിട്ടും. എഞ്ചിനീയര്‍മാര്‍ ഒന്നു കണക്കുകൂട്ടിനോക്കിക്കോളൂ.
[box type=”success” align=”” class=”” width=””]ആവശ്യമായ അധികസംഖ്യ സെസ്സ് ആയി പിരിക്കുന്നതില്‍ വാഹന ഉടമകള്‍ക്കും വിരോധമുണ്ടാവില്ല. തണലിലൂടെ സഞ്ചരിക്കാമല്ലോ.[/box]
Idea is good but I think we need to plant more trees rather than solar plants.
As to fight global warming we need more carbon sequestration methods not generating more artificial stuffs having long carbon foot prints.
Suresh Babu
Accredited Energy Auditor
9447068747
Solar panels on roads is good proposal, but it is an extension of function of tree leaves!
I have a few questions, though not easily answerable.
Albedo may be contributed by tarring, vehicular fumes may contribute to greenhouse, but did not such resultant trapping of energy by clouds lead to stability of temperature, and to life?
Won’t solar panels and their manufacture/ preparation/ debris pollute earth?
Sun spots are scarce/ missing since a decade; does not corona heat Earth also?
Can we compare inevitable Solar heating by UV radiation, etc, to man-made heating (and greenhouse effect)? Won’t nature find solutions to evolve suitable life?
Is mankind essential for survival of Universe?
P.K.Ramachandran
8547639941
ഐഡിയ കൊള്ളാം. പക്ഷേ അതിരപ്പിള്ളിക്കു പകരം എന്നു പറഞ്ഞു് ചുമ്മാ കേരളശാസ്ത്രസാഹിത്യമാക്കരുതു്.
വെറുതെ ഒരു കണക്കുകൂട്ടിനോക്കാം:
ഇരുവശത്തേക്കുമായി മൊത്തം പത്തുമീറ്റർ വീതിയിൽ ഒരു കിലോമീറ്റർ നീളത്തിൽ സോളാർ പാനലിട്ടാൽ വർഷത്തിലെ ശരാശരി ദൈനിക വൈദ്യുതി ലഭ്യത 4 മെഗാവാട്ട് ഹവർ (അതായതു് ദിവസം 4000 എനർജി യൂണിറ്റ്) ആയിരിക്കും. അതായതു് സാമാന്യം വലിയ 400 വീടുകൾക്കോ 200 കടകൾക്കോ വേണ്ടിവരുന്നത്ര കറന്റ്. (അല്ലെങ്കിൽ നമ്മുടെ വീട്ടുപടിക്കലുള്ള 11 KV യുടെ രണ്ടു ട്രാൻസ്ഫോർമർ ഒരു ദിവസം കൊണ്ട് സപ്ളൈ ചെയ്യുന്ന കറന്റ്). ഇടുക്കി ഡാം അഞ്ചു സെക്കൻഡ് ഓടുന്നത്ര, അല്ലെങ്കിൽ അതിരപ്പളിയിൽ ഒരു മിനിട്ട് ജനറേറ്റർ ഓടിച്ചാൽ കിട്ടുന്നത്ര ഊർജ്ജം!
എന്നാലും സാരമില്ല, മുടക്കിയ പണത്തിനു് ഒത്ത വരവുണ്ടെങ്കിൽ, എനർജി എവിടെനിന്നു കിട്ടുന്നതും എത്ര കുറച്ചാണെങ്കിലും നല്ലതുതന്നെ. പക്ഷേ അതിരപ്പിള്ളി വേറെ കേസാണു്. അതു വിട്ടുപിടി! അവിടത്തെ കറന്റ് പട്ടാപ്പകലല്ല, അന്തിമയങ്ങുംനേരത്തേക്കാണു് കൊള്ളുക.
ബാക്കി ഇവിടെ വായിച്ചാൽ മതി: https://www.facebook.com/viswaprabha/posts/10156076955243135
ഇനി, കറുത്ത റോഡു കൊണ്ടു അന്തരീക്ഷ ഊഷ്മാവ് കൂടുന്നു എന്ന ഊഹം! അതും ശാസ്ത്രമേ അല്ല!
റോഡില്ലാത്തിടത്തെ ചൂടൊക്കെ ഇത്രയും കാലം എവിടെപ്പോയിരുന്നു എന്നൊന്നോർത്തുനോക്കിയാൽ മതി.
ചുമ്മാ!
പിന്നെ മഴവെള്ളം, തണൽ, ടണൽ, …. അതൊക്കെ നല്ല കാവ്യഭാവനകളാണു്. ;)