[dropcap]എ[/dropcap]
ഴുപതു തേങ്ങയും അമ്പതു മാങ്ങയും കൂട്ടിയാൽ നൂറ് ചക്കയാകുമോ? നിങ്ങള്‍ എന്ത് പറയുന്നു. ഏതാണ്ട് ഇപ്രകാരമാണ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച, ഡോ. ബി.എം. ഹെഗ്ഡേയുടെ അഭിമുഖം.
ശാസ്ത്രം എന്ന ലേബലില്‍ സത്യങ്ങളും, അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളും കൂട്ടിക്കുഴച്ച് വായനക്കാർക്ക് മുന്നില്‍ വിളമ്പിയിരിക്കുകയാണ്, അതിൽ.
ഉദാഹരണത്തിന് ബീഹാറിലും കേരളത്തിലും ആശുപത്രിയില്‍ പോകുന്നവരുടെ എണ്ണം ഉദ്ധരിച്ച്, ആശുപത്രി സംവിധാനങ്ങള്‍ വ്യാപകമായില്ലാത്ത ബീഹാറിലെക്കാള്‍ കൂടുതൽ രോഗികള്‍ കേരളത്തില്‍ ഉണ്ടെന്ന് ഹെഗ്ഡെ സ്ഥാപിക്കുന്നു.
[box type=”warning” align=”” class=”” width=””]ബീഹാറിൽ ആശുപത്രി സംവിധാനങ്ങളുടെ കുറവുമൂലവും രോഗം വന്നാല്‍ ചികിത്സ തേടണമെന്ന അറിവ് ഇല്ലാത്തതു മൂലവും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. വിപുലമായ ആശുപത്രി സംവിധാനവും സമ്പൂർണ സാക്ഷരതയുമുള്ള കേരളത്തെ ബീഹാറുമായി താരതമ്യം ചെയ്യാൻ കഴിയില്ല. കാര്യങ്ങളെ വസ്തുനിഷ്ടമായി പരിശോധിക്കുന്നതിനു പകരം കേരളത്തില്‍ ചികിത്സാ സൗകര്യം കൂടുന്നതിനനുസരിച്ച് രോഗികളുടെ എണ്ണം കൂടുന്നു എന്ന് സമര്‍ത്ഥിക്കാനാണ് അഭിമുഖത്തില്‍ ശ്രമം.[/box]
ഇതുമാത്രമല്ല, ഇപ്രകാരം ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ പൊള്ളത്തരങ്ങളും തുറന്നു കാട്ടുകയാണ് LongRider എന്ന ബ്ലോഗ്.