കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2 വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു. വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്. ഇവക്ക് ഒരാഴ്ച്ച മുൻപ് ചുമ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. അതിനുശേഷം പരിശോധനയിൽ കോവിഡ് -19 പോസിറ്റീവ് എന്ന് വെളിവായി. മൂന്നാമതൊരംഗം കൂടി രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് മൃഗശാലാഗവർണർ അറിയിച്ചു. ലക്ഷണങ്ങളില്ലാതെ വൈറസ് ബാധിതനായിരുന്ന മൃഗശാല ജീവനക്കാരാരെങ്കിലും വഴിയാവാം വൈറസ്ബാധ സംഭവിച്ചതെന്ന് കരുതപ്പെടുന്നു, എന്നിരുന്നാലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
മൂക്കടപ്പും ചുമയും ഉണ്ടെങ്കിലും, ഗോറില്ലകൾ ക്ഷേമമായി ഇരിക്കുന്നുവെന്ന്, ലോക പ്രശസ്ത മൃഗശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ പീറ്റേഴ്‌സൺ പ്രസ്താവനയിൽ പറഞ്ഞു. “വൈറസ് ബാധയുള്ളവരെ ഒരുമിച്ച് ക്വാരന്റൈൻ ചെയ്തിരിക്കുകയാണ്. അവ സാധാരണ പോലെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. പൂർണ്ണമായ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” അവർ അറിയിച്ചു.
തെക്കൻ കാലിഫോർണിയയിൽ കോവിഡ് കേസുകൾ വൻതോതിൽ വർദ്ധിച്ചുതുടങ്ങിയത്തിന് ശേഷം ഡിസംബർ ആദ്യം മുതൽ ഗോറില്ലകളെ പാർപ്പിച്ചിരിക്കുന്ന സാൻ ഡീഗോ സൂ സഫാരി പാർക്കിൽ സന്ദർശകർക്ക് പ്രവേശനം. വിലക്കിയിരിക്കുകയാണ്. ഗോറില്ലകൾക്ക് സമീപം വരുന്ന ജീവനക്കാർ മാസ്കും മറ്റ് സുരക്ഷയ്ക്കുപകരണങ്ങളും ധരിക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും കര്ശനമായ പ്രോട്ടോക്കോൾ ഉണ്ട്. ജീവനക്കാരുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങളുണ്ട്.
തയ്യാറാക്കിയത് : ഡോ.പ്രസാദ് അലക്സ്
അധികവായനയ്ക്ക്